നന്മകൾ തേന്തുള്ളികൾ പോലെയാണ്. കൂടുന്തോറും അതിനു മധുരം കൂടിവരും.
മറ്റുള്ളവരിലേക്കുള്ള യാത്രയാണ് ജീവിതം.
നന്മ ചെയ്തുള്ള യാത്രകൾ എക്കാലത്തും സ്മരിക്കപ്പെടും.
മനുഷ്യർ മറന്നാലും കാലം കടന്നാലും നന്മകൾ എന്നും നിലനിൽക്കുക തന്നെ ചെയ്യും.
നിസ്സഹകരണം എന്നതിൽ നിന്നും സ്വസ്സഹകരണം എന്ന നിലയിലേക്ക് നമ്മൾ കൈ കോർക്കണം. പരസ്പരം എന്നതിൽ നിന്നും ഒരുപടി കൂടുതൽ. ഒരു തുടർ യാത്ര ആയി ഇത് രൂപം പ്രാപിക്കും. വലിയ കാര്യങ്ങൾ ചെയ്യുന്ന ചെറിയ മനുഷ്യരുടെ ഒരു സമൂഹം. ചുമരുകളും പേരുകളും സ്ഥാന മാനങ്ങളും കടന്ന് ഒരു തുടർ യാത്ര.