വളരെ പ്രതിഭാധനരായ യുവ കവികൾ നമ്മുടെ ഇടയിൽ ഉണ്ട്. പലരുടെയും കവിതകൾ കാണാറുണ്ട്. അവയിൽ എനിക്ക് ഈണം കൊടുത്ത് ചൊല്ലാൻ പറ്റിയ വ്യത്യസ്തമായ കവിതകൾ ഉണ്ടെങ്കിൽ ചൊല്ലാറുണ്ട്. അച്ഛന്റെ കവിതകൾ ചൊല്ലിയാണ് ഈയൊരു ശീലം ഉണ്ടായത്. അങ്ങനെ ബുദ്ധിപരമായി കവിതയെ സമീപിക്കാനുള്ള ധിഷണാശക്തിയൊന്നുമില്ലാ… പക്ഷെ നല്ല കവിതകൾ… എനിക്ക് ചൊല്ലാൻ പറ്റിയ കവിതകൾ ….തിരിച്ചറിയാൻ ഒരു വിധം സാധിക്കാറുണ്ട്.
ഈ കവിത അത്തരത്തിൽ ഒരെണ്ണമാണ് എന്നെനിക്ക് തോന്നുന്നു.
സജിമോന് എല്ലാ ഭാവുകങ്ങളും.