Maanishada | Vayalar Ramavarma | വയലാറിനെ സ്മരിക്കുമ്പോൾ | Dr. Joslet Mathew | Global TV

Posted on: October 27, 2025

”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.” | മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന വരികൾ | ചിന്തകളും

Dr. Joslet Mathew

ഇന്ന് ഒക്ടോബർ കേരളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് അൻപത് വർഷങ്ങൾ പൂർത്തിയാകുന്നു. ഈ സ്മൃതി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് ഒരു കവിത ആലപിക്കുകയാണ്. ഒരുപക്ഷെ വയലാർ തൻ്റെ കവിതകളിലെ ഏറ്റവും അർത്ഥവത്തായ വരി കുറിച്ചിരിക്കുന്നത് ഈ കവിതയിലാണ്. ”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.” വയലാറിലുള്ള അദ്ധേഹത്തിൻ്റെ സ്മൃതി കുടീരത്തിലും രേഖപ്പെടുത്തിയിരിക്കുന്നത് ഈ വരികളാണ്. കവിത, മാ നിഷാദാ…

https://drive.google.com/file/d/1nD2msD9fFY1E2RmT_OJr5HmX_vZe8zhR/view?usp=sharing

മാനിഷാദാ

ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു
പുന്നാരക്കിളി ചോദിച്ചു …
കൂട്ടിന്നിളം കിളി ചങ്ങാലി പൈങ്കിളി
കൂടും വിട്ടിങ്ങോട്ടു പോരാമോ …

അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ
ചങ്ങാലിപ്പെണ്ണ് മിണ്ടീല…
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ
ചങ്ങാലിപ്പെണ്ണ് മിണ്ടീല…

തൂവൽ ചുണ്ടിനാൽ ചീകി മിനുക്കിയ
പൂവൻ ചങ്ങാലി ചോദിച്ചു …
മഞ്ഞു വീഴുന്നു മാമരം കോച്ചുന്നു
നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ …

അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ
ചങ്ങാലിപ്പെണ്ണ് നാണിച്ചു …
പൊന്നിൻ താലി കിലുങ്ങുന്ന ശബ്ദത്തിൽ
ഒന്നാ കാമുകൻ ചോദിച്ചു …
അങ്ങേ കൊമ്പത്തെ പൊന്നില കൂട്ടിലെ
കെനെ കൂടി വിളികാമോ
വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു
മുട്ടിക്കൂടി ഇരുന്നോട്ടെ …

നീളന്‍ ഗര്‍ഭ കതിരുകള്‍ തിങ്ങിയ
നീലകാടുകള്‍ പൂമീട്ടി …
ചുളം കൊത്തിപതഞോഴുകും
കാട്ടുചോലകെന്തൊരു പുന്നാരം …
ചായചെപ്പും തുറന്നും കൊണ്ടെതിയ
സായം സന്ധക്ക് രോമാഞ്ചം …
ആറിന്‍ തീരത്തെ ആ മരകൊമ്പുകള്‍
ആകെ പുഞ്ചിരി പൂ കൊത്തി …
കൊക്കും ചാചിരുനോമന കണ്‍കളില്‍
സ്വര്‍ഗ്ഗ സ്വപ്നങ്ങള്‍ കാണുന്നു …
അങ്ങേ കൊമ്പത്തെ കാമുകി ജീവനില-
ഞാനുടൊരു രോമാഞ്ചം …
ചെന്നു കൂട്ടതിലോനിചിരിക്കുവാന്‍
ചെന്നു കാമുകന്നനേരം …
തമ്മില്‍ കൊക്കും ചിറക്കുമുരുംമി
തമ്മില്‍ സ്വപ്നങ്ങള്‍ കൈമാറി …
മുട്ടി ചേര്‍ന്ന് കരളില്‍ ഞരമ്പുകള്‍
പൊട്ടിച്ചങ്ങനെ മേവുമ്പോള്‍ …
ജീവന്‍,ജീവനില്‍ പൂക്കുമ്മാ രംഗങ്ങള്‍
ജീവിപിക്കുന്നു ചൈതന്യം …
കണ്ടു താഴത് നോക്കിനിന്നാ കവി
കണ്ണില്‍ തന്‍ കരള്‍ പൂവോടെ …
ആറിന്‍ തീരത്തെ സന്ധ്യതന്‍ മുന്തിരി-
ചാറില്‍ കല്പന നീന്തുമ്പോള്‍ …
ഏതോ ദിവ്യനുബൂതിയില്‍ ലങ്ങനെ-
ചേതോമണ്ഡപം മോകുമ്പോള്‍ …
നിന്നു നിശ്ചലം ആദിമഹാകവി
നിന്നു തപാസന്‍ വാല്മീകി …

