പതിനേഴു വയസ്സുമുതൽ ഞാൻ ഉപജീവനത്തിനുള്ള വക പണിയെടുത്തു കണ്ടെത്താൻ തുടങ്ങുമ്പോൾ ഇന്ന് സമ്പന്നരായിരിക്കുന്ന എനിക്കറിയുന്ന പല രാഷ്ട്രീയ ‘ജീവനക്കാരും’ എന്നേക്കാൾ ദരിദ്രരായിരുന്നു.

Posted on: April 1, 2023

ഒരു വർഷം വിവിധ നികുതികളായി എത്രമാത്രം രൂപയാണ് ഞാൻ ഈ രാജ്യത്തിന് നൽകുന്നത്; 60 കഴിഞ്ഞു ജീവിച്ചിരിക്കുമെങ്കിൽ എന്റെ നിത്യച്ചിലവുകൾക്കുള്ള വക നൽകാൻ ഈ രാജ്യത്തിനു ബാധ്യതയില്ലേ ? അതോ രാഷ്ട്രീയക്കാർക്കും സർക്കാർ ജീവനക്കാർക്കും മാത്രമേ നാളിതുവരെയുള്ള എന്റെ വിയർപ്പിന്റെ ഓഹരിക്കുള്ള അവകാശമുള്ളോ ?!

ഈ രാജ്യത്ത് എന്നെ സേവിക്കാൻ ഞാൻ വോട്ടു നൽകി ചുമതലപ്പെടുത്തിയവരായ ഉമ്മനും ആന്റണിയും അച്ചുവും പിണറായിയും ഛോട്ടാ നേതാക്കളും മറ്റുമൊക്കെ ഇന്ന് സമ്പന്നരും അതിസമ്പന്നരുമാണ്. പതിനേഴു വയസ്സുമുതൽ ഞാൻ ഉപജീവനത്തിനുള്ള വക പണിയെടുത്തു കണ്ടെത്താൻ തുടങ്ങുമ്പോൾ ഇന്ന് സമ്പന്നരായിരിക്കുന്ന എനിക്കറിയുന്ന പല രാഷ്ട്രീയ ‘ജീവനക്കാരും’ എന്നേക്കാൾ ദരിദ്രരായിരുന്നു.

എന്നെ ജോലിയേൽപിച്ചവരിൽനിന്നോ മറ്റു ജീവിതസാഹചര്യങ്ങളിൽനിന്നോ നാളിതുവരെ അന്യായമായി നയാപൈസ നേടിയിട്ടില്ലാത്തതിനാൽ ഞാൻ ഈ രാഷ്ട്രീയക്കാരിൽനിന്നും വ്യത്യസ്തമായി ഈ 58ലും കഠിനമായി പണിയെടുക്കുകയാണ്. ഇന്നിവിടെക്കാണുന്ന രാഷ്ട്രീയ സാഹചര്യംവച്ച് എന്റെ നാളെയെക്കുറിച്ചു എനിക്ക് ആശങ്കയുണ്ട്.

(എന്നെക്കുറിച്ചുള്ള ഈ കുറിപ്പ് ഈ നാട്ടിലെ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന മറ്റുള്ളവരെക്കുറിച്ചു കൂടിയാണ്. എന്റെ സ്ഥാനത്തു നിങ്ങൾ നിങ്ങളെത്തന്നെ കണ്ട് ഇതു വായിക്കണം)

ഷാജിജോസഫ് അറക്കൽ

Leave a Reply

Your email address will not be published. Required fields are marked *