ജനപ്രതിനിധികൾ സമൂഹത്തിന് മാതൃകയും വഴികാട്ടികളും ആവണം.ഡോക്ടർ ജോസലിറ്റ് മാത്യു
കരിക്കോട്ടക്കരി: ജനപ്രതിനിധികളായി എല്ലാ തലങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിന് മാതൃകകളും വഴികാട്ടികളും ആവണമെന്ന് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പലും പ്രഭാഷകനുമായ ഡോക്ടർ ജോസ്ലെറ്റ് മാത്യു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരിക്കോട്ടക്കരി മേഖലയിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ ആദരിക്കുന്ന അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിക്കോട്ടക്കരി യൂണിവേഴ്സൽ ക്ലബ്ബ് വാർഷിക, പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ചേർന്ന അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ സി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോബി എണ്ണച്ചേരി, ക്ലബ്ബിന്റെ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ മനോജ് എം കണ്ടത്തിൽ, പഞ്ചായത്ത് മെമ്പർമാരായ മേഴ്സി മരിയ ടീച്ചർ, ലൈലാമ്മ മാത്യു, ഷമീന ടീച്ചർ, അനുപമ ജോസ്, റീന ഓടയ്ക്കൽ എന്നിവരെ ആദരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് സുനിൽ എൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന ഗാന്ധിയൻ മാത്യു എം കണ്ടത്തിൽ അനുഗ്രഹപ്രഭാഷണവും എൻ പി ജോസഫ് അനുമോദന പ്രഭാഷണവും നടത്തി.
ക്ലബ്ബ് ഭാരവാഹികളായ ലിജോ മാത്യു, റോണി ഫിലിപ്പ്, ടോജോ ജോസഫ്, നിജില്‍ ആലപ്പാട്ട്, ഡോ: മാത്യു തോമസ്,ലിന്റോ ജോസഫ്, മഞ്ജുഷ മനോജ്, അനശ്വര ലിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു..
അഡ്മിൻ നമ്പർ സേവ് ചെയ്യാത്തവർക്ക് ന്യൂസ് ലിങ്ക് ഓപ്പൺ ആവാൻ തടസ്സം നേരിടുന്നുണ്ട്
ദയവായി അഡ്മിൻ നമ്പറുകൾ സേവ് ചെയ്യുക..
+916282000262
+918289926160
https://www.facebook.com/profile.php?id=100070798871335&mibextid=ZbWKwL
ജോയിൻ ഇരിട്ടി ന്യൂസ്സ് മീഡിയ വാർത്തകൾ വാട്സപ്പ്ഗ്രൂപ്പ്
░M░ A░L░ A░ Y ░O░*R░A░E░X░P░R ░E░ S░S
ജോയിൻ മലയോര എക്സ്പ്രസ്സ് വാർത്തകൾ വാട്സപ്പ്ഗ്രൂപ്പ്
WʜᴀᴛsAᴘᴘ Gʀᴏᴜᴘ
https://chat.whatsapp.com/D2ZGhV6tnof2jVueLy5K6R
ജോയിൻ അയ്യൻകുന്ന് വാർത്തകൾ വാട്സപ്പ്ഗ്രൂപ്പ്
സബ്സ്ക്രൈബ് മലയോര എക്സ്പ്രസ്സ് വാർത്ത യൂട്യൂബ് ചാനൽ
വാർത്തകളും നിങ്ങളുടെ പരസ്യങ്ങളും ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാം അതിനായി അഡ്മിൻ പാനലുമായി ബന്ധപ്പെടുക
+918289926160
+916282000262
