സുനിൽ ഞാവള്ളി | ആൽക്കമിസ്റ്റിലെ സാൻറ്റിയാഗോ | Global TV
എൻ വി പൗലോസ് , ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044
എല്ലാം തുടർക്കഥകളാണ്. പലതും കാലാധീതമായി ബന്ധപ്പെട്ടുകിടക്കുന്നു. സമയാസമയങ്ങളിൽ അവ ഒത്തുചേർന്ന് പുതിയ കഥകൾ രചിക്കുന്നു. ഓർമ്മകളിൽ വിരാചിക്കുന്ന കാലാതീതമായ ഏടുകൾ ഒരു പക്ഷെ വേദനസംഹാരിയായി മാറുന്ന ചെറുനോവു കളുടെ കഥകൾ ധാരാളമായി പറഞ്ഞെന്ന് വരാം.
ഓരോ അധ്യായങ്ങളായി നമ്മുക്ക് നിരവധി പുസ്തകങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. ഈ സാൻറ്റിയാഗോയുടെ കഥ ഇവിടെ വളരെ പ്രസക്തമാണ്. മലബാറിനെയും മലബാറിൽ ദീപിക തുടങ്ങിയതിനെയും അറിയുന്നവർക്ക് ഈ കഥ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകും.

ഓരോ കഥകളും ഓരോ അമൃത വള്ളികളാണ്. അവയിൽ ഓരോന്നും തളിരിടുന്നത് ഒന്നിനൊന്ന് ചേർന്ന് നിന്നുകൊണ്ടുമാണ്. നന്നായി കളിച്ചാൽ ഓരോന്നും അപ്പപ്പോൾ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല. പതിയിരിക്കുന്ന അപകടം എപ്പോഴും അറിഞ്ഞുകൊള്ളണം എന്നുമില്ല. ഏറ്റവും അടുപ്പമു ള്ളവർ അറിഞ്ഞോ അറിയാതെയോ മുതലക്കുളത്തിൽ തള്ളിയിടുന്ന അവസ്ഥ. ആദ്യം കയ്ക്കും. പിന്നെ മധുരിക്കും.
മുതലക്കുളത്തിൽ നിന്നും രക്ഷപെടുത്തി കൊണ്ടുവന്നി രിക്കുന്ന കുഞ്ഞിന് ഇത് പുതുജീവൻ്റെ സന്തോഷം.
കൈവഴിയായി നിരവധി കഥകൾ ഇവിടെ എഴുതിച്ചേർക്കാൻ കഴിയും. ഒരു കുടുംബകഥയായും ഓരോരുത്തരുടെ കഥ വേറെ വേറെയും എഴുതാം. എല്ലാവരും പറയുന്നത് വേറെ കഥകളും കാര്യങ്ങളുമാണെങ്കിൽ കൂടിയും നമുക്ക വയെല്ലാം ചേർത്ത് ഒരു സിംഫണി ഒരുക്കുകയുമാകാം.

