പ്രിയപ്പെട്ടവരെ നമ്മുടെ കഴിവുകളല്ല നമ്മുടെ കുറവുകൾ ആണ് നമ്മളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് | ജെറി പൂവക്കാല

Posted on: November 18, 2024

നമ്മൾ
ദുർബലരായിരിക്കുമ്പോൾ തന്നെ നമ്മൾ ശക്തരാണ്.ആ ശക്തി ബലഹീനതയിൽ തികഞ്ഞു വരും നമ്മൾ നിൽക്കുന്ന സ്ഥലത്ത് അത്ഭുതം ഉണ്ട്. അത് കാണുവാൻ അക കണ്ണ് തുറക്കണം. തയ്യൽ മെഷീനിലും, ചൂലിലും, തൂണിലും, തുരുമ്പിലും, ആക്രിയിലും,വലിച്ചെറിഞ്ഞ
കുപ്പിയിലും, എല്ലാം അത്ഭുതം ഉണ്ട്.

“നാട്ടിലെ പഴയ നോട്ടുബുക്കുകൾ മേടിച്ച് അതിലെ ഒഴിഞ്ഞ പേജുകൾ കീറി അതെല്ലാം കൂട്ടി തുന്നിയിട്ടും നാലാം ക്ലാസ് വരെ പഠിക്കാൻ പറ്റിയൊള്ളൂ. കാരണം യൂണിഫോം ഒരു പ്രശ്നമായി. അന്നത്തെ സ്വപ്നം ഒരു ചെരുപ്പ് മേടിക്കുക എന്നാണ്”

അച്ഛൻ കൊച്ചു വേലു അമ്മ ഗോമതി 7 മക്കളിൽ മുന്നാമത്തേ മകൻ. കുമാരപുരത്ത്
ജനനം . കുമാരപുരം LP സ്കൂളിൽ നാലാം
ക്ലാസ് വരെ ഉണ്ടായിരുന്നുള്ളൂ . നാലാം
ക്ലാസ്സിൽ 2 കൊല്ലം പഠിച്ചു.പുസ്തകങ്ങൾ മേടിക്കാൻ പണമില്ല, യൂണിഫോമിനും
പണമില്ല.അത് അസാധ്യമായിരുന്നു
അപ്പോൾ.മരംമുറിക്കാരനായിരുന്ന അച്ഛൻ.ഒരുപാട് കുടുംബ കേസ് ഉണ്ടായിരുന്നതുകൊണ്ട് ഒരുപാട് ഞെരിങ്ങി.അങ്ങനെ തയ്യൽ പഠിക്കാൻ പോയി.അന്ന് ഒരു ചെരുപ്പിടാനായിരുന്നു കൊതി. പഠിക്കാൻ മിടുക്കനായിരുന്നു. രണ്ടാം റാങ്ക്
ആയിരുന്നു . പഠന സമയത്ത് തന്റെ ശരീരം ശോഷിച്ചതായത് കൊണ്ട് സ്വയം പുറകിലത്തെ സീറ്റ് തേടി പോകുമായിരുന്നു. മുഷിഞ്ഞ വസ്ത്രവും , കാലിലെ ചൊറിയും ഒക്കെ കൂടുതൽ അപകർഷത ബോധത്തിലേക്ക് കൊണ്ടുപോയി. അയൽവക്കത്തെ വീടുകളിൽ ചെന്ന് പഴയ നോട്ട് ബുക്കുകൾ മേടിച്ച് അതിലെ ഒഴിഞ്ഞ പേജുകൾ കീറി എന്നിത് അതെല്ലാം തുന്നിയാണ് നോട്ട് ബുക്ക് ഉണ്ടാക്കിയിരുന്നത്.കൊച്ചു ചെറുക്കൻ എന്നായിരുന്നു നാട്ടിൽ വിളിച്ചോണ്ടിരുന്നത്. ഈ കൊച്ചു ചെറുക്കൻ അമ്മയുടെ ചീത്തവിളി ( അമ്മ പച്ച തെറി പറയുമായിരുന്നു) എപ്പോഴും അമ്മക്ക് ദേഷ്യമായിരുന്നു. ദാരിദ്ര്യവും, 7 പിള്ളേരും ഇതൊക്കെയായിരിക്കും അവർക്ക് ദേഷ്യം
വരാൻ ഉള്ള കാരണം .