മേലെ മാമല കൊമ്പിലെ പ്രേമയ്ക
ലീലാലോലിത സ്വപ്നങ്ങള്‍ …
ഒന്നായ് തമ്മിലലിഞ്ഞലിഞ്ഞാ-
ത്മാവിലൊന്നായങ്ങനെ താഴുമ്പോൾ
നിന്നൂ നിശ്ചലം വില്ലും കുലച്ചും കൊണ്ടന്നും
കാട്ടിലെ കാട്ടാളൻ !!!
വേട്ടകെതി വിശന്നുതളര്നായാല്‍
കാട്ടാബോനെയിതു ദൂരത്തില്‍ …
അബിന്‍ ഉന്നം പിഴച്ചില്ലമാമര-
കൊബതെകത്ത്‌ ചെന്നെത്തി

പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ
കൊച്ചോമൽക്കിളീ വീണല്ലോ …
മണ്ണിൽ വീണു പിടയ്ക്കുകയാണത്
കണ്ണാ കൊമ്പിലുടക്കുന്നു …

ഞെട്ടിപ്പോയ് കവി ദിവ്യ ദിവ്യമാം അനുഭൂതി
തൊട്ടിലാട്ടിയ കരൾക്കൂമ്പിന്നു മുറിവേൽക്കേ
പൊന്നിണകിളികളിലോനിനെ
കൂരബെയ്തുകൊന്ന വേടനെ നോക്കി
അദേഹം ആജ്ഞാപിച്ചു …

”മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ
യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം”

പ്രാണനില്‍ ശരമേറ്റ് പൈങ്കിളിയുടെ
മിഴി കോണിലെ ശോകത്തിന്റെ നീരുറവോപ്പും മുന്പേ
അബെയ്ത നിഷാദനോടരുതെന്നാഞ്ഞാപിക്കാന്‍
അങ്ങനെ ആദ്യത്തെ പ്രേമഗര്‍ജനം കേട്ടു
ഈ വിശ്വപ്രക്രിതിയെ പൂക്കൂടയാക്കി
പ്രേമഭാവനയുടെ കോണില്‍ തിരുകി
തമ്മില്‍ തമ്മില്‍ കരളും ചുണ്ടും ചേര്‍ത്ത്
സ്വപ്നമണ്ഡലമൊന്നില്‍ അരുളും കിളികളിലോന്ന്
വേര്‍പിരിഞ്ഞപോള്‍ വേദന വിങ്ങി കീറും
ആത്മാവില്‍ പ്രേമോഷ്മളാചേതനയമാര്തിയ
കാവ്യശില്പതിന്‍ നാദം ..
പ്രേമത്നെതിരായ നിര്‍ദയ വികാരത്തിന്‍ പ്രേരണകളെ
തട്ടിമാറ്റുവാനല്ലേ പൊങ്ങി ..
വേടന്റെ കൂരബുള്ള കയ്യിലും പിടയുന്ന
പേട പൈങ്കിള്ളിയുടെ നെഞ്ചിലും
തലോടുവാന്‍ കഴിഞ്ഞില്ല അന്നാദ്യത്തെ
പ്രേമഗായകനായ കവിക്കും
ദ്രോഹിപ്പോനെ ചെറുത്തു പാട്ടും പാടി
ദ്രോഹിപ്പോനെ ചെറുത്തു പാട്ടും പാടി

