Jayesh Sebastian | സ്വപ്നങ്ങൾക്ക് ചിറകുകൾ | Manasa Pilikula |

Posted on: October 14, 2025

ജയേഷ് കഥ പറയുമ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞത് ഫോർമുല 1 കാർ റാലിയുടെ ചിത്രമാണ്…

NV Paulose, Chairman, Global TV +91 98441 82044

പ്രതിസന്ധികൾ പ്രചോദനമാക്കി മാറ്റിയ കർമ്മ ശേഷിയുടെ കഥകൾ.

നിങ്ങൾ ഫോർമുല കാർ റാലി കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കിത് എളുപ്പത്തിൽ മനസ്സിലാകും. വിജയിയെ കാത്തുനിൽക്കുന്നവർ ഒരിക്കലും ചിന്തിക്കുന്നുണ്ടാകില്ല അയാൾ പിന്നിട്ട ദുർഘട പാതകളും അയാൾ നേരിട്ട പ്രതിസന്ധികളും.

പക്ഷെ നിങ്ങൾക്കുറപ്പാണ് അയാൾ ഫിനിഷിങ് ലൈനിൽ എത്തുന്നത് നിറ പുഞ്ചിരിയോടെയും ചാരിതാർഥ്യത്തോടെയും ആയിരിക്കുമെന്നത്.

നമ്മൾ എല്ലാവരും പിൻപറ്റുന്നത് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മാസ്മരിക വിജയം കരസ്ഥമാക്കിയ ഒരു തലമുറയെയാണ്. നമ്മിൽ ചിലരുടെയെങ്കിലും ഉള്ളിൽ അസാമാന്യ വിജയങ്ങളുടെ തൃഷ്ണകൾ ഒളിഞ്ഞിരിപ്പുമുണ്ട്.  

ജയേഷിൻ്റെ മുൻപിൽ തെളിഞ്ഞുനിൽക്കുന്നത് നിറയെ അവസരങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയ അനുഭവ പരിചയമാണ്. പരാജയങ്ങളിൽ തളരാത്ത ഊർജ്ജമാണ്. ഒരിക്കലും വറ്റാത്ത നീരുറവ പോലെ ഉള്ളിൽ നിറയെ മധുര തരമായ ഓർമ്മകളാണ്. ഒരു പടി പിന്നോട്ടിറങ്ങിയാൽ രണ്ട് പടി മുന്നോട്ട് കയറുന്ന നിശ്ചയദാർഢ്യം. ഒരു മുഴുസമയ പ്രവർത്തന രീതിയാണ് ജയേഷിൻ്റെത്.

കുടുംബം എപ്പോഴും ഒരു ശക്തികേന്ദ്രമായി ജയേഷിനൊപ്പം നിലകൊള്ളുന്നു. ഉയർച്ചയിലും വീഴ്ചയിലും  കൂട്ടായി ഭാര്യ ചിത്ര എപ്പോഴും കൂടെ നിന്നു. ചിത്ര ഫാഷൻ ഡിസൈനറാണ്. മക്കൾ ക്രിസ്റ്റിനയും ഫൗസ്റ്റീനയും. ക്രിസ്റ്റിന പത്താം ക്ലാസ്സിലും ഫൗസ്റ്റീന നാലാം ക്ലാസ്സിലും പഠിക്കുന്നു.

കുടുംബമെന്ന വൻമതിൽ

ജയേഷിന് എല്ലാവരോടും പറയാനുള്ളത് കുടുംബത്തിൻ്റെ ഒത്തൊരുമയുടെ സത്‍ഫലളെക്കുറിച്ചാണ്. എത്രയേറെ പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിലുണ്ടായാലും കുടുംബം ഒപ്പമുണ്ടെകിൽ നിങ്ങൾക്ക് അവയെല്ലാം തരണം ചെയ്യാൻ സാധിക്കും. കുക്കറിൻ്റെ സ്റ്റീം വെയ്‍റ്റ് പോലെയാണ് കുടുംബം നൽകുന്ന സുരക്ഷിതത്വം. കുടുംബത്തിൽ ചിലപ്പോഴൊക്കെ പൊട്ടലും ചീറ്റലുമുണ്ടാകാം പക്ഷെ പൊട്ടിത്തെറി ഉറപ്പായും ഉണ്ടാകില്ല. അത്രമേൽ സുരക്ഷിതമാണ് നിങ്ങൾക്ക്  കുടുംബം നൽകുന്ന സംരക്ഷണവും പരിചരണവും. 

ചിട്ടയായ ജീവിതരീതിയും ക്രമബദ്ധമായ കർമ്മ പദ്ധതികളും മികച്ച കൂട്ടുകെട്ടുകളും ജയേഷിൻ്റെ പ്രവർത്തന മികവിന് മാറ്റുകൂട്ടുന്നു. ഒരു പുസ്തകം എഴുതാനത്രയും കഥകളുണ്ട് പറയാനായിട്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലബാറിൽ നിന്നും കർണ്ണാടകത്തിൽ എത്തിയ കുടുംബം. വലിയ സൗകര്യങ്ങളിൽ നിന്നും പരിമിതമായ സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന ഓർമ്മകളിലും നിറഞ്ഞുനിൽക്കുന്നത് എത്തിയിടത്ത് താരമായി മാറിയ ബാല്യകാല സ്മരണകളാണ്. 

