ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല അധ്യാപകർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് | ഗ്ലോബൽ ടി വി

Posted on: February 21, 2025

ഹൃദയത്തിൽ സ്വപ്നം നിറക്കുന്നവരാണ് നല്ല അദ്ധ്യാപകർ | ജീവിതത്തിൽ പ്രതീക്ഷ നൽകുന്നതും അധ്യാപകരാണ് | ഗ്ലോബൽ ടി വി

പേരിന് പിന്നിൽ ഒരു കുത്തും അതിന് പിന്നിൽ രണ്ടക്ഷരവും ഉണ്ടെങ്കിൽ ആഹാ… എന്താ ഒരു സുഖം ആ പേരൊന്ന് വായിക്കാനും അല്ലെങ്കിൽ ആരെങ്കിലും വിളിക്കുന്നത് ഒന്ന് കേൾക്കാനും!! ആ രണ്ടക്ഷരം ഡി ആർ ആണെങ്കിൽ അയാൾ ഡോക്ടറായി, ഇ ആർ ആണെങ്കിൽ അയാൾ എൻജിനീയർ ആയി, സി എ ആണെങ്കിൽ അയാൾ ചാർട്ടേർഡ് അക്കൗണ്ടൻറ് ആയി, എഫ് ആർ ആണെങ്കിൽ അയാൾ അദ്ദേഹം ആയി ഫാദറുമായി. അതിന് ശേഷം മാതാപിതാക്കളെപ്പോലും ബഹുമാനിക്കേണ്ടതില്ല എന്ന് മാത്രമല്ല അവർ അനുഗ്രഹത്തിനായി തൻ്റെ മുന്നിൽ തലകുനിക്കുന്നതും കാണാം. കാൽകഴുകൽ ശ്രുശ്രൂഷയുടെ അന്തസത്ത അറിയുന്നവർ ഇതിനെ ഗൗരവമായി കാണും. മറ്റുള്ളവർക്ക് ഒരു നോട്ടപ്പുള്ളിയെ കിട്ടുകയാകും ഈ എഴുത്തിന്റെ പ്രതിഫലം. രണ്ടായാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.

ഇതെല്ലം പറഞ്ഞത് സാറിൻ്റെ ചിരിക്കുന്ന മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. എന്തുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൻ്റെ പിന്നിൽ ഒരു കുത്തും രണ്ടക്ഷരവും ചേർത്തുകൂടാ എന്ന് ഒരു ചോദ്യം ഉയർന്നുവന്നത് ഇന്നത്തെ സൗഹൃദ സംഭാഷണത്തിനിടയിലാണ്. ടി ആർ എന്ന രണ്ടക്ഷരങ്ങൾ റെഡി ആണ്. ടീച്ചർ എന്ന് ആർക്കും മനസ്സിലാകുകയും ചെയ്യും. എന്നാൽ അങ്ങനെ ആകട്ടെ അല്ലെ. നമ്മുക്ക് അങ്ങനെ ഒരു കീഴ്വഴക്കം ആരംഭിച്ചുകളയാം. മലയാളത്തിൽ എഴുതുമ്പോൾ ഫാ. പോലെ ഇനി മുതൽ ടി. ചേർക്കാം. വല്ലപ്പോഴും വീട്ടിൽ ക്ഷണിച്ചുവരുത്തി ഒരു ചായസത്കാരവും ആകാം.

ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല അധ്യാപകർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഹൃദയത്തിൽ സ്വപ്നം നിറക്കുന്നവരാണ് നല്ല അദ്ധ്യാപകർ. കൂട്ടുകാരൻ മനസ്സിൻ്റെ കണ്ണാടിയാണെകിൽ അദ്ധ്യാപകർ അതിൻ്റെ ശില്പികളാണ്. ഫ്ലവർ ഗേളിനെ രാജ്ഞിയാക്കി മാറ്റാനും ഒരു നല്ല അധ്യാപകന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *