Mathew M. Kandathil | തൊണ്ണൂറിൻ്റെ നിറവിൽ മാത്യു എം. കണ്ടത്തിൽ സാർ | ഗ്ലോബൽ ടി വി

Posted on: July 11, 2025

മാർ പാംപ്ലാനി പിതാവിൻ്റെ സാന്നിദ്ധ്യം കൂടിയായപ്പോൾ ഇത് തലമുറകളുടെ ചരിത്ര സംഗമമായി മാറി.

ഡി.പി. ജോസ് | സീനിയർ റസിഡൻറ് എഡിറ്റർ | ഗ്ലോബൽ ടി വി | +91 755 808 5501

90 ൻ്റെ നിറവിൽ നിൽക്കുന്ന മാത്യു എം. കണ്ടത്തിൽ സാറും 75 വർഷമായി സഭാ – നാമുദായിക സേവനത്തിനായി സ്വന്തം ജീവിതം നീക്കിവച്ച ജോൺ കച്ചിറമറ്റം സാറും തമ്മിൽ പാലായിലെ കച്ചിറമറ്റം വീട്ടിൽ വച്ച് നിന്ന ഒരു ചെറിയ കൂടിച്ചേരൽ ചരിത്ര സംഭവമാണെണ് അറിയണമെങ്കിൽ ഇവരുടെ ജീവിതവും മലബാർ കുടിയേറ്റ ചരിത്രവും ഒന്ന് പഠിക്കണം. മുന്നോട്ടുള്ള യാത്ര ദൈവ കരങ്ങളിൽ മാത്രം സമർപ്പിച്ച ഇവരുടെ മലബാർ – തിരുവിതാംകൂർ യാത്രകളും നേരിടേണ്ടി വന്ന ദുരിതങ്ങളും കേൾക്കുമ്പോൾ നമ്മുടെ കണ്ണ് നനയുകയും നിറയുകയും ചെയ്യും. ദൈവം മോശയെപ്പോലെ അയച്ച വള്ളോപ്പിള്ളി പിതാവിനെ സഹായിക്കാനാണ് ഇവരും പിതാവിനോടൊപ്പം ചേർന്നത്.

പിന്നീട് വലിയമറ്റം പിതാവിനൊപ്പവും, ഞരളക്കാട്ട് പിതാവിനൊപ്പവും ഇപ്പോൾ പാംപ്ലാനി പിതാവിനൊപ്പവും പ്രവർത്തിക്കാൻ മാത്യു എം. കണ്ടത്തിൽ സാറിന് അവസരം ലഭിച്ചു. കച്ചിറമറ്റം സാർ തിരുവിതാംകൂറിൽ ഊന്നി കേരള സഭയിൽ മുഴുവൻ സാന്നിധ്യമായി നിലനിൽക്കുന്നു. ഇവരുടെ കൂടി ചേരലിന് മാർ പാംപ്ലാനി പിതാവിൻ്റെ സാന്നിദ്ധ്യം കൂടിയായപ്പോൾ ഇത് തലമുറകളുടെ ചരിത്ര സംഗമമായി മാറി. പഴയ കഥകൾ പറയുമ്പോൾ പലരുടേയും കണ്ഠമിടറി.

ബിഷപ്പ് മാർ സെബാസ്റ്റൻ വള്ളോപ്പള്ളി അവാർഡ്  ജോൺ കച്ചിറമറ്റത്തിന്   സമ്മാനിച്ചു.

പാലാ: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അവാർഡ്  ജോൺ കച്ചിറമറ്റത്തിന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമ്മാനിച്ചു. പാലാക്കടുത്തുള്ള പിഴകിൽ
ജോൺ കച്ചിറ മറ്റത്തിൻ്റെ ഭവനത്തിലെത്തിയാണ് അവാർഡ് സമ്മാനിച്ചത്. നവതി യുടെ നിറവിൽ ബിഷപ്പ് മാർ സെബാസ്റ്റ്യർ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനും, ജീവിച്ചിരിക്കുന്ന ഗാന്ധിയൻമാരിൽ ഒരുവനും, മദ്ധ്യ വിരുദ്ധ പോരാട്ടത്തിൻ്റെ മുന്നണി പോരാളിയുമായ മാത്യു എം. കണ്ടത്തിനേയും പൊന്നാട അണിയിച്ച് ആദരിച്ചു.

തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കു കുടിയേറിയ കർഷക സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി സമരങ്ങൾക്ക് നേതൃത്വം നല്കുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങൾക്കുമെതിരെ നിരാഹാര സമരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള പാല സ്വദേശിയായ ജോൺ കച്ചിറമറ്റത്തെ ആദ്യ കാല കുടിയേറ്റ കർഷകരുടെ സ്മരണയിൽ ഇന്നും നിലകൊള്ളുന്നുണ്ട് .
 കത്തോലിക്ക കോൺഗ്രസ്, കാത്തലിക്ക് ഫെഡറേഷൻ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡണ്ട്, ചരിത്രകാരൻ, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ് തുടങ്ങി സമൂഹത്തിനു വേണ്ടിയും നീണ്ട 75 വർഷക്കാലം ജീവിതം സമർപ്പിച്ച  ജോൺ കച്ചിറമറ്റത്തിൻ്റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.  യോഗത്തിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ,ചീഫ് ന്യൂസ് എഡിറ്റർ സി.കെ.കുര്യാച്ചൻ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചു പറമ്പിൽ സണ്ണി ആശാരിപ്പറസിൽ, ഡി. പി. ജോസ്, ആൻസമ്മ കച്ചിറമറ്റം തുടങ്ങിയവരും വിവിധ സംഘടന പ്രതിനിധികളും വൈദീകരും സന്യസ്തരും പങ്കെടുത്തു. കുടിയേറ്റത്തിൻ്റെ ആദ്യ കാലഘട്ടങ്ങളിൽ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയോടൊപ്പം പാലാ രൂപതയിൽ നിന്നും, തിരുവിതാംകൂർ ഭാഗത്തു നിന്നും നിരവധി വൈദികരും അല്മായ പ്രേഷിതരും മലബാർ ഭാഗത്ത് സേവനം നടത്തിയിരുന്നു’ അവരെയെല്ലാം അവാർഡ് ദാന ചടങ്ങിൽ മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *