സമ്പത്തിൻ്റെ ഉത്പാദനവും വിതരണവും വഴി പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതും ഒപ്പം സമൂഹത്തിൻ്റെ ഉന്നമനവും | ഗ്ലോബൽ ടി വി

Posted on: January 8, 2025

സമ്പത് സമൃദ്ധ സമൂഹ സൃഷ്ടി | Creating wealth and abundance in society | ಸಂಪತ್ತು ಮತ್ತು ಸಮೃದ್ಧ ಸಮಾಜವನ್ನು ಸೃಷ್ಟಿಸುವುದು | धन के निर्माण और वितरण पर विचार | Global TV

NV Paulose, Chairman, Global TV +91 98441 82044

ആശ്രിത സമൂഹത്തിൽ നിന്നും പരസ്പരാശ്രിത സമൂഹത്തിലേക്ക് ഒരു ചുവട് മാറ്റം | ഞാനാണ് വലിയവൻ എന്ന അഹങ്കാരത്തിൽനിന്നും നമ്മളെല്ലാവരും ഒന്നാണ് എന്ന വിനയ ഭാവത്തിലേക്ക് ഞാൻ മാറിയപ്പോൾ എന്നിലുണ്ടായ ഭാവമാറ്റം | വിലയിടാവുന്ന വസ്തുക്കളിൽനിന്നും വിലമതിക്കാനാകാത്ത വസ്തുതകളിലേക്ക് ഒരു മനസ്സുമാറ്റം |

  • സമ്പത്തിൻ്റെ ഉത്പാദനവും സമൂഹത്തിൻ്റെ ഉന്നമനവും | വാഴനനക്കുന്നതോടൊപ്പം ചേനയും നനയട്ടെ എന്ന ചിന്താഗതി

കാൻസർ വന്നിട്ടും അവളുടെ അഹങ്കാരത്തിന് കുറവൊന്നും ഇല്ലല്ലോ എന്ന് കുത്തുവാക്ക് പറയുന്ന സഹപ്രവർത്തകർ. അവർ എന്താണ് ലക്‌ഷ്യം വയ്ക്കുന്നത്? ഇതിന് ഒരു ഉത്തരവും ഇല്ല. ഇത് മനുഷ്യ മനസ്സിൻ്റെ ഉപരിതല സീമകളിൽ മാത്രം കഴിയുന്ന വ്യക്തികളുടെ കാര്യമാണ്.

ഒരുപടി കൂടി മനസ്സിൻ്റെ ആഴങ്ങളിൽ ഇറങ്ങി അവിടവിടെ രത്നശേഖരങ്ങൾ കണ്ടിട്ടുള്ളവർ ഇത്തരത്തിലുള്ള പക്വത ഇല്ലാത്ത വാക്കുകൾ പറയുകയില്ല. അല്ലെങ്കിൽ മനസ്സിൻ്റെ ഉപരിതല ഭാവത്തിൻ്റെ അതിപ്രസരത്താൽ നിങ്ങൾക്ക് ഭാവമാറ്റം സംഭവിച്ചിരിക്കണം. ജീവിത വിജയവും സ്ഥാനമാനങ്ങളും പലപ്പോഴും ഇതിന് വഴിയൊരുക്കാറുണ്ട്. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്ന് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ സഹോദരനെ താനുമായി താരതമ്യം ചെയ്ത് ചെറുതായി കാണാൻ ശ്രമിക്കുന്നത് വലിയൊരു വീഴ്ചയത്രേ!

ശ്രീകൃഷ്ണൻ തന്നെ കാണാൻ വന്ന സതീർത്യനായ കുചേലനെ കാല്കഴുകി സ്വീകരിച്ചു എന്നാണ് നമ്മൾ വായിക്കുന്നത്. കുചേലൻ കൊണ്ടുവന്ന അവൽ രുചിയോടെ തിന്നുകയും ചെയ്തു. യേശുക്രിസ്തു കാൽകഴുകൽ വഴിയും മുഹമ്മദ് നബി സഹഭോജനം വഴിയും നാമെല്ലാവരും ഒന്നാണ് എന്നാണ് മാതൃക കാട്ടുന്നത്.

മതത്തിൻ്റെയും ജാതിയുടെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിൻ്റെയും പേരിൽ മറ്റുള്ളവരെ ഇകഴ്ത്തിക്കാണുന്ന നമ്മളെ പരമകാരുണികനായ തമ്പുരാൻ പക്ഷെ കാല്കഴുകി സഹഭോജനത്തിനിരുത്തിയെന്ന് വരാം. ഇതെല്ലാം ഈ എഴുത്തിന്റെ ഒരു അടിത്തറയായി പറഞ്ഞുവയ്ക്കുന്നു എന്ന് മാത്രമേയുള്ളു.

സമ്പത്തിൻ്റെ ഉത്പാദനവും വിതരണവും

കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറിനുണ്ടായിരുന്ന ഡിമാൻഡ് ആണ് ഇന്ന് സാമ്പത്തിക സ്രോതസ്സുകൾക്കുള്ളത്. എങ്ങിനെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾ ആകാം എന്നതാണ് ഇവിടെ വിചിന്തനം ചെയ്യുന്നത്. മനസ്സിൽ നിറഞ്ഞ ഒരാശയം ഇവിടെ കുറിക്കുമ്പോൾ ഓരോ വരിയിലും എന്ത് വാക്കുകൾ എഴുതുന്നൂ എന്ന് എനിക്ക് അറിവില്ല എന്നതുകൊണ്ടും എൻ്റെ മനസ്സും ചിന്തകളും എനിക്ക് ദാനമായി ലഭിച്ചതാണെന്ന് ബോധ്യമുള്ളതുകൊണ്ടും ഇക്കാര്യങ്ങൾ എല്ലാം അതെ രീതിയിൽ വായിക്കണം എന്നൊരപേക്ഷയുണ്ട്.

