2017 ൽ WMF ആഫ്രിക്കൻ റീജീയൺ കോർഡിനേറ്ററായിരുന്ന വർഗീസ് ഫിലിപ്പോസ്, സ്തുത്യർഹ സേവനത്തിലൂടെ, ആഫ്രിക്കയിൽ WMF സംഘടന പടത്തുയർത്തുന്നതിൽ നിസ്തുലമായ പങ്കാണ് വഹിച്ചത്.
2020 മുതൽ അദ്ദേഹം WMF ൻറെ ഗ്ലോബൽ ക്യാബിനറ്റിൽ ഗ്ലോബൽ ജോയിൻറ് സെക്രട്ടറിയായ് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
അടിമാലി സ്വദേശിയായ അദ്ദേഹം, 1991 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദാനന്തര ബിരുദമെടുത്ത്, 1998 ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ ഇൻടേണൽ ആഡിറ്ററായി ജോലി ചെയ്യുകയുണ്ടായി. വളരെ വേഗം അദ്ദേഹം കമ്പനിയുടെ ഫൈനാൻസ് മാനേജരാവുകയും 2004 വരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു.
2004 ൽ അദ്ദേഹം ഉഗാണ്ടയിലെ കമ്പാലയിൽ കുടുംബ സഹിതം താമസമായി. ഉഗാണ്ടയിലെ പ്രശസ്തമായ പുഷ്പ കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി ഇതുവരെ ജോലി ചെയ്തു വരികയായിരുന്നു.
അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി ഹണി വർഗീസ്, മകൻ മെഡിക്കൽ വിദ്യാർത്ഥിയായ അലൻ വർഗീസ്, വിദ്യാർത്ഥിനിയായ ലവീന വർഗീസ് എന്നിവരുടെ ദുഃഖത്തിൽ വേൾഡ് മലയാളി ഫെഡറേഷനിലെ ഒരോ അംഗവും പങ്കുചേരുന്നു.
പരേതൻറെ ആത്മാവിന് നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു.
എന്ന്
വേൾഡ് മലയാളി ഫെഡറേഷനു വേണ്ടി,
WMF ഗ്ലോബൽ ക്യാബിനറ്റ്,
23-06-21