മദ്യപാനം ജീവിതത്തിന് ഹാനികരം | V. R. Sudheesh

Posted on: February 2, 2021

കള്ളുകുടിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമോ? സർഗാത്മകതയും ലഹരിയും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ എല്ലാ കാലത്തും നടന്നിട്ടുണ്ട്. നല്ല കലാകാരൻ നല്ല കുടിയനുമാവണം എന്നൊരു മലയാളിമിത്ത് പോലുമുണ്ട്. നല്ല കഥാകൃത്തായും നല്ല കള്ളുകുടിയനായും അറിയപ്പെടുന്ന, മദ്യലഹരിയിൽ ഒന്നുമെഴുതിയിട്ടില്ലെന്നും എഴുതില്ലെന്നും ആണയിടുന്ന അധ്യാപകൻ കൂടിയായ വി.ആർ.സുധീഷ് കുടിയോർമ്മകൾ പങ്കുവെയ്ക്കുന്നു. ഈ മദ്യപാന സദസ്സിൽ എം.ടിയും ബഷീറും തകഴിയും വി.കെ.എന്നും അഴീക്കോട് മാഷും എം.എൻ.വിജയൻ മാഷും ഗ്രേസി ടീച്ചറും പുനത്തിലും നരേന്ദ്രപ്രസാദും ഉൾപ്പെടെയുള്ളവർ വന്നു പോകുന്നുണ്ട്.

Balachandran Chullikkad

എനിക്ക് ഒരേ ഒരു സുഹൃത്തിനോടേ അസൂയ തോന്നിയിട്ടുള്ളു. അത് സുധീഷിനോടാണ്. കാരണം ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി സഹപാഠിയായ ഒരു പെൺകുട്ടിയെ പ്രേമിച്ചു. അവൾ എന്റെ പ്രേമത്തെ തിരസ്കരിച്ചു. അന്നു തകർന്നു തരിപ്പണമായതാണ് എന്റെ വിലകുറഞ്ഞ ഹൃദയം. ഒരാളുടെ പ്രേമം പോലും നേടാനാകാതെപോയ നിർഭാഗ്യവാനായ എനിക്ക് അനേകം സ്ത്രീകളുടെ പ്രേമം നേടാൻ കഴിഞ്ഞ സുധീഷിനോട് അസൂയ തോന്നാതിരിക്കുമോ? ഭാഗ്യവാൻ. (എന്റെ ഭാര്യപോലും പ്രേമംകൊണ്ടല്ല, എന്നോടുള്ള അഗാധമായ കാരുണ്യംകൊണ്ടാണ് എന്റെ തകർന്ന ജീവിതം ഏറ്റെടുക്കാമെന്നു തീരുമാനിച്ചത്)

Leave a Reply

Your email address will not be published. Required fields are marked *