80 കളിൽ കോതമംഗലത്തെ മൈതാനത്തെ തീപിടിപ്പിച്ച കെ ഡി വർക്കി ഓർമ്മയായി. കോതമംഗലം ടൗണിലെ ചുമട്ടുതൊഴിലാളി കൂടിയായിരുന്നു ടി ബി സ്വദേശിയായ കെ ഡി വർക്കി.

തങ്കളം ഒസിബിസക്കും പെരിയാർ വാലിക്കും വേണ്ടി സെന്റർ ബാക്ക് പൊസിഷനിൽ ആയിരുന്നു കെഡി വർക്കി കളിച്ചിരുന്നത്.ത്രോചന്ദ്രൻ, എം.എം.നാസർ കുഞ്ഞ്,
പി.ഐ.ബാബു,ജിമ്മി ജോസഫ്, കുളപ്പുറം ജോയി,ഹാൻസി പോൾ,എൽദോസ് പാലാൻ, വി.കെ.വുഗീസ് കീരമ്പാറ, ഉസ്മാൻ തങ്കളം, റഷീദ് കാരേലാൻ, സുകു നങ്ങേലിപ്പടി തുടങ്ങിയ കോതമംഗലത്തെ പഴയകാല പടക്കുതിരകൾക്ക് ഒപ്പം ഫുട്ബോൾ മൈതാനങ്ങളെ ത്രസിപ്പിച്ച
കട്ടബാക്കായിരുന്നു കെ ഡി വർക്കി. സ്വന്തം ഗോൾ പോസ്റ്റ് വരുന്ന ഏതൊരു മുന്നോറ്റവും മലപോലെ നിന്ന് പ്രതിരോധിച്ച കെ ഡി വർക്കി അക്കാലത്തെ ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായിരുന്നു.
സംസ്കാരം കോതമംഗലം സെൻ്റ് ജോർജ്ജ് കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ നടന്നു.