എം. ബി. എ. പഠനം, ബിസിനസ്, ജോലി

എംബിഎ പഠനം പൂർത്തിയാക്കിയ ഉടനെ ബിസിനസ് ആരംഭിച്ചു. വിജയം ഒന്നൊന്നായി കടന്നുവരാൻ തുടങ്ങി. അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോളാണ് സാമ്പത്തിക മാന്ദ്യത്തിൻ്റെ ഫലമായി ബിസിനസ്സിൽ ഇടിവുണ്ടാകുന്നത്. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ജയേഷിനെ പ്രതിരോധത്തിലാക്കി.   വിദേശത്ത് പോകുക എന്നതാണ് അന്നേരം മുന്നിൽ തെളിഞ്ഞ ഏക മാർഗ്ഗം.

ഇതിനിടയിലാണ് വീട്ടിൽ അറിയിക്കാതെ ഒരു ധ്യാനത്തിന് പോയത്. അന്ന് ഇന്നത്തെ പോലെ  മൊബൈൽ ഫോണുകളുടെ കാലം തുടങ്ങിയിട്ടില്ല. അപ്പോഴാണ് വീട്ടിലേക്ക് ഇൻറർവ്യൂ ലെറ്റർ വരുന്നത്.

ധ്യാനകേന്ദ്രത്തിൽ മൈക്കിലൂടെ പേരുവിളിച്ചത് ഇപ്പോഴും ജയേഷിൻ്റെ മനസ്സിലുണ്ട്. ഉടനെ തന്നെ ചെന്നൈയിൽ എത്തണം. ഷെൽ കമ്പനിയിൽ മുഴുദിവസ ഇൻറർവ്യു ആണ്.

ഏതാനും അവസരങ്ങൾ മാത്രമാണുള്ളത്. നിരവധി പേരാണ് അപേക്ഷകർ. പക്ഷെ നറുക്ക് വീണത് ജയേഷിന്. അപ്പോയിൻറ്മെൻറ് ലെറ്റർ കണ്ട ജയേഷ് ഒന്ന് ഞെട്ടി. വിദേശത്ത് ആഗ്രഹിച്ചതിലും ഇരട്ടിയോളം ശമ്പളവും ആനുകൂല്യങ്ങളും.

ദൈവത്തിൻ്റെ അദൃശ്യ കരങ്ങൾ തന്നെ എപ്പോഴും കരുതുന്നുണ്ടെന്ന് ജയേഷിന് ബോധ്യം വന്ന കാര്യങ്ങളാണ് ജീവിതത്തിലുടനീളം എന്ന് പറയാം. വലിയ സ്വപ്നങ്ങൾ താലോലിക്കാനും നേടിയെടുക്കാനും ഇത് കരുത്ത് പകരുന്നു.   

ഉത്തരവാദിത്തങ്ങളിൽ വിശ്വസ്തത | ഒരു മുഴുസമയ പ്രവർത്തന രീതി.

കമ്പനിയുടെ ടാർഗറ്റ് മറികടന്ന് വില്പനയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കിയത് ജോലിയുടെ വിവിധ പടവു കൾ താണ്ടുന്നതിൽ തന്നെ  സഹായിച്ചത് ജയേഷ് ഓർക്കുന്നത് അഭിമാനത്തോടെയാണ്.

രാത്രിയും പകലുമില്ലാതെ തന്റെ ജോലിയോട് പുലർത്തിയ ആത്മാർത്ഥത തൻ്റെ വ്യക്തിത്വം രൂപീകരിക്കുന്നതിൽ സഹായകമായി എന്ന് ജയേ ഷ് സാക്ഷ്യപ്പെടുത്തുന്നു. 

ഒരുമിച്ച് വളരുക എന്ന മോഡൽ

കമ്പനി വളരുന്നതിനൊപ്പം ജയേഷും വളർന്നു. അദ്ദേ ഹത്തിൻ്റെ  സ്വപ്‌നങ്ങൾ അതിലും വളർന്നു. ജോലി യോടൊപ്പം ബിസിനസ്സിലും തുടക്കം കുറിച്ചു.

പലമേഖലകളിലും മുതൽ മുടക്കി. ആളുകളെ വച്ച് ജോലി ചെയ്യിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകളും പലപ്പോഴും അനുഭവിച്ചു. എപ്പോഴും ചിട്ടയായ ജീവിത രീതികൾ പിന്തുടർന്നു. ചിലപ്പോൾ പരാജയങ്ങൾ രുചിക്കേണ്ടിവന്നു. അപ്പോഴും പ്രതീക്ഷകൾ മനസ്സിൽ നിറഞ്ഞു നിന്നു. കുടുംബം എപ്പോഴും ഒരു വൻമതിൽ പോലെ കൂടെ നിന്നു.