പാറപ്പുറത്ത് വീണിട്ടും തഴച്ചുവളർന്ന ആഴത്തിൽ വേരു കളുള്ള വിത്തോ തയ്യോ തായ്മരമോ ആയി നമ്മുക്ക് ഈ കഥ പറയാം. എന്റെയുള്ളിൽ തീയാണ് ഫാത്തിമാ എന്ന് പാടുകയും ആകാം. ഓരോ കഥകളും ഓരോ തുടർ കഥകളാണ്. എന്തിനാണ് ആ ഗുരുവായൂർ ബസ് അപ്പോൾ അവിടെ വന്നത് എന്ന് ചോദിച്ചാൽ കഥാകൃത്ത് അങ്ങ നെയാണ് ഈ കഥ എഴുതിവച്ചത് എന്ന് ഉത്തരം പറയേണ്ടി വരും. ആൽക്കമിസ്റ്റിലെ സാൻറ്റിയാഗോ ആൽക്കമിസ്റ്റിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇവിടെ തിരിച്ചുവരാനായിരുന്നെങ്കിൽ ഇത്ര ദൂരം എന്നെ നടത്തണമായിരുന്നോ എന്നാണ് ആ ചോദ്യം. അതിനുത്തരമായി സാൻറ്റിയാഗോ കേൾക്കുന്ന അശരീരി ആൽക്കമിസ്റ്റിൻ്റെ ശബ്ദമാണ്. ഇത്ര ദൂരം പോയില്ലായിരുന്നെങ്കിൽ നീ ഇത് കാണുമായിരുന്നോ അത് കാണുമായിരുന്നോ എന്ന് ഒരു നീണ്ട ലിസ്റ്റാണ് ആൽക്കമിസ്റ്റ് അവതരിപ്പിക്കുന്നത്. സുനിലിനോടും ഈ അശരീരി പറയുന്നത് ഇതൊക്കെ തന്നെയാണ്. സംഭവിക്കുന്നത് എല്ലാം നല്ലതിനും നന്മയ്ക്കുമായി കാലം കാലേകൂട്ടി കരുതി വച്ചത്.
നന്നേ ചെറുപ്പത്തിൽ മാധ്യമ രംഗത്തേക്ക് ആകൃഷ്ടനായ വ്യക്തിയാണ് സുനിൽ ഞാവള്ളി. ദീപിക പ്രചാരണം മലബാറിൽ വളരെയധികം വർദ്ധിച്ചത് സുനിലിൻ്റെ പ്രവർത്തനം മൂലമായിരുന്നു. കണ്ണൂരിൽ ദീപികയ്ക്ക് സ്ഥലം എടുക്കുന്നതടക്കം പുതിയ എഡിഷനുവേണ്ട പ്രവർത്ത നങ്ങളെല്ലാം സുനിലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു.
മലബാറിൻ്റെ ഭൂപ്രകൃതിയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗവും നന്നായി അറിയുന്നവരുടെ ചിട്ടയായ പ്രവർത്തനത്തിൻ്റെ ഫലമായി പത്രം അഭൂതപൂർവ്വമായ നേട്ടം കൈവരിച്ചപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന സ്ഥിതിയായി.
പലപ്പോഴും പലയിടത്തും സംഭവിക്കുന്നതുപോലെ അവിടെയും സംഭവിച്ചു. ചെറിയ ലോകത്ത് വലിയ സ്വപ്നങ്ങ ളുമായി കഴിഞ്ഞിരുന്ന സുനിൽ ദീപികയ്ക്ക് അപ്പുറം മറ്റൊരു ലോകത്തെക്കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു.
ചില വിത്തുകൾ ഫലഭൂയിഷ്ഠമായ മണ്ണിൽ വീഴുകയും കഷ്ടപ്പെടാതെ തഴച്ചുവളരുകയും ചെയ്തപ്പോൾ സുനിൽ മുള്ളുകൾക്കിടയിൽ എറിയപ്പെടുകയും വല്ലാതെ ശ്വാസം മുട്ടിക്കപെടുകയും, എന്നിട്ടും പോരാഞ്ഞിട്ട് പാറപ്പുറത്തെറിയ പ്പെടുകയും വല്ലാതെ പരീക്ഷിക്കപ്പെടുകയും ചെയ്തു.
കൂടെ നിന്നവർ കൈവിട്ടപ്പോൾ കുടുംബം ഒറ്റക്കെട്ടായി പൊരുതി. പ്രതിസന്ധികൾ പ്രചോദനങ്ങളായി. ഭാര്യയും മക്കളും ഒന്നിനൊന്ന് മികവ് പുലർത്തി. എല്ലാവരും അവരുടെ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ഉർവശി ശാപം ഉപകാരമായി എന്ന നില യിലെത്തി കാര്യങ്ങൾ. കാലമേൽപ്പിച്ച മുറിവുകളോർ ക്കുമ്പോൾ ചിലപ്പോഴൊക്കെ അനല്പമായ സങ്കടം സുനിലിനെ പിടികൂടും. എന്തിനാണിവർ എന്നോട് ഇത് ചെയ്തത്? അപ്പോഴൊക്കെ ഒരു പക്ഷെ ആൽക്കമിസ്റ്റ് പതിയെ വിളിച്ചുപറയുന്നുണ്ടാകാം. ഇതെല്ലം വലിയൊരു മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണെന്ന്.
