Media Conclave | ഗ്ലോബൽ ടി വി മീഡിയ കോൺക്ലേവുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുകയാണ്‌ | Global TV

Posted on: February 10, 2025

വീടുകളിൽ നിന്നും ഒരു മാധ്യമ വിപ്ലവം | അഞ്ചപ്പവും രണ്ട് മീനും നമ്മുടെ പങ്കാളിത്തത്തിൻ്റെ പ്രതീകങ്ങൾ | What is there in your hands? What are your Talents?

എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

നമ്മുടെ വിശ്വാസങ്ങളും പ്രതീകങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന് വഴികാട്ടികൾ ആണ്. വിശക്കുന്നവർക്കെല്ലാം നിറയെ ഭക്ഷിക്കാനും പിന്നീട് കുട്ടകളിൽ നിറക്കാനും മാത്രം കാരണമായത് രണ്ട് കാര്യങ്ങൾ ആണ്. ഒന്ന് മനുഷ്യരുടെ സഹകരണം. മറ്റൊന്ന് ദൈവത്തിൻ്റെ ഇടപെടൽ. ഇത് മനുഷ്യരുടെ ഭാഷയിലെ സിനർജിയെക്കാൾ വലിയൊരു എനർജിയാണ്. ദൈവം ഇടപെടുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും.

നമുക്കുള്ളത് സമൂഹവുമായി ചേർത്തുവയ്ക്കാനും പങ്കുവയ്ക്കാനുമുള്ള നമ്മുടെ സന്നദ്ധതയിൽ നിന്നുമാണ് ദൈവത്തിൻ്റെ ഇടപെടൽ ഉണ്ടാകുന്നത്. ഇന്ന് മാധ്യമ രംഗത്ത് കൂട്ടായ പ്രവർത്തനങ്ങളിലൂടെ നൂറുമേനി ഫലം കൊയ്യാൻ നമ്മുക്ക് കഴിയും.

ഗ്ലോബൽ ടി വി മീഡിയ കോൺക്ലേവുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുകയാണ്‌. ഓരോ സമൂഹങ്ങൾക്കും തങ്ങളുടെ ലക്ഷ്യങ്ങൾ മുൻ നിർത്തി മീഡിയ കോൺക്ലേവുകൾ സംഘടിപ്പിക്കാം. കൂട്ടായ ലക്ഷ്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നതിന്‌ മീഡിയ കോൺക്ലേവ് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും നൂറ്‌ എപ്പിസോഡുകൾ ആണ് ലക്ഷ്യം വയ്ക്കുന്നത്.

അതാത് സ്ഥലത്ത് മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരെ ഉപയോഗപ്പെടുത്തം. അപ്പ്രീഷിയേറ്റീവ് ഇൻക്വയറി തത്വങ്ങൾ ആണ് അവലംബിക്കേണ്ടത്. എന്താണ് വേണ്ടത് എന്നും എങ്ങിനെ അവ സാധ്യമാക്കാം എന്നും ചർച്ച ചെയ്യണം. മനുഷ്യരുടെ കഴിവുകളെയും മുൻ നേട്ടങ്ങളെയും മുൻ നിർത്തി വേണം കാര്യങ്ങൾ വിലയിരുത്താൻ.

നാടിൻ്റെയും സമൂഹത്തിൻ്റെയും കൂട്ടായ പ്രവർത്തനങ്ങളാണ് വലിയ നേട്ടങ്ങൾക്ക് കാരണമാകുന്നത്. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്ന തത്വം പാലിക്കണം. ഓരോരുത്തരുടെയും പങ്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ തന്നെയും ഒരേകദേശരൂപമെങ്കിലും ഇക്കാര്യത്തിൽ ഉണ്ടാകണം. ഒന്നിനൊന്ന് മികച്ചരീതിയിലുള്ള പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകണം.

യാത്രകളെ സ്നേഹിക്കുന്നവർ | മനുഷ്യ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവർ | ഗ്ലോബൽ ടി വിയിൽ റസിഡൻറ് എഡിറ്ററാകൂ. നാട്ടിലെല്ലാം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കൂ…

മീഡിയ കോൺക്ലേവിലേക്ക് പുറത്തുനിന്നും അതിഥികളെ ക്ഷണിക്കാം. ഇതൊരു ടൂർ പാക്കേജ് വഴി ക്രമീകരിക്കണം. കൂടുതൽ പണമുള്ളവർ ഹോട്ടലുകളിൽ താമസിക്കട്ടെ. മറ്റുള്ളവരെ വീടുകളിൽ സ്വീകരിക്കാം. ചെറുതെങ്കിലും ഇതൊരു ഗുണകരമായ പ്രവർത്തനമായി മാറ്റണം. ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണം.

