മനുഷ്യരെ തമ്മിൽ അടുപ്പിക്കുക | വിശപ്പിനെ അകറ്റാൻ ഒരുമിക്കുക | വിശപ്പിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. അതിന് ലിപികളില്ല. അതിന്റെ ആവശ്യവുമില്ല | ഗ്ലോബൽ ടി വി
പുതുപ്പള്ളിയിൽ നിന്നും പുണ്യകോടിയിലേക്ക്
മലയാളിക്കിതൊരു മഹാദൗത്യം.
മനുഷ്യരെ തമ്മിൽ അടുപ്പിക്കുക
വിശപ്പിനെ അകറ്റാൻ ഒരുമിക്കുക.
ലോകത്ത് എവിടെയും നിങ്ങൾക്ക് ഈ മഹാദൗത്യത്തിൽ പങ്കുചേരാം. സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യാം.
വിശപ്പിനെ അകറ്റുന്നതിൽ ഒരു ചേരുവിരലെങ്കിലും അനക്കാൻ നമ്മുക്ക് എല്ലാവർക്കും കഴിയും. കഴിയണം. ഒത്തൊരുമിച്ച് ചെറു സംഘങ്ങൾ നമ്മൾ പ്രവർത്തിക്കണം.
നമ്മൾ ഒരു സഘടനയുടെയും ഭാഗം ആകണമെന്നില്ല. ആകുന്നതിലും തെറ്റില്ല. ലക്ഷ്യവും മാർഗ്ഗവും എപ്പോഴും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം.
എല്ലാവരെയും ചേർത്തുനിർത്തണം. ആരെയും മാറ്റിനിറുത്തരുത്. എവിടെയും പ്രവർത്തിക്കാം. ഒരു തുറന്ന പുസ്തകമായി നമ്മൾ മാറണം. നമ്മോടു ചേർന്ന് നിൽക്കുന്നവർക്ക് മുന്നിൽ മാത്രം.
നമ്മുടെ ഹൃദയങ്ങളിലാണ് നമ്മുടെ കണക്കുകൾ സൂക്ഷിക്കേണ്ടത്. ഹൃദയബന്ധങ്ങളിലും.
ഇത് ഒരു വർക്ക് അറ്റ് ഹോം പദ്ധതിയാണ്. എവിടെയും നിങ്ങൾക്ക് ഈ പദ്ധതി ആരംഭിക്കാം.
വരൂ ഗ്ലോബൽ ടി വിയുടെ റസിഡന്റ് എഡിറ്റർമാരാകു. നന്മയോട് ചേർന്ന് നിൽക്കാം. നന്മകൾ പ്രവർത്തിക്കാം.