ഇത് സുനിൽ ഞാവള്ളിയുടെയും കുടുംബത്തിൻ്റെയും മാത്രം കഥയല്ല. പാറയിലെ വിത്ത് പോലെ, സമയവും സാഹചര്യങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാ പ്രതിബ ന്ധങ്ങളെയും മറികടന്ന് വളരാൻ തീരുമാനിച്ച ഓരോ കുടുംബത്തിൻ്റെയും കഥയാണിത്. ഈ കഥ നമ്മുടെയെല്ലാം പ്രതിരോധശേഷിയുടെ കഥ മാത്രമല്ല, പ്രവർത്തന മികവിൻ്റെയും പരിവർത്തനത്തിൻ്റെയും കഥയാണ്.
നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധികൾ നമ്മുടെ ഹൃദയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്നു എന്ന സത്യമാണ് നമ്മൾ ആത്യന്തികമായി മനസ്സിലാക്കുക. ഒപ്പം നമ്മുടെ അരികിൽ നടക്കുന്ന വരുടെ അചഞ്ചലമായ സ്നേഹത്തിലും വലുതായി മറ്റൊന്നും നമ്മുക്ക് നേടിയെടുക്കാനില്ല എന്ന തിരിച്ചറിവും.
കാലം സമയം സന്ദർഭം എന്നിവയെല്ലാം എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ നിറവേറുന്നു.
ആൽക്കെമിസ്റ്റിലെ സാൻറ്റിയാഗോയെപ്പോലെ നമുക്കും ചക്രവാളത്തിനപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന സ്വപ്നങ്ങളുണ്ടാകും. മനോഹരമായ സ്വപ്നങ്ങൾ ധൈര്യം ആവശ്യപ്പെടുന്നു. തകർക്കാനാവാത്ത ആത്മവിശ്വാസം ത്യാഗം എന്നിവ ആത്മാവിന്റെ അഭിനിവേശമാണ്.
വർഷങ്ങളോളം ജീവിതം നമ്മെ പരീക്ഷിച്ചു എന്ന് വരാം. അനിശ്ചിതത്വത്തിൻ്റെ കാറ്റ് ആഞ്ഞടിക്കുകയും അലറുകയും ചെയ്തെന്ന് വരാം. മുന്നോട്ടുള്ള വഴി അവ്യക്തമായിരി ക്കുകയും വെല്ലുവിളികൾ മറികടക്കാൻ കഴിയാത്തതായി തോന്നുകയും ചെയ്ത നിമിഷങ്ങളുമുണ്ടാകാം.
എന്നാൽ ആ നിമിഷങ്ങളിൽ, ശ്രദ്ധേയമായ ഒരു കാര്യം നമ്മുടെ കുടുംബം നമ്മോടൊപ്പം പാറപോലെ ഉറച്ചുനിന്നു എന്നുളളതാണ്. കുടുംബം ഒരു തുടർക്കഥയാണ്. കാലാതീതമായി തുടരേണ്ടതും ചരിത്രത്തിൽ എഴുതപ്പെടേണ്ടതുമായ വലിയ കഥകൾ. വ്യക്തിഗത വിജയത്തേക്കാൾ വലിയ ഒന്നിലേക്കുള്ള യാത്രയിൽ സഹയാത്രികർ കൂട്ടായി നേടിയ വിജയങ്ങൾ!