ഒരു ദിവസം അമ്മയുടെ ചീത്തവിളി കാരണം സ്വയം തല ഭിത്തിയിൽ ഇടിപ്പിച്ചിട്ടുണ്ട് , കണ്ണിൽ മുഴുവാൽ ഇരുട്ടായിരുന്നു അപ്പോൾ. അങ്ങനെ ദേഷ്യം വന്നു ഇവൻ ഒളിച്ചോടി പോയി, അമ്മയുടെ തെറിവിളിയിൽ നിന്ന് രക്ഷപെടാൻ. അങ്ങനെ ആദ്യത്തെ ഒളിച്ചോട്ടം
ഒന്നര കിലോമീറ്റർ ദൂരെയായിരുന്നു. അവിടെ നിന്ന് ഒരു സൈക്കിളുകാരൻ പിടിച്ചു തിരിച്ചു കൊണ്ടി വിട്ടു. മാമൻ പലവട്ടം തയ്യൽ കടയിൽ നിന്ന് പുറത്താക്കി. പിന്നീടു തയ്യൽ ജോലി അന്വേഷിച്ചു പലടത്ത് പോയെങ്കിലും ഡെയ് നിന്റെ കാല് എത്തുമോഡെയ് എന്ന് ചോദിച്ചു ആക്ഷേപിച്ചു വിടുമായിരുന്നു.അങ്ങനെ ആരും
എടുക്കാതായപ്പോൾ സ്വന്തമായി തയ്യൽ തുടങ്ങുകയല്ലാതെ വേറെ മാർഗം ഇല്ലെന്നായി.തയ്യലിന്റെ ശാസ്ത്രം പറയുകയാണ് ഇന്ദ്രൻസ്

കൈയുടെ വണ്ണം പിടിച്ചാൽ ആ ശരീരത്തിനുവേണ്ടിയ തുണി കറക്റ്റ് അളവിൽ തയിക്കാം എന്നാണ് പറയുന്നത്. കാലം
അവനെ ഒരു തയ്യൽ വിദഗ്ധനാക്കിയിരുന്നു. സ്യൂട്ടും
കോട്ടും എല്ലാം തൈക്കുന്ന, സിനിമാക്കാരായ ജയഭാരതി, ഗീത ഇവർക്കുവേണ്ടി ഒക്കെ തയിച്ച തയ്യൽക്കാരൻ. നാടകം റിഹേഴ്സൽ കാണാൻ പോയി പോയി പോയി നടക്കാരനായി. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്നായിരുന്നു ആദ്യ നാടകത്തിന്റെ പേര്.അതിൽ ഒരു അത്തർ കച്ചവടക്കാരനായിരുന്നു.അഭിനയം കഴിഞ്ഞു സഹോദരന്റെ മകൻ ഹാരം ഇട്ട് കൊടുത്തത് ഒരു പ്രചോദനമായി. അങ്ങനെ കുമാരപുരം സുര ഒരു അറിയപ്പെടുന്ന നാടക നടനായി. സിനിമക്കാർക്ക് തയ്ച്ചു തയ്ച്ചു അവസാനം സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി ജോലി കിട്ടി. ആദ്യം ചൂതാട്ടം എന്ന സിനിമയിൽ തയ്യൽക്കാരന്റെ വേഷം. പിന്നെ വീട്ടുവേലക്കാരന്റെ വേഷമായിരുന്നു മിക്ക സിനിമകളിലും.ആ ശരീരത്തിന്റെ പരിമിതി ആയിരുന്നു ആ വേഷങ്ങൾ.സുര എന്ന പേര് ആളുകൾ കളിയാക്കി വിളിക്കുവാൻ തുടങ്ങിയപ്പോൾ അസുരൻ എന്ന് വിളിക്കാൻ തുടങ്ങി. പല കളിയാക്കി പേരുകൾ ഉണ്ടായിരുന്നു. അതിൽ കുടക്കമ്പി, നത്തു എന്നൊക്കെ ഉള്ളതായിരുന്നു മെയിന്.പുള്ളിക്ക് പിടിച്ചില്ല. പേര് മാറ്റി ഇന്ദ്രൻസ്.അപമാനത്തിന്റെ വേദനകൾ തന്നെ വലിയവനാക്കി.

കേരളാ ചലച്ചിത്ര അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഇന്ദ്രൻസ്.കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കുന്ന ഇന്ദ്രൻസ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന നടനാണ്.
2019ൽ ഷാങ്കായി ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസ് നായകനായി അഭിനയിച്ച സിനിമക്കു ഔടസറ്റണ്ടിങ് ആർട്ടിസ്റ്റിക് അവാർഡ് ലഭിച്ചു.

