മരണം നിത്യജീവൻ്റെ ആരംഭമാണ്. നമ്മൾ എല്ലാവരും ശാശ്വതമായി ആഗ്രഹിക്കുന്ന വിജയകിരീടം | ഗ്ലോബൽ ടി വി

Posted on: October 4, 2024

Mary Teacher (64) Retd. Govt. College Principal | Left for heavenly abode on 4 October 2024 | A life dedicated for greater purposes and targeted mission | Global TV

ഏറ്റവും പ്രിയവും ഹൃദ്യവും ആയത് ത്യാഗം ചെയ്യുക എന്നത് ചങ്ക് പറിച്ച് തമ്പുരാന് കൊടുക്കുന്ന പ്രവർത്തിയാണ്. ഏറ്റവും വേണ്ടപ്പെട്ടവരുടെ വേർപാടിൻ്റെ സന്ദർഭങ്ങൾ നടന്നുകയറുക എന്നത് ഭംഗി വാക്കുകൾ പറയുന്നതുപോലെ അനിതര സാധാരണമായ ഒരു പ്രവർത്തിയല്ല. മറിച്ച് എത്രയേറെ ഉണങ്ങിയാലും ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന വേദനയായി അവ അവശേഷിക്കും. പക്ഷെ ഒരു പടികൂടി പിന്നോട്ടും മുന്നോട്ടും കടന്നുചല്ലുമ്പോൾ ഒരുമിച്ച് നടന്നുവന്ന സംഭവബഹുലമായ ജീവിതകഥയുടെ തിരക്കഥ ചുരുളഴിയും. അവിടെ അസാധ്യമായ നേട്ടങ്ങളുടെ പട്ടികകൾ രേഖപ്പെടുത്തിയത് കാണുമ്പോൾ കടന്നുപോയ വ്യക്തി നേടിത്തന്ന നന്മകളുടെ കിരീടങ്ങളും ആനന്ദ മുഹൂർത്തങ്ങളും നമ്മുടെ മനസ്സിൽ അലതല്ലാൻ തുടങ്ങും.

ഇനി ഒരൽപം മുന്നോട്ടു നോക്കിയാലോ കടന്നുപോകുന്ന വ്യക്തി നടന്നുകയറുന്ന സ്വർഗ്ഗകിരീടം നമ്മളെ ആനന്ദസാഗരത്തിൽ ആറാട്ടിന് ക്ഷണിക്കും. മരണം നിത്യജീവൻ്റെ ആരംഭമാണ്. നമ്മൾ എല്ലാവരും ശാശ്വതമായി ആഗ്രഹിക്കുന്ന വിജയകിരീടം.

ദൗത്യങ്ങൾ പൂർത്തിയാക്കുന്നവരെ തമ്പുരാൻ നേരത്തെ തന്നെ മടക്കി വിളിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ്. എങ്കിലും നമ്മുടെ ദുഃഖം അലതല്ലുന്ന സമുദ്രമായി കുറച്ചുനാൾ കലുഷിതമാകാം. ഇതും കടന്നുപോകും. ദൗത്യങ്ങളുടെ പൂർത്തീകരണം നൽകുന്ന ശാശ്വതമായ സന്തോഷം നമ്മുടെ മനസ്സിൽ ആലതല്ലട്ടെ.

കർത്താവിൽ നിദ്ര പ്രാപിച്ച മേരി ടീച്ചറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ടീച്ചർ ഗവ. കോളേജ് പ്രിൻസിപ്പൽ ആയി സുത്യർഹ സേവനം ചെയ്ത വ്യക്തിയാണ്. മക്കളെ പൊന്നുപോലെ വളർത്താനും ടീച്ചർക്ക് കഴിഞ്ഞു.

ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ചങ്ങനാശേരി മടുക്കമ്മൂട് വീട്ടിൽ നിന്ന് സംസ്‌കാര ശുശ്രൂഷകൾ അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്നതും തുടർന്ന് ടീച്ചറിൻ്റെ മാതൃ ഇടവകയായ മണ്ണക്കനാട് സെൻറ്. സെബാസ്റ്റ്യൻ ദേവാലയത്തിൽ കുടുംബക്കല്ലറയിൽ ഭൗതിക ശരീരം സംസ്കരിക്കുന്നതുമാണ്.

ടീച്ചറുടെ ഭർത്താവ് പി എം ജോബ് സാർ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോ. ജനറൽ മാനേജർ ആയിരുന്നു. സാമൂഹ്യ സേവനരംഗത്ത് നന്നേ ചെറുപ്പത്തിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണദ്ദേഹം. ഇപ്പോഴും അദ്ദേഹം പ്രൊഫഷണൽ രംഗത്തും സാമൂഹ്യ സേവന രംഗത്തും നിറഞ്ഞു നിൽക്കുന്നു.

മക്കൾ

  1. ഡോ അനുപ മേരി ജോബ് ഡെർമറ്റോളജിസ്റ്റ്
    (ഗവ. മെഡിക്കൽ കോളേജ്. പാലക്കാട്)
  2. ഡോ. ജോബിൻ ജേക്കബ് ജോബ് ഓർത്തോപീഡിക്
    കൺസൾട്ടൻ്റ് യു.കെ
  3. ഡോ അൽഫോൻസ മേരി ജോബ് ഓങ്കോ സർജറി ഡിപ്പാർട്ട്മെൻ്റ് ,
    ഫാദർ മുള്ളർ മെഡിക്കൽ കോളജ്, മംഗലാപുരം

മരുമക്കൾ:

1. ഡോ. തോമസ് സിറിയക് കൺസൾട്ടൻ്റ് ന്യൂറോ സർജറി അവിട്ടസ് ഹോസ്പിറ്റൽ നെന്മാറ

  1. ഡോ ലാവണ്യ ഡെർമറ്റോളജിസ്റ്റ് യു.കെ
  2. ഡോ ആൻ്റണി ജോസ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം എറണാകുളം ലിസ്സി ആശുപത്രി

കൊച്ചുമക്കൾ:
അലിസൺ, റിയാൻ, മെറിൽ

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK