സേവന സന്നദ്ധരാകൂ! ഗ്ലോബൽ ടി വി സർവീസ് സർക്കിളിലൂടെ സ്ഥിര വരുമാനവും നേടൂ. | Global TV Professional Service Network | Referral Circles on Professional Services | Global TV | +91 98441 82044
മംഗലാപുരം: സേവനവും ജീവിതവും ഒത്തുകൊണ്ടുപോകുക എന്നുള്ളത് എക്കാലത്തും മനുഷ്യരാശിക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമാണ്. നാടിനുവേണ്ടി ഉള്ള സേവനം നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കും എന്നതിൽ സംശയമില്ല.
പക്ഷെ അതോടൊപ്പം എങ്ങിനെ നമ്മുക്കും സമ്പന്നതയിലും സന്തോഷത്തിലും വളരാനാകും എന്നുള്ളത് വലിയൊരു ചോദ്യ ചിഹ്നമാണ്. പലപ്പോഴും സേവനസന്നദ്ധരായ വ്യക്തികൾ അറിയാതെതന്നെ അവരുടെ ജീവിതത്തിൽ നന്മകൾ ഭവിക്കുന്നത് നമ്മുക്ക് കാണാൻ കഴിയും. ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ടായിരിക്കും. ദൈവം ഓരോ മനുഷ്യരുടെ ജീവിതത്തിലും ഇടപെടുന്നുണ്ട് എന്നത് നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്നും നമ്മുക്കെല്ലാം അറിവുള്ള കാര്യമാണ്.
ഈ തിരിച്ചറിവ് ഉള്ള വ്യക്തികൾ എപ്പോഴും നല്ലവരോട് ചേർന്ന് നിൽക്കാനും തങ്ങൾക്ക് ചുറ്റും ഒരു നന്മയുള്ള സമൂഹം കെട്ടിപ്പടുക്കാനും ആഗ്രഹിക്കും. നിങ്ങളുടെ കൂട്ടുകാർ ആരാണെന്നു പറയൂ നിങ്ങൾ ആരാണെന്നും എന്താണെന്നും അതിൽ നിന്നും വ്യക്തമാകും എന്ന പഴമൊഴി ഇവിടെ കൂട്ടി വായിക്കാവുന്നതാണ്.
എന്തെല്ലാമാണ് നമ്മുടെ ജീവിതം വിജയകരമാക്കാൻ സഹായിക്കുന്നവർ?
- വിത്തമെന്തിന്നു മർത്യർക്കു വിദ്യ കൈവശമാവുകിൽ,
- വെണ്ണയുണ്ടെങ്കിൽ നറുനെയ് വേറിട്ടു കരുതേണമോ?
- വിദ്യ വിട്ടു നരന്നാമോ വിശ്വംഭരയിൽ വാഴുവാൻ?
- ആയുധം കയ്യിലില്ലാത്തോൻ അടരാടൂന്നതെങ്ങിനെ?
- പുറം കണ്ണു തുറപ്പിപ്പൂ പുലർവേളയിലംശുമാൻ ,
- അകം കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം.
- കൊണ്ടൂ പോകില്ല ചോരന്മാർ കൊടുക്കുംതോറുമേറിടൂം
- മേന്മ നൽകും മരിച്ചാലും വിദ്യ തന്നെ മഹാധനം.
ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലമാണിത്
പണക്കൊഴുപ്പിൻ്റെ ലോകം നന്മയുടെയും സന്തോഷത്തിൻ്റെയും ലോകത്തേക്ക് ചുവടുമാറ്റുന്നത് നിരന്തരം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നന്മ ചെയ്ത് കടന്നുപോയവരുടെ തലമുറകൾ അറിഞ്ഞും അറിയാതെയും അനുഗ്രഹങ്ങൾ വാരിക്കൂട്ടുന്നതും നമ്മൾ കാണുന്നുണ്ട്. നന്മചെയ്ത് സമ്പന്നരാകാൻ കഴിയില്ലെന്നുള്ള ഒരു മണ്ടൻ ചിന്ത പക്ഷെ നമ്മുടെ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. നേർവഴിക്ക് ജീവിച്ചാൽ വിജയം അസാദ്യമെന്ന് നമ്മൾ എവിടെയോ പഠിച്ചുവച്ചിരിക്കുകയാണ്. ഇത് ഒരു തെറ്റായ ധാരണയാണ്.
ഗ്ലോബൽ ടി വി അവതരിപ്പിക്കുന്ന സർവീസ് ചലഞ്ച്
മൂന്ന് പതിറ്റാണ്ടിൻ്റെ മാധ്യമ ചരിത്രമാണ് ഗ്ലോബൽ ടിവിക്ക് പറയാനുള്ളത്. മികവുറ്റ വ്യക്തിബന്ധങ്ങളാണ് ഗ്ലോബൽ ടിവിക്ക് മ്പാദ്യമായിട്ടുള്ളത്. നൂറിലധികം ചീഫ് എഡിറ്റർമാർ (Mentoring & Monitoring) ഗ്ലോബൽ ടിവിക്ക് സൗജന്യ സേവനം ചെയ്യുന്നു. ഇവർ എല്ലാവരും ഓരോ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്.
മികവുറ്റ സൗഹൃദങ്ങളും സുദീർഘമായ വ്യക്തിബന്ധങ്ങളുമാണ് ഗ്ലോബൽ ടിവിക്ക് എന്നും മ്പാദ്യമായിട്ടുള്ളത്. വിവിധ മേഖലകളിലുള്ള നിരവധി സ്ഥാപനങ്ങളുമായും ബന്ധങ്ങൾ രൂപപ്പെടുത്താൻ ഗ്ലോബൽ ടി വിക്ക് സാധിച്ചു. മാധ്യമ രംഗത്തും പുസ്തക പ്രസിദ്ധീകരണ രംഗത്തും നവീനമായ പ്രവർത്തന രീതികളും പ്രവർത്തന മികവും ഗ്ലോബൽ ടിവിയുടെ പ്രത്യേകതയാണ്. മനുഷ്യരെ തമ്മിൽ തമ്മിലും വിവിധ സേവന മേഖലകളിലും ബന്ധിപ്പിക്കുന്ന കണ്ണിയായി ഗ്ലോബൽ ടി വി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് റസിഡൻറ് എഡിറ്റർമാരായും കറസ്പോണ്ടൻറുമാരായും ഗ്ലോബൽ ടി വിയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാം. സാമൂഹ്യ സേവന രംഗത്ത് നേരിട്ട് പ്രവർത്തിക്കുന്നവർക്കാണ് മുൻഗണന.
സമയമുണ്ടോ! സൽപ്പേരുണ്ടോ!! ഇവയാണ് ഏറ്റവും വലിയ സമ്പാദ്യങ്ങൾ….
അറിവാണ് ഏറ്റവും വലിയ സമ്പത്ത്. അറിവിന് വിവിധ തലങ്ങളുണ്ട്. നമുക്ക് ചുറ്റുമുള്ളവരെ പുറം ലോകവുമായി ബന്ധപ്പെടാൻ സഹായിക്കുന്നത് അറിവിൻ്റെ മറ്റൊരു മേഖലയാണ്.
മനുഷ്യരെ തമ്മിൽ ബന്ധപ്പെടുത്തുക വഴി സ്ഥിര വരുമാനം നേടാൻ കഴിയുന്ന വിവിധ മേഖലകൾ:
- നമ്മുടെ നാട്ടിലെ ഭൂമി വില്പനയ്ക്ക് ഉണ്ട്
- ആളുകൾ പുറത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നു
- നമ്മുടെ നാട്ടിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ
- കൂട്ടായ സംരംഭങ്ങൾ
- ബിസിനസ് പങ്കാളിത്തവും സഹകരണവും
- കയറ്റുമതി, ഇറക്കുമതി അവസരങ്ങൾ
- സാംസ്കാരിക വിനിമയ പരിപാടികൾ
- നൈപുണ്യ വികസനവും പരിശീലന സംരംഭങ്ങളും
- സംരംഭകത്വവും സ്റ്റാർട്ടപ്പ് പിന്തുണയും
- ആഗോള വിപണികളിലേക്കും നെറ്റ്‌വർക്കുകളിലേക്കും പ്രവേശനം
- നവീകരണവും സാങ്കേതിക കൈമാറ്റവും
ഇവ ചില ഉദാഹരണങ്ങൾ മാത്രമാണ്, സാധ്യതകൾ അനന്തമാണ്! നിങ്ങളുടെ വ്യക്തി ബന്ധങ്ങളും പ്രവർത്തന മികവും നിങ്ങളുടെ സമ്പാദ്യങ്ങൾ ആണ്. ഗ്ലോബൽ ടി വിയുടെ കൂട്ടായ പ്രവർത്തനങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറക്കുന്ന ലോകം ഏറെ വിശാലവും അതിലേറെ ലളിതവുമാണ്. സുദീർഘമായ മാധ്യമ പ്രവർത്തനങ്ങൾ ഇക്കാര്യങ്ങൾ ഏറെ ലളിതമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് +91 98441 82044