വളരെ അവികസിതമായിരുന്ന, കാസർഗോഡ് ജില്ലയിലെ , കമ്പല്ലൂർ എന്ന ചെറുഗ്രാമത്തിൽ നിന്ന് വന്ന് ലോകത്തോളം വളർന്ന അത്ഭുതമാണ് വാമനൻ !

Posted on: May 15, 2023

വാമനൻ അറുപതിന്റെ നിറവിലാണ്

സുനിൽ ഞാവള്ളി

അഡ്വ. ഏ.വി. വാമനകുമാർ ഷഷ്ടിപൂർത്തിയാഘോഷിക്കുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്.

വളരെ അവികസിതമായിരുന്ന, കാസർഗോഡ് ജില്ലയിലെ , കമ്പല്ലൂർ എന്ന ചെറുഗ്രാമത്തിൽ നിന്ന് വന്ന് ലോകത്തോളം വളർന്ന അത്ഭുതമാണ് വാമനൻ !

2003 ൽ ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ പദവിയിലെത്തിയ ആദ്യ മലയാളിയായി. 2003 ലെ മികച്ച പ്രവർത്തനത്തിലൂടെ ജെ.സി.ഐ യുടെ അന്തർദേശീയ പുരസ്കാരം “മോസ്റ്റ് ഔട്ട്സ്റ്റാന്റിംഗ് നാഷണൽ പ്രസിഡന്റ് ” വാമനകുമാർ ആയിരുന്നു.

വാമനന്റെ മികച്ച പ്രകടനങ്ങൾ നേരിട്ട് മനസ്സിലാക്കിയ രാജീവ് ഗാന്ധി, 2006 ൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ, ഇ.കെ.നായനാരെ നേരിടാൻ നിയോഗിച്ചത് വാമനനെയായിരുന്നു.

1995 മുതൽ കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായും പ്രവർത്തിച്ചു വരുന്നു.

എണ്ണിയാലൊതുങ്ങാത്ത നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ഇന്ത്യയ്ക്കകത്തും പുറത്തുമായി ജെ.സി.ഐ യുടെ മാത്രം 3000 ത്തിലേറെ എച്ച്.ആർ.ഡി. വർക്ക്ഷോപ്പുകളാണ് വാമനൻ നയിച്ചത് !

അപൂർവ്വമായ പേരും അത്യപൂർവ്വമായ നേട്ടങ്ങളുമായി ഈ “വാമനാവതാരം ” ലക്ഷ്യം സഫലീകരിക്കുമ്പോൾ നിറമനസോടെ ഓരോ കാസർഗോഡുകാരനും പറയും “ഓൻ ഞങ്ങളുടെ നാട്ടുകാരനാണ്”.

ഇല്ലാവല്ലായ്മകളോട് പടവെട്ടി വാമനൻ നേടിയെടുത്ത പെരുമകൾക്ക് സമാനതകൾ കുറവ്.

മലബാറിലെ മലയോരമക്കളനുഭവിച്ച യാതനകൾ, നന്നായനുഭവിച്ച വാമനന് അതേറ്റു പറയാനും ഒരു മടിയുമില്ല. അന്നു തനിക്കു ലഭിച്ച സഹായ ഹസ്തങ്ങളെ ഇന്നും നന്ദിയോടെ വാമനൻ ഓരോ സന്ദർഭങ്ങളിലും ഓർത്തെടുക്കുന്നത് ആദരവുകളോടെയെ കാണാൻ കഴിയൂ.അതാണല്ലോ വാമനന്റെ മഹത്വം.പിന്നിട്ട കനൽവഴികൾ, പല മഹാത്മാക്കളും നടന്നു തീണ്ടിയ അതേ ഉലകൾ, വാമനനേയും വാർത്തെടുത്തു എന്നതാവും കാവ്യനീതി.

നീലേശ്വരം സ്കോളറിൽ വാമനൻ പഠിപ്പിച്ച കുട്ടികൾ വാമനൻ മാഷിന്റെ അധ്യാപനമികവും നന്മകളും കരുതലും അനുഭവിച്ചറിഞ്ഞവരാണ്. തങ്ങളുടെ ജീവിതം രൂപപ്പെടുത്തിയത് വാമനൻ മാഷാണെന്ന് അവർ ഒരേ സ്വരത്തിൽ ഇന്നും പറയുന്നത് വാമനൻ മാഷ് എന്ന അധ്യാപക പുണ്യത്തിന്റെ അപൂർവ്വ നേട്ടം.

നന്ദി … വാമനൻ 🙏❤️

മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് ലോകത്തിലെ 25 ലേറെ രാജ്യങ്ങളിൽ അഞ്ചു ലക്ഷത്തിലേറെയാളുകളെയാണ് വാമനൻ തന്റെ വാഗ്ധോരണിയാൽ സമ്പന്നമാക്കിയത്.
അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിരന്തരയാത്രയും പ്രഭാഷണപരമ്പരയുമായി വാമനൻ യാത്ര ചെയ്യുമ്പോൾ പ്രിയ സുഹൃത്തിന് ഭാവുകങ്ങൾ നേരുന്നു.

      

Leave a Reply

Your email address will not be published. Required fields are marked *