നാലാം ക്ലാസ്സിൽ പടിപ്പുനിർത്തിയവനും, ശരീരത്തിന്റെ വളർച്ച കുറവുമൂലം ഏറ്റുവാങ്ങിയ ഒഴിവാക്കലുകളും താണ്ടി വിജയത്തിലെത്താൻ ഇന്ദ്രൻസിന് സാധിച്ചത് പുസ്തകങ്ങളാണ്.പരിഹാസവും കണ്ണീരും നിറഞ്ഞ ജീവിതത്തിൽ നിന്ന് അമ്പരിപ്പിക്കുന്ന വിജയമാണ് നേടിയെടുത്തത്. അങ്ങനെ അവൻ മെലിഞ്ഞു വിളഞ്ഞ നടനായി.
കല്യാണം കഴിക്കണമെന്ന മോഹവുമായി കുറെ അലഞ്ഞുനടന്നു. ആരും പെണ്ണ് കൊടുത്തില്ല. അങ്ങനെ ഒരു ഒന്ന് കാണാം പോയി , പെണ്ണ് അച്ഛനും വീടുകാരും ഒക്കെ ഉള്ളതുകൊണ്ട് മുഖത്ത് നോക്കിയില്ല. അവരു മുഖത്ത് നോക്കിയിരുന്നെങ്കിൽ ആ കല്യാണവും
നടക്കിലായിരുന്നു
എന്ന് ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് പറയും.

പ്രിയപ്പെട്ടവരെ നമ്മുടെ കഴിവുകളല്ല നമ്മുടെ കുറവുകൾ ആണ് നമ്മളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. നമ്മുടെ പൊക്കമില്ലായ്മയെ നാം പൊക്കം ആക്കി മാറ്റണം.കൈ നിറയെ സിനിമകൾ കിട്ടാനുള്ള കാരണവും ഇതു തന്നെ. നമ്മൾ
ദുർബലരായിരിക്കുമ്പോൾ തന്നെ നമ്മൾ ശക്തരാണ്.ആ ശക്തി ബലഹീനതയിൽ തികഞ്ഞു വരും നമ്മൾ നിൽക്കുന്ന സ്ഥലത്ത് അത്ഭുതം ഉണ്ട്. അത് കാണുവാൻ അക കണ്ണ് തുറക്കണം. തയ്യൽ മെഷീനിലും, ചൂലിലും, തൂണിലും, തുരുമ്പിലും, ആക്രിയിലും,വലിച്ചെറിഞ്ഞ
കുപ്പിയിലും, എല്ലാം അത്ഭുതം ഉണ്ട്. കൊട്ടാരത്തലും , കുടിലിലും, പരവതാനിയിലും, വയലിലും, ചള്ളക്കുണ്ടിലും അത്ഭുതങ്ങൾ ഉണ്ട്.സാധ്യതകളുടെ ലോകത്ത് മാറി ചിന്തിക്കൂ. ഞാൻ നിങ്ങളെ അത്ഭുതങ്ങളുടെ അന്തരീക്ഷത്തിലേക്ക്
സ്വാഗതം ചെയ്യുന്നു. നിങ്ങൾ ഒരു അത്ഭുദമായി മാറും.ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. നിങ്ങളെ കളിയാക്കിയവരുടെ , നിന്ദിച്ചവരുടെ, പരിഹസിച്ചവരുടെ മുമ്പിൽ നിങ്ങളുടെ തല ഉയരും. ഉറപ്പാണ്

വിനയം കൊണ്ട് സമ്പന്നനും അഹങ്കാരം കൊണ്ട് ദരിദ്രനുമായ ഇന്ദ്രൻസ് നമുക്കെല്ലാം ഒരു പാഠമാണ്.പ്രത്യേകിച്ച് ആത്മീയർ എന്ന് പറഞ്ഞ് നടക്കുന്ന അഹങ്കാരം കൊണ്ട് സമ്പന്നരായവർ ഇവരെപ്പോലുള്ളവരെ കണ്ടു പഠിക്കണം.അഹങ്കാരം ആണ് മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ്.അത് ആത്മീയമായാലും , ഭൗതികമായാലും. (കണ്ണടച്ചു മുഴുവൻ ഇരുട്ടാക്കി പാലു കുടിക്കുന്നവർ). താങ്ങുമാറിയാൽ നിലം പതിച്ചേക്കാവുന്ന ഉയരങ്ങളിലാണ് നമ്മൾ

എന്റെ എഴുത്തുകൾ ഇഷ്ടമായെങ്കിൽ ഞാൻ ഇവിടെ കുറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അത് വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യുക.പ്രകാശം പരക്കട്ടെ. നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും

നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല

Leave a Reply

Your email address will not be published. Required fields are marked *