മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് & ടെക്നോജിയുടെ ഡയറക്ടർ ആയി ഡോ. ഉമ്മൻ മാമ്മൻ നിയമിതനായി | Global TV

Posted on: April 29, 2024

ഡോ. ഉമ്മൻ മാമ്മൻ എം.ബി.സി. എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടർ ആയി നിയമിതനായി.

പീരുമേട് : മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് & ടെക്നോജിയുടെ ഡയറക്ടർ ആയി ഡോ. ഉമ്മൻ മാമ്മൻ നിയമിതനായി. മാനേജ്‌മെൻ്റ് പണ്ഡിറ്റ്, സോഷ്യൽ എഞ്ചിനീയർ, മെൻ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ചേർത്തല നൈപുണ്ണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റിലെ അക്കാദമിക്‌സ് ഡീൻ, കെവിഎം ട്രസ്റ്റിൽ ഡയറക്ടർ-എച്ച്.ആർ.ഡി, അങ്കമാലി നൈപുണ്ണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ടെക്‌നോളജിയിൽ കോഴ്‌സ് ഡയറക്‌ടർ,
മംഗളം ഗ്രൂപ്പ് ഓഫ് കൺസേൺസിൽ മാർക്കറ്റിംഗ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

.നെതർലാൻഡ്‌സിലെയൂട്രക്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെൻ്റിൽ പിഎച്ച്.ഡി, ബോംബെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ നിന്നും എം.ബി.എ യും കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ യും സ്വന്തമിക്കിയിട്ടുണ്ട്. അക്കാദമിക രംഗത്തും അതിനുമപ്പുറമുള്ള വിവിധ മേഖലകളിലുമായി നാല് പതിറ്റാണ്ടിലേറെ സമ്പന്നമായ അനുഭവസമ്പത്തു ഉള്ള അദ്ദേഹം കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി ഇടവക അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations

BINDU JEWELLERY | ಮಂಗಳೂರಿನಲ್ಲಿ ‘ಬಿಂದು’ ಜ್ಯುವೆಲ್ಲರಿ ನೂತನ ಮಳಿಗೆ ಶುಭಾರಂಭ | GLOBAL TV:

ಬಿಂದು ಕರ್ನಾಟಕದ ಎರಡನೇ ಶೋರೂಂ; ಸುಳ್ಯದ ಬಳಿಕ ಮಂಗಳೂರಿನ ಬೆಂದೂರ್‌ನಲ್ಲಿ ಮಂಗಳೂರು...



LIKE US ON FACEBOOK