ചെറുപുഴ സുഭാഷ് കോളജ് കൂട്ടായ്മ

Posted on: March 9, 2021

നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങളുടെ നന്മയെന്ന് വീണ്ടും ഞങ്ങൾ തിരിച്ചറിയുന്നു

BY സുനിൽ ഞാവള്ളി

1974 മുതൽ 1984വരെ കണ്ണുർ ജില്ലയിലെ ചെറുപുഴയിൽ പ്രവർത്തിച്ചിരുന്ന സുഭാഷ് കോളജിൽ പഠിപ്പിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളും ഇന്നൊത്തുകൂടി. ആ സന്തോഷത്തിമർപ്പിലാണ് ഞാൻ. പ്രീഡിഗ്രിക്കാലത്തിന്റെ മധുരസ്മരണകൾ അയവിറക്കി ഒരു ദിനം. 1980-82 ലാണ് ഞാനിവിടെ പ്രീ ഡിഗ്രി പഠിച്ചത്. എന്തൊക്കെയോ പറയാനുണ്ടായിരുന്നു.

35 കൊല്ലം മുമ്പ് നിന്നുപോയ ഒരു കലാലയത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടുക അപൂർവമാണ്. രാജൻ സാർ, തോമസുകുട്ടി സാർ, വിൻസെന്റ് സാർ, ജോർജ്ജ് കളർപാറ സാർ, സണ്ണി സാർ, വേണുസാർ എല്ലാവർക്കും നന്ദി. നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങളുടെ നന്മയെന്ന് വീണ്ടും ഞങ്ങൾ തിരിച്ചറിയുന്നു. കേരളത്തിലൊരു കാലത്ത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സേവനങ്ങൾ ചെറുതല്ല. അസംഖ്യം പ്രതിഭകളെ അവ സംഭാവനചെയ്തു.

ഞങ്ങളുടെ സുഭാഷും. ജേസിസിന്റെ നാഷണൽ പ്രസിഡണ്ടായ ഏ.വി.വാമനകുമാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NTPC യുടെ ജി. എം. ആയ സെബാസ്റ്റ്യൻ ജോസഫ്, പ്രസിഡന്റിന്റെ പോലീസ് മെഡൽ നേടിയ സി. കെ. വിശ്വനാഥൻ തുടങ്ങിയവർ ഞങ്ങളുടെ അഭിമാനമാണ്. അദ്ധ്യാപകർ, ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, കൃഷിക്കാർ, പട്ടാളക്കാർ, നഴ്സുമാർ തുടങ്ങിയ മിക്ക കർമ്മമേഖലയിലും സുഭാഷ് കോളജ് വിദ്യാർത്ഥികൾ സജീവ സാന്നിദ്ധ്യമായി. പത്തുകൊല്ലം കൊണ്ട് നാലായിരത്തിലേറെ കുട്ടികൾ പഠിച്ചിറങ്ങി, സുഭാഷ് കാലയവനികയിൽ മറഞ്ഞു.

പ്രിയ സൗഹൃദങ്ങൾക്ക്‌ ഒരിക്കൽക്കൂടെ നന്ദി..

Leave a Reply

Your email address will not be published. Required fields are marked *