Three Decades of Trusted Guidance in Higher Education Admissions | Pioneers in Educational Consultancy Since 1990 | A Legacy of Excellence in Higher Education Guidance | Global TV
NV Paulose, Chairman, Global TV +91 98441 82044
ഹൃദ്യസ്ഥമായ പെരുമാറ്റവും കൃത്യനിഷ്ഠയും മംഗലാപുരത്ത് മലയാളികൾക്ക് സുപരിചിതനാക്കിയ വ്യക്തിയാണ് അഡ്വ. സണ്ണി ജോൺ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേറെ കാലം കോളജ് അഡ്മിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന അഡ്വ. സണ്ണി ജോൺ രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. കർണാടകത്തിൽ ജനിച്ചു വളർന്ന അദ്ദേഹം വിവിധ ഭാഷകളിൽ പ്രാവീണ്യം സിദ്ധിച്ച വ്യക്തിയാണ്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായുള്ള വ്യക്തിബന്ധം മലയാളികൾക്ക് വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് ഏറെ സഹായകമാകുന്നു.

മലയാളികളുടെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ പറുദീസയാണ് മംഗലാപുരം. കേരളത്തോട് ചേർന്ന് നിൽക്കുന്നു എന്നതുപോലെ തന്നെ നമ്മുടെ സംസ്കാരവുമായും ചേർന്ന് നിൽക്കുന്നു എന്നതാണ് മംഗലാപുരത്തിൻ്റെ പ്രത്യേകത. മംഗലാപുരത്തെ ആരാധനാലയങ്ങളിലെല്ലാം നിറഞ്ഞു നില്കുന്നത് മലയാളീ വിദ്യാർഥികളാണ്.
മംഗലാപുരത്ത് തൊണ്ണൂറുകളിൽ ആരംഭിച്ച ഉന്നത വിദ്യാഭ്യാസ തരംഗം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. പുതിയ കോളജുകൾ വന്നുകൊണ്ടിരിക്കുന്നു. നിലവാരം ഉള്ളവ ഓട്ടോണമസ് കോളജുകളും യൂണിവേഴ്‌സിറ്റികളുമായി ഉയർത്തപ്പെടുന്നു.

മംഗലാപുരത്ത് പഠിക്കുന്ന കു ട്ടികൾ ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും പ്രവർത്തന രംഗത്ത് ആത്മവിശ്വാസവും നേടുന്നു. ഇത് രണ്ടും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. നല്ല കാമ്പസുകളും പ്രസന്നമായ അന്തരീക്ഷവും സ്നേഹസമ്പന്നരായ അദ്ധ്യാപകരും മംഗലാപുരത്തിൻ്റെ പ്രത്യേകതകളാണ്. അഡ്വ. സണ്ണി ജോണിനെപ്പോലുള്ള പരിചയ സമ്പന്നരായ വ്യക്തികളുടെ സാന്നിധ്യം നിരവധി പേർക്ക് മാർഗ്ഗനിർദ്ദേശകം ആകുന്നതിൽ കോളേജുകൾക്കും സന്തോഷമാണ്.
നിരവധി കാമ്പസുകൾ ഇവർക്ക് പല കാര്യങ്ങളിലും മുൻഗണനയും നൽകുന്നുണ്ട്. പലപ്പോഴും ഫീസിൻ്റെ കാര്യത്തിൽ ഇളവുകളും തവണകളും ലഭ്യമാക്കുന്നതിലും അഡ്വ. സണ്ണി ജോണിൻ്റെ ഇടപെടലുകൾ സഹായകമാകുന്നുണ്ട്.
അഡ്മിഷനുവേണ്ടി നേരത്തെതന്നെ ശ്രമിക്കുന്നതാണ് നല്ലതെന്ന് അഡ്വ. സണ്ണി ജോൺ ഗ്ലോബൽ ടിവിയോട് പറഞ്ഞു. അനുയോജ്യമായ കോളജുകൾ തെരഞ്ഞെടുക്കുന്നതിലും ഫീസിളവ് നേടിയെടുക്കുന്നതിനും ഇത് സഹായിക്കും. പലപ്പോഴും അവസാന നിമിഷം എത്തുന്നവർ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിന് ഈ കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുന്നത് നല്ലതാണ്.
കോളജുകളിൽ അഡ്മിഷൻ വിഭാഗം കൈകാര്യം ചെയ്യുന്നവർ മലയാള ഭാഷയിൽ പ്രാവീണ്യം ഉള്ളവരായിരിക്കില്ല. നേരിട്ടുള്ള ഇടപെടലുകളിൽ പലപ്പോഴും ഭാഷാപ്രശ്നം നിഴലിച്ചുകാണാറുണ്ട്. പ്രത്യക്ഷത്തിൽ ചെറുതെന്ന് തോന്നാവുന്ന ഇക്കാര്യങ്ങൾ വലിയ ബുദ്ധിമുട്ടുകൾ തീർക്കാറുണ്ട് എന്നതാണ് സത്യം. ശീതൾ ഗൈഡ്‌ലൈൻസിലൂടെ അഡ്മിഷൻ നേടുന്നവരെ പഠന കാലാവധിയിൽ ഉടനീളം കരുതുന്ന സമീപനമാണ് അഡ്വ. സണ്ണി ജോണിൻ്റെത്. ഇത് അദ്ദേഹത്തിൻ്റെ സേവനത്തിൻ്റെ സ്വീകാര്യത വളരെയധികം വർദ്ധിപ്പിക്കുന്നു.