കേള്‍പ്പുനാം ചരിത്രത്തില്‍ സംസ്കാര ചരിത്രത്തിലാ
പെരുംപറയുടെ ഉഗ്രമാം ആനജ്ജാ ശബ്ദം
പാവമാമൊരു ഗ്രാമ പെണ്‍കിടാവിനെ
രാജ്യപാലകന്‍ വഞ്ചിച്ചൊരു രാഷ്ട്രിയ ചരിത്രത്തെ
കാലത്തിനു ഒരുനാളും മായ്കുവാന്‍ കഴിയാത്തൊരു
കാവ്യശില്പമായ് വാര്താ കാളിദാസനെ നോക്കു
ആ നെടും നാരായത്താല്‍ രാജനീതിയെ ചൂണ്ടി
മാനിഷാദകളെത്ര പാടിയിട്ടുണ്ടാം അങ്ങോര്‍
ആ നെടും നാരായത്താല്‍ രാജനീതിയെ ചൂണ്ടി
മാനിഷാദകളെത്ര പാടിയിട്ടുണ്ടാം അങ്ങോര്‍
തങ്ങളാലാവും പോലെ സ്നേഹത്തിന്‍
മാനവ സ്നേഹത്തിനായ്‌ അങ്കമാടിയ നാളില്‍
ചെറുത്തു ദ്രോഹിപോരേ
മാനിഷാദകളെത്ര മാനിഷാദകൾ പൊങ്ങി
മാനവസ്നേഹത്തിന്റെ മണിനാവുകൾ തോറും

കേരളത്തിലും ജനകോടിയെ സംസ്കാരത്തിന്റെ
ധീരനൂപുര നാദം കേള്പിച്ച കാവ്യത്മാകള്‍
മാനിഷാദകള്‍ പാടി മാനിഷാദകള്‍ പാടി
മര്‍ദകവര്‍ഗ്ഗത്തിന്റെ മാരക ശ്രമങ്ങളെ എതിരിട്ടില്ലേ
ദൈവവും ,വാളും ശ്രുതിസ്മൃതിയും വേദാന്തവും
കൈവശം നേടിപോന്ന സംസ്കാര പെരുമാകള്‍
മാനവ സ്നേഹത്തിന്റെ സിംഹഗര്‍ജ്ജനം കേട്ടു
മാനിഷാദയിലൂടെ കാലഘട്ടങ്ങള്‍ തോറും

ഞാനുമാ ശബ്ദമാണേറ്റു പാടുന്നത്
ഗാനങ്ങളിലൂണ്ടതിൻ കാൽ ചിലമ്പൊലി
പിന്നിട്ടു പോന്ന യുഗങ്ങളിൽ നിന്നതിൻ
ധന്യ സന്ദേശം ശ്രവിപ്പൂ ഞാനന്ന്വഹം
ചൂടുന്നു രോമാഞ്ചം ഈ വിശ്വമാകെ
ചൂടുന്നു രോമാഞ്ചം ഈ വിശ്വമാകെ ഞാൻ
പാടും മനുഷ്യാകഥാനുഗാനങ്ങളീൽ

നാടിന്‍ അഭിനവ സംസ്കാര ശൈലികള്‍ നേടി
ചരിത്രം തിരുത്തി പിടിക്കുവാന്‍
വേദനിക്കുന്ന ഹൃദയങ്ങളോന്നിച്ച്‌
വീഥികള്‍ തോറും വെളിച്ചം വിതയ്കവേ
ആ വെളിച്ചത്തില്‍ കിനാവുകള്‍കുളിലെ
ജീവിത സ്പന്ദങ്ങള്‍ ചുണ്ട് വിടര്‍തവേ
കാണുന്നു ഞാനതിന്‍ കുംബുകള്‍കുള്ളില്‍
കാണുന്നു ഞാനതിന്‍ കുംബുകള്‍കുള്ളില്‍
ഒരോണം വിടര്‍ന്നു വിടര്‍ന്നു വരുവതായ്‌
മണ്ണിനത്മാവ് കുളിര്‍ന്നു കുളിര്‍ന്നു അതില്‍നിന്ന്
ഉയിര്കൊള്‌ുമീ പുത്തന്‍ കുരുന്നുകള്‍
മണ്ണിനത്മാവ് കുളിര്‍ന്നു കുളിര്‍ന്നു അതില്‍നിന്ന്
ഉയിര്കൊള്‌ുമീ പുത്തന്‍ കുരുന്നുകള്‍
നുള്ളികളയാന്‍ വരുന്നവരോടെനികുള്ള താക്കിതിലുണ്ട്
ആ മാനിഷാദകള്‍

”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.”

Leave a Reply

Your email address will not be published. Required fields are marked *