മലയാളീ സമൂഹത്തെ നാടുമായി ആഗോളതലത്തിൽ ബന്ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു ദൗത്യം.
NV Paulose, Chairman, Global TV +91 98441 82044
സ്നേഹ കൂട്ടായ്മയിലെ പ്രിയപ്പെട്ടവർക്ക് ഗ്ലോബൽ ടി വി യുടെ സ്നേഹാശംസകൾ. സ്നേഹവും കൂട്ടായ്മയും ലോകം കണ്ട ഏറ്റവും വലിയ രണ്ട് ആശയങ്ങൾ ആണ്. നമ്മുടെ നാട് ഇന്ന് നേരിടുന്ന എല്ലാവിധ പ്രതിസന്ധികൾക്കും പരിഹാരമാകാൻ കഴിയുന്ന വലിയൊരു മുന്നേറ്റം ആയി സ്നേഹ കൂട്ടായ്മകൾ കേരളത്തിലും ലോകം ആസകലവും വ്യാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ലോകം ഇന്ന് നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് സാമ്പത്തിക പരാശ്രയത്വം. പലപ്പോഴും വരവും ചെലവും കൂട്ടിമുട്ടിക്കാൻ ജനങ്ങൾ കഷ്ടപ്പെടുന്നു.
നാട്ടിൽ തൊഴിലില്ലായ്മയും വിദേശത്തെ സാമ്പത്തിക നിയന്ത്രണവും നമ്മളെ, പ്രത്യേകിച്ച് വളർന്നുവരുന്ന തലമുറയെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ സ്നേഹകൂട്ടായ്മക്ക് വലിയൊരു ഇടപെടൽ ആഗോളതലത്തിൽ നടത്താൻ കഴിയും. മലയാളീ സമൂഹത്തെ നാടുമായി വിവിധ തലങ്ങളിൽ ബന്ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു ദൗത്യം.
ഇതിനായി ഗ്ലോബൽ ടി വി വലിയൊരു കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിവിധ ലേഖനങ്ങളും പുസ്തകങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചു. ഈ ആശയങ്ങളിലേക്ക് നിങ്ങളുടെയെല്ലാം ശ്രദ്ധ ക്ഷണിക്കുന്നു.
താഴെ കൊടുക്കുന്ന ലിങ്കുകൾ സമയം കണ്ടെത്തി വായിക്കുമല്ലോ.
ഇന്ന് മംഗലാപുരത്ത് ചില മീറ്റിംഗുകൾ ഇല്ലായിരുന്നെകിൽ സ്നേഹക്കൂട്ടായ്മയിൽ ഞാൻ തീർച്ചയായും പങ്കെടുക്കുമായിരുന്നു.
സ്നേഹപൂർവ്വം
എൻ വി പൗലോസ്
ചെയർമാൻ
ഗ്ലോബൽ ടി വി