നമ്മൾ മാറ്റേണ്ട ഒരു പ്രധാന ചിന്താഗതി തൊഴിൽ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. തൊഴിൽ എന്ന വാക്ക് തന്നെ ഇല്ലാതായിക്കഴിഞ്ഞു. ഇന്ന് എവിടെയും തൊഴിലാളികൾ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവർ കരാർ തൊഴിലാളികൾ ആണ്. എന്താണ് കരാർ. നിങ്ങളുടെ കാര്യത്തിൽ ഒരുറപ്പും തരാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് നമ്മൾ കരാർ ചെയ്യുന്നത്.

ഇനിയിപ്പോൾ വലിയ പരിഗണനയോടെ നിങ്ങളെ ആരെങ്കിലും എവിടെയെങ്കിലും നിയമിച്ചാലും നിങ്ങൾക്കതിൽ അത്ര ഉറപ്പൊന്നും വേണ്ടെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഒരു മന്ത്രിസ്ഥാനവും ശാശ്വതമല്ല. നാളെ ജീവിച്ചിരിക്കും എന്ന് ഉറപ്പ് പറയാൻ കഴിയുന്ന എത്രപേർ നമ്മുടെ ഇടയിലുണ്ട്? ദീർഘകാലം സന്തോഷമായി ജീവിക്കുക എന്നത് ഒരു പ്രാർത്ഥനയാണ്. അത് അങ്ങനെ തന്നെയാകണം.

ഓരോ വ്യക്തികളും ഓരോ ഫല വൃക്ഷങ്ങളാണ്. നട്ട് നനച്ചാൽ നിറയെ ഫലം ലഭിക്കും.

സമൂഹത്തിൽ വ്യക്തികളെ നട്ട് നനക്കുന്നത് പ്രധാനമായും അഭിനന്ദനങ്ങളിലൂടെയാണ്. പിന്നീട് ആശയ സംവാദങ്ങളിലൂടെയും പരസ്പര സഹായ സഹകരണ പ്രവർത്തനങ്ങളിലൂടെയും മറ്റ് പല തലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വളരുന്നതിന് പരസ്പര ബഹുമാനത്തോടെയുള്ള ഈ സഹജ സമീപനം സഹായകമാകും.

മനുഷ്യർ മരതക ചെപ്പുകളാണ്. മനുഷ്യരുടെ സാദ്ധ്യതകൾ നമ്മൾ കാണുന്നതിനേക്കാൾ എത്രയോ വലുതായിരിക്കും.

ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനങ്ങളാണ്. അങ്ങനെയാകണം നമ്മൾ. കുറഞ്ഞപക്ഷം പ്രസ്ഥാനങ്ങൾ ആകാൻ കഴിയുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അവരോടു ചേർന്ന് ജീവിതവിജയം കൈവരിക്കാനും നമ്മുക്ക് കഴിയണം. പക്ഷിയെപ്പിടിച്ചതിനെ കൈകാലുകൾ കെട്ടി ചിറകുകൾ വെട്ടി കൂട്ടിലടച്ചശേഷം പറക്കാൻ പ്രോത്സാഹിപ്പിച്ചിട്ട് എന്ത് പ്രയോജനം.

പറക്കാൻ കഴിയുമ്പോൾ അതിനെ പറക്കാൻ വിടണം. അത് തീർച്ചയായും നിങ്ങളുടെ അടുത്ത് തിരിച്ചുവരും. കാരണം അതിൻ്റെ വിജയത്തിൽ നിങ്ങളുടെ പ്രചോദനം വലിയൊരു പങ്ക് വഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ധനം നിറക്കാൻ താഴെയിറങ്ങുന്ന വിമാനങ്ങൾ പോലെയാണ് അഭിനന്ദനങ്ങൾക്കായി മടങ്ങിവരുന്ന മനുഷ്യ വിമാനങ്ങൾ.

ഗ്ലോബൽ ടി വി യിലൂടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാം

മനുഷ്യരെ തമ്മിൽ തമ്മിലും അതോടൊപ്പം നാടുമായും ബന്ധിപ്പിക്കുക എന്നതാണ് ഗ്ലോബൽ ടി വിയുടെ മാധ്യമ ലക്‌ഷ്യം. നല്ലത് കാണുകയും പറയുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഗ്ലോബൽ ടി വിയുടെ പ്രവർത്തന രീതി.

ടി വി പ്രോഗ്രാമുകളിലൂടെയും ലേഖന പാരമ്പരകളിലൂടെയും ആശയ വിനിമയത്തിലൂടെയും പുസ്തക പ്രകാശനത്തിലൂടെയുമാണ് ഗ്ലോബൽ ടി വി പ്രവർത്തിക്കുന്നത്. ഗ്ലോബൽ ടി വിയോട് ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാദ്ധ്യതകൾ വിവരിക്കുന്ന നിരവധി ലേഖനങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചില ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *