ആധ്യാത്മികം, ഭൗതികം എന്ന വേർതിരിവ് ഇല്ലാതെ, മനുഷ്യന്റെ ഇന്നേവരെയുള്ള സാംസ്കാരിക പരിണാമം trace ചെയ്യുകയും അതിന്റെ “on the average – in the long run” ദിശ വച്ച് ഭാവിപരിണാമം project/estimate/forecast ചെയ്യുകയും ചെയ്യുന്ന Editorial Research-ൽ ഏർപ്പെടുകയാണു ദീപിക വിട്ട 1996 മുതൽ ഞാൻ ചെയ്തുപോന്നത്.
നാളത്തെ അറിവ് (2001), ഭാവിവിചാരം (2016 https://muziristimes.com/books/bhavivicharam/ ), കുരിശും യുദ്ധവും സമാധാനവും (2018 https://muziristimes.com/books/kys/ ), ഭാരതത്തിന്റെ സൗമ്യശക്തി (2019 https://muziristimes.com/ ) തുടങ്ങിയ പുസ്തകങ്ങൾ,
അൻപേസർവം (2019 https://youtu.be/9P2W1ZS2Qvs ), His & Her Story of Humanity (2020 https://youtu.be/_8vrOK9sCNM ), നാളത്തെ വാർത്ത ഇന്ന് (2020 https://youtu.be/_8vrOK9sCNM ) തുടങ്ങിയ Headline Video documentaries, Wattsapp വഴിയും e-mail വഴിയും അയയ്ക്കുന്ന Cultural Evolution infographics
തുടങ്ങിയവയിലൂടെ editorial research-ന്റെ ഫലങ്ങൾ public domain-ലേക്കു കൊണ്ടുവരികയാണിപ്പോൾ.
പുതിയ തലമുറകളുടെ പുതിയ ലോകത്താൽ അടയാളപ്പെടുത്തപ്പെടുന്ന പുതുയുഗത്തെക്കുറിച്ചുള്ള പോസ്റ്റുകൾ muziristimes.com ൽ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ, വല്ല current affairs-ഉം നിമിത്തമാക്കിക്കൊണ്ട്, അതു പറഞ്ഞുതുടങ്ങി ഒടുവിൽ പുതുയുഗപ്പിറവി വാർത്തയിൽ എത്തുന്ന ഫലിതം കലർന്ന ചില പീസുകൾ എഴുതുന്നത് എനിക്കു recreation തന്നെ.
ഇതാണ് എന്റെ സ്ഥിതി.
പുതിയ തലമുറയെ, അവരുടെ നല്ല ലോകത്തെ, മനസ്സിലാക്കാൻ പഴയ തലമുറയെ സഹായിക്കുക എന്ന voluntary ഉദ്ദേശ്യത്തോടെ ജീവിതപങ്കാളി പ്രഫ. ലീന നടത്തുന്ന viewspaper.in ജേണലിനെ സഹായിക്കുന്നുമുണ്ട്.
(എന്റെ പുസ്തകങ്ങളുടെ hard copy-യ്ക്ക് muziristimes.com-ൽ online bookstore സെറ്റ് ചെയ്തിരിക്കുന്നു).