കൂട്ടായി വില പേശി ഒരുമിച്ച് വായ്പകൾ എടുത്ത്, അവ കൃഷിയിൽ തന്നെ വിനിയോഗിച്ച്, കൂട്ടായി വിള ഇൻഷുർ ചെയ്ത്, കൂട്ടായി വിപണി വിലയറിഞ്ഞ് ഉത്പന്നങ്ങൾ വിൽക്കണം | പ്രമോദ് മാധവൻ

Posted on: November 27, 2024

കാർഷിക കൂട്ടായ്മകൾ വളരട്ടെ…

പ്രമോദ് മാധവൻ

തുണ്ട് വത്കരിക്കപ്പെട്ട കൃഷിയിടങ്ങൾ(Fragmented Agricultural Holdings ) കാർഷികകേരളത്തിന്റെ ഒരു പരാധീനതയാണ്. കൃഷിയുടെ ലാഭക്ഷമതയെ അത് പിന്നോട്ടടിക്കുന്നു. യന്ത്രവത്കരണത്തിന് അനുയോജ്യമല്ലാതാക്കുന്നു. കമ്പോളത്തെ ലാക്കാക്കി കൃഷിയിറക്കാൻ, വർഷം മുഴുവൻ ഉത്പന്നങ്ങൾ വിളയിക്കാൻ കഴിയാതെ വരുന്നു.

നമ്മുടെ ആളോഹരി ഭൂലഭ്യത കഷ്ടിച്ച് 30 സെന്റിൽ താഴെയാണ്.
ഇവിടെ കൃഷി ലാഭകരമാക്കാനുള്ള ഒരു വഴി സംഘകൃഷി അഥവാ Group Farming ആണ്.
കുറഞ്ഞ ഭൂലഭ്യതയുള്ള കർഷകർ ഒരു സംഘമായി മാറി അവർ പരസ്പരം സഹായിക്കണം.
കൂട്ടായി വില പേശി കാർഷിക ഉപാധികൾ (Agri Inputs ) വാങ്ങണം. സർക്കാർ പദ്ധതികൾക്കായി സ്ഥാപനങ്ങളെ കൂട്ടായി സമീപിക്കണം. ഒരുമിച്ച് വായ്പകൾ എടുത്ത്, അവ കൃഷിയിൽ തന്നെ വിനിയോഗിച്ച്, കൂട്ടായി വിള ഇൻഷുർ ചെയ്ത്, കൂട്ടായി വിപണി വിലയറിഞ്ഞ് ഉത്പന്നങ്ങൾ വിൽക്കണം.
Self Help through Mutual Help.
കർഷകർ ഒരു Team ആയി മാറണം.
Together
E veryone
A chieve
M ore….
ആ ലക്ഷ്യമുള്ള ഒരു കർഷക കൂട്ടായ്മക്ക് മുന്നിൽ ഒരു ക്ലാസ് എടുക്കാൻ അവസരം ലഭിച്ചു. കേരളത്തിൽ ഏതാണ്ട് ഇരുന്നൂറ്റി അമ്പതിലധികം പഞ്ചായത്തുകളിൽ പ്രവർത്തനമുള്ള കിസാൻ സർവീസ് സൊസൈറ്റി ((Kisan Service Society ) കന്യാകുമാരി, CSI Retreat Centre ൽ വച്ചു സംഘടിപ്പിച്ച ത്രിദിന ദേശീയ കൺവെൻഷനിൽ പങ്കെടുത്ത് “കാർബൺ തൂലിത കൃഷി “(Carbon Neutral Farming ) യെ ക്കുറിച്ചും പരിസ്ഥിതിക വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കർഷകപ്രമുഖരുമായി സംവദിച്ചു. വളരെ പ്രൗഡമായ ഒരു സദസ്സ് ആയിരുന്നു. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായി അറിഞ്ഞു വരുന്നതേയുള്ളൂ. വിവിധ സംസ്ഥാനങ്ങളിലും ചില വിദേശരാജ്യങ്ങളിലും അവരുടെ പ്രവർത്തനം ഉള്ളതായി അറിയാൻ കഴിഞ്ഞു. ഇത് നാലാമത്തെ ദേശീയ കൺവെൻഷൻ ആണെന്നും അടുത്ത വർഷം ഡൽഹിയിലാണ് കൂടുന്നതെന്നും അറിയാൻ കഴിഞ്ഞു.
ചെയർമാൻ ശ്രീ. ജോസ് തയ്യിൽ, ജനറൽ സെക്രട്ടറി ശ്രീ. എസ്. സുരേഷ് എന്നിവരോടുള്ള സ്നേഹം അറിയിക്കുന്നു.
കർഷകർക്ക് ഒരു വഴിവിളക്കായി പ്രവർത്തിക്കാൻ കിസാൻ സർവീസ് സൊസൈറ്റിയ്ക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Empowering Farmers through Collective Action

In a bid to revolutionize the agricultural sector, the Kisan Service Society (KSS) recently organized a three-day national convention at the CSI Retreat Centre in Kanyakumari. The event brought together farmers and agricultural experts from across the country to discuss innovative strategies for sustainable farming practices.

One of the key issues highlighted during the convention was the problem of fragmented agricultural holdings, which hinders the efficiency and profitability of farming in Kerala. To address this challenge, the KSS emphasized the importance of collective action among farmers.

“By forming groups and working together, farmers can overcome the limitations of small landholdings and achieve economies of scale,” said Jose Thayil, Chairman of KSS. “This approach will also enable farmers to negotiate better prices for their produce and access government schemes and subsidies more effectively.”

The convention also focused on the theme of “Carbon Neutral Farming,” with experts discussing ways to reduce the carbon footprint of agricultural practices. S. Suresh, General Secretary of KSS, emphasized the need for farmers to adopt eco-friendly methods to mitigate the impact of climate change.

The KSS has been working tirelessly to empower farmers and promote sustainable agriculture practices. With its presence in over 150 panchayats across Kerala and expansion plans in other states, the organization is poised to make a significant impact on the agricultural sector.

As the KSS gears up for its next national convention in Delhi next year, it is clear that the organization is committed to illuminating the path forward for farmers. We wish the KSS continued success in its endeavors to empower farmers and promote sustainable agriculture practices.

Kisan Service Society Formation Awareness Meeting Every WED 8 pm

കൃഷിയെയും കർഷകരെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് കിസാൻ സർവീസ് സൊസൈറ്റി. പത്ത് രാജ്യങ്ങളിലും 12 സംസ്ഥാനങ്ങളിലും കേരളത്തിലെ 240 പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ ബുധനാഴ്ചകളിൽ നടക്കുന്ന ഗൂഗിൾ മീറ്റ് മീറ്റിങ്ങിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

നിങ്ങളുടെ പഞ്ചായത്തിൽ കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബുധനാഴ്ച വൈകുന്നേരം എട്ടുമണിക്ക് നടക്കുന്ന ഗൂഗിൾ മീറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു
Kisan Service Society Formation Awareness Meeting Every WED 8 pm
Kisan Service Society Formation Awareness Meeting Every Wednesday 8 pm – 9 pm
Google Meet joining info
Video call link:

Leave a Reply

Your email address will not be published. Required fields are marked *