ചങ്ങലയിൽ കണ്ണികൾ ആകുന്നതിനേക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ മുത്തുകൾ കോർത്തിണക്കുന്ന ചരടുകൾ ആകുന്നവർക്കു സാധിക്കും. ഇത്തരം മുത്തുകളെയും ചരടുകളെയും പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആണ് ഗ്ലോബൽ ടി വിയുടെ ഒരു പ്രധാന മാധ്യമ ധർമ്മം. കൂട്ടം കൂടി ആർക്കെങ്കിലുമൊക്കെ ജയ് വിളിച്ചു പിരിയുന്നതിനു പകരം സൗഹൃദങ്ങൾ പങ്കുവെക്കുന്ന ചെറിയ മാധ്യമ ഗ്രൂപ്പുകൾ രൂപീകരിക്കപ്പെടണം.

കേരളം കാണുന്നതിന് മറുനാട്ടിൽ നിന്നും ധാരാളം പേർക്ക് താത്പര്യമുണ്ടാകും. അവരെക്കൂടി രാജ്യത്തിൻ്റെ പുരോഗതിയിൽ ജനങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ചർച്ചയിൽ ഉൾപ്പെടുത്തണം. അവിടെയും ഇവിടെയും വന്ന് പോകുന്നവരെ കേരളം ഉടനീളം സഞ്ചരിക്കുന്നതിനും അതുവഴി മനുഷ്യബന്ധങ്ങൾ ദൃഢമാക്കുന്നതിനും അവസരമൊരുക്കണം.

സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസിക്കുന്ന രീതിയോടൊപ്പം അല്പം മേമ്പൊടിയായി വില്ലേജ് ടൂറിസവും ചേരുമ്പോൾ എസ് കെ പൊറ്റക്കാട് മാതൃക കാണിച്ച വമ്പൻ സഞ്ചാര കഥകൾ സൃഷ്ടിക്കപ്പെടും. നാട്ടിൽ അവധിക്ക് വരുന്നവരെയും കൂട്ടുചേർത്തതാവണം നമ്മുടെ മീഡിയ കോൺക്ലേവുകൾ.

മുൻപേ പറക്കുന്ന പക്ഷികൾ | മുമ്പേ നടക്കുന്ന ഗോവുതൻ്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം | +91 98441 82044

വലിയ കാര്യങ്ങളെല്ലാം സംഭവിക്കുന്നത് ചെറിയ തുടക്കങ്ങളിൽ നിന്നുമാണ്. ഗ്ലോബൽ ടി വി ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനെറ്റ് ടി വി ആയി ആരംഭിച്ചത് 2002 ൽ ആണ്. അന്നത്തെ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ശബ്ദം ആദ്യമായി സംപ്രേക്ഷണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇതിനകം രണ്ടായിരത്തിൽ അധികം എപ്പിസോഡുകൾ ചെയ്തു. എല്ലാ എപ്പിസോഡുകളും അർഥവത്തായ സന്ദേശങ്ങൾ നൽകുന്നവയാണ്.

നാട്ടിൽ പുരോഗതിയുണ്ടാകുന്നത് മനുഷ്യ ഇടപെടലുകളിലൂടെയാണ്. കൂട്ടായ പ്രവർത്തനങ്ങൾ നാടിൻ്റെ മുഖച്ഛായതന്നെ മെച്ചപ്പെടുത്തും. ഒത്തൊരുമിച്ചൊറ്റക്കെട്ടായി മുന്നേറുന്ന മാധ്യമ സംഘങ്ങൾ ഓരോ നാട്ടിലുമുണ്ടാകണം. നാട്ടിലോ, മറുനാട്ടിലോ, വിദേശത്തോ; എവിടെനിന്നും നിങ്ങൾക്ക് ഗ്ലോബൽ ടി വി യുമായി കൈകോർക്കാം. നാലഞ്ചുപേർ മുൻകൈ എടുക്കട്ടെ. ബാക്കിയെല്ലാം ഒന്നൊന്നായി സംഘടിപ്പിക്കാവുന്നതാണ്.

പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും എന്നുള്ളതാണ് ഇന്നത്തെ ഒരു രീതി. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും. പിന്നീടവർ സ്വന്തം കാര്യങ്ങൾ നോക്കും.

വാക്കും പ്രവർത്തിയും ചേർന്ന് പോകുന്നത് നമ്മൾ കൃത്യമായി ഓരോ കാര്യങ്ങൾ ചിന്തിക്കുകയും ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ്. ഇതിന് വേണ്ടത് വ്യക്തതയും ലക്ഷ്യബോധവുമാണ്. നമ്മുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളിലൂടെ നാട്ടിൽ വലിയ മാറ്റങ്ങൾ വരുത്താൻ നമ്മുക്ക് കഴിയും. നമ്മുക്കൽപ്പം മാറി ചിന്തിച്ചുകൂടെ?

Leave a Reply

Your email address will not be published. Required fields are marked *