താൻ ഒരു റവ. ഫാദർ ആയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കുറച്ചുപേർക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു.
NV Paulose, Chairman, Global TV +91 98441 82044
ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് എങ്ങനെയായാണ് നമ്മൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുക? ആനന്ദാശ്രുക്കൾ എന്ന് പറഞ്ഞാൽ അത് അതിൻ്റെ ഏറ്റവും ചെറിയ രൂപം മാത്രമേ ആകുന്നുള്ളു. ടോണി ടോം മംഗലാപുരത്തെ ഗോൾഫ് ക്ലബ്ബിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുൻപിൽ മനസ്സ് തുറന്നത് ഈ സന്തോഷം പങ്കുവെക്കാനാണ്.
കൂടെ ഭാഷയിലും പദാവലിയിലും ചില കൂട്ടിച്ചേർക്കലുകളും നടത്താൻ അദ്ദേഹം മറന്നില്ല. താൻ ഒരു റവ. ഫാദർ ആയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കുറച്ചുപേർക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. നീണ്ട പന്ത്രണ്ട് വർഷങ്ങളുടെ കാത്തിരിപ്പാണ് ലിയാം എന്ന മകനിലൂടെ സഫലീകൃതമായിരിക്കുന്നത്. സെമിനാരിയിൽ പഠിച്ചൊരാൾ അച്ചൻ ആകുന്നതിന് വേണ്ടതും പന്ത്രണ്ട് വർഷമാണ്. എത്ര മനോഹരമായ ഉപമയാണത്. എത്ര മനോഹര നിമിഷമാണത്.
മകനിലൂടെ ജീവിതത്തിലും ദിനചര്യകളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ധാരാളം വിവരണങ്ങൾ ആഘോഷത്തിനിടയിൽ പങ്കുവക്കപ്പെട്ടു.
ടോണിയുടെ മാതാപിതാക്കളായ ലിസമ്മ ടോമി ദമ്പതികളുടെ നാല്പത്തിനാലാം വിവാഹ വാർഷികവും സഹോദരീപുത്രൻ എഡ്‌വേർഡിൻ്റെ ആറാം ജന്മദിനവും ചടങ്ങിൽ ആഘോഷിക്കപ്പെട്ടു.
പിലിക്കുളയിലെ ഗോൾഫ് ക്ലബ്ബിൽ നടന്ന ചടങ്ങ് വൈവിധ്യമയവും ബാല്യകാല സ്മൃതികൾ ഉണർത്തുന്നതുമായിരുന്നു.