ഉയരങ്ങൾ കീഴടക്കാനുള്ള അഭിവാഞ്ജ

ജയേഷിന്  മനസ്സു നിറയെ സ്വപ്നങ്ങൾ ആണ്. ഉയരങ്ങൾ കീഴടക്കാനുള്ള അദമ്യമായ ആഗ്രഹം എത്രയേറെ അദ്ധ്വാനിക്കാനുമുള്ള കരുത്ത് നൽകുന്നു. കാലത്തിന് മുൻപേ പറന്ന് മറ്റുള്ളവർക്ക് മതൃകയാകുന്ന നിരവധി പദ്ധതികളുടെ പണിപ്പുരയിലാണ് ജയേഷ് ഏർപ്പെട്ടിക്കിരിക്കുന്നത്.  

ടൂറിസം രംഗത്തെ വൻ സാധ്യതകൾ കേരളവും കർണ്ണാടകവും നേട്ടങ്ങളാക്കി മാറ്റുന്ന നിരവധി പദ്ധതികൾക്ക് രൂപകല്പന ചെയ്യുകയാണ് ജയേഷിപ്പോൾ. ഗോവയുടെയും കേരളത്തിൻ്റെയും ഇടയിൽ അന്തരാഷ്ട്ര ടൂറിസം മാപ്പിൽ പ്രധാന സ്ഥാനം അലങ്കരിക്കാൻ കഴിയുന്ന ഏറെ ആകർഷണീയമായ നിരവധി സ്ഥലങ്ങളാണുള്ളത്.    

മാനസ വാട്ടർ തീം പാർക്ക് | മംഗലാപുരത്തിന് പുതിയ മുഖം…

അപ്രതീക്ഷിതമായാണ് പിലിക്കുളയിലെ മാനസ വാട്ടർ തീം പാർക്കിൻ്റെ ചുമതല ജയേഷ് ഏറ്റെടുക്കുന്നത്.

അഹല്യാമോക്ഷം പോലെ ഇത് മൊത്തത്തിൽ വലിയൊരു അനുഗ്രഹമായി മാറി. ഉണങ്ങി വരണ്ട വാട്ടർ തീം പാർക്ക് ഇന്ന് ആയിരങ്ങളെ ആകർഷിക്കുന്ന ഒരു ടൂറിസം സിരാകേന്ദ്രമായി മാറുമ്പോൾ ജയേഷിൻ്റെ മനസ്സിൽ വലിയ സ്വപ്‌നങ്ങൾ ഓടിക്കൊണ്ടിരിക്കുകയാണ്.

മംഗലാപുരത്തിൻ്റെ ടൂറിസം സാദ്ധ്യതകൾ മുതലാക്കു ന്നതിൽ ഏറെ വേഗത്തിൽ പദ്ധതികൾ തയ്യാറാക്കുകയാണ് ജയേഷ്. വിവിധ പദ്ധതികളിലൂടെയും പരിപാടി കളിലൂടെയും മംഗലാപുരത്തിൻ്റെ മുഖഛായ മാറ്റുന്നതിൽ ടൂറിസത്തിനുള്ള സാദ്ധ്യതകൾ ഏറെയാണ്.

നിക്ഷേപ അവസരങ്ങൾ നിരവധി | ടൂറിസം മേഖല അതിവേഗം മുന്നോട്ട്…

ഒത്തെരുമയോടെ പ്രവർത്തിച്ച് ഒത്തിരിപ്പേർക്ക് നേട്ടമുണ്ടാക്കി കൊടുക്കുന്ന ഒരു സഘടിത പ്രവർത്തന രീതിയാണ് ജയേഷിൻ്റെത്.  കേരളത്തിൽ റാണിപുരത്ത് പതിനെട്ട് ഏക്കറിൽ ഒരു വിനോദ സഞ്ചാര വിസ്മയം തയ്യാറാക്കുന്ന പ്രവർത്തനം ഇതിനകം ആരഭിച്ചുകഴിഞ്ഞു.

ധാരാളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഹിൽസ്റ്റേഷനുകളും തീരദേശ വിസ്മയങ്ങളും വെസ്റ്റേൺ ഗാട്ട് ഗ്രീൻ ടൂറിസവുമെല്ലാം ജയേഷിനെപ്പോ ലുള്ളവരുടെ മിഡാസ് ടച്ചിന് വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നുന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.

കാലത്തിന് മുൻപേ ചിന്തിക്കുന്നതിനും ആഗ്രഹിക്കുന്നവ നടപ്പാക്കുന്നതിനും നമുക്ക് വേണ്ടത്‍ ഒത്തൊരുമിച്ചുള്ള നിരവധി പദ്ധതികളാണ്. ഗ്ലോബൽ ടൂറിസം മാപ്പിൽ നമ്മുടെ നാട് വലിയ ചലനങ്ങൾ സൃഷ്ടിക്കും!       

Leave a Reply

Your email address will not be published. Required fields are marked *