എല്ലാവരും വായിക്കാൻ ഒരു കഥാ ശകലം | അയച്ചു തന്നത് ബ്ര. ബിനോയ് മേവട
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

ഇന്നലെ ഞാൻ കോഴിക്കോട് JamJoom സൂപ്പർമാർക്കറ്റിൽ പോയി. സാധനങ്ങളെല്ലാം എടുത്തു കഴിഞ്ഞ് പണം നൽകാനായി വരി നിൽക്കുമ്പോൾ, ഫോൺ പോക്കറ്റിൽ വെക്കുന്നതിനിട യിൽ എൻ്റെ കയ്യിലുണ്ടായിരുന്ന 500 രൂപയുടെ നോട്ട് താഴെ വീണു. തൊട്ടു മുന്നിൽ പണം നൽകി സാധനങ്ങൾ വാങ്ങുകയായിരുന്ന ഒരാൾ പതുക്കെ കുനിഞ്ഞ് ആ നോട്ടെടുത്തു.
അയാൾക്ക് നന്ദി പറയാൻ തയ്യാറെടുത്ത്, ഞാൻ കൈ നീട്ടി നിന്നു. എന്നാൽ അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു! “നിലത്ത് വീണു കിട്ടുന്ന സാധനം അത് എടുക്കുന്നവൻ്റെതാണ്!” ഇത്രയും പറഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ അയാൾ അവിടെ നിന്നും നടന്നു പോയി.
പിന്നിൽ നിന്നവരും ചുറ്റുമുള്ളവരും അവിശ്വസനീയതയോടെയും ഞെട്ടലോടെയും പരസ്പരം നോക്കി പിറുപിറുക്കുന്നത് ഞാൻ കണ്ടു. ഒരു നിമിഷം ഞാൻ ആകെ തരിച്ചുനിന്നുപോയി. എനിക്ക് ദേഷ്യവും സങ്കടവും വന്നു. എന്തെങ്കിലും ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു. കയ്യിൽ Gpay ഇല്ലാതിരുന്നതിനാ ലും നോട്ട് നഷ്ടപ്പെട്ടതിനാലും വാങ്ങിയ സാധനങ്ങൾ അവിടെ ഉപേക്ഷിച്ച് ഞാൻ അയാളുടെ പിന്നാലെ പാർക്കിംഗിലേക്ക് ഓടി.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയോടെ വരിയിൽ നിന്നവരും എൻ്റെ പിന്നാലെ വന്നു. ഞാൻ അയാളോട് പണം തിരിച്ചു ചോദിച്ചു, പക്ഷേ എന്നെ കണ്ട ഭാവം പോലും നടിക്കാതെ പുച്ഛത്തോടെ അയാൾ നടന്നു. അയാൾ തൻ്റെ കാറിനടുത്തെത്തി. വണ്ടിയുടെ ചാവി എടുക്കുന്നതിനായി കയ്യിലുണ്ടായിരുന്ന രണ്ട് വലിയ ഷോപ്പിംഗ് ബാഗുകൾ അയാൾ തറയിൽ വെച്ചു.
ഞാൻ ചിന്തിച്ചു – ഇതാണ് സമയം!
ഞാൻ ആ രണ്ട് ബാഗുകളും കൈക്കലാക്കി, അയാൾ എന്നോട് പറഞ്ഞ അതേ വാചകം തിരിച്ചു പറഞ്ഞു: “നിലത്ത് കിടക്കുന്ന സാധനം അത് കാണുന്നവൻ്റെതാണ്!” പേടിയും ചിരിയും കലർന്ന ആവേശത്തോടെ ഞാൻ അവിടെ നിന്നും ഓടി.
അവിടെ കൂടി നിന്നവർ കൈയടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. ആ “ബുദ്ധിമാൻ” ആകെ ദേഷ്യം വന്ന് പാർക്കിംഗിലെ സെക്യൂരിറ്റി കോണുകളൊക്കെ ഇടിച്ചുതെറിപ്പിച്ചാണ് വണ്ടിയോടിച്ചു പോയത്.
അഡ്രിനാലിൻ ഇരച്ചു കയറിയ ആ നിമിഷത്തിന് ശേഷം ചക്കും കടവ് എൻ്റെ വീട്ടിലെത്തി. ആ ബാഗുകൾ തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത്:
- 2 കിലോ ചെമ്മീൻ
- 2 തൈര് പാക്കറ്റ്
- 2 kg ബസ്മതി അരി
- ഹോൾ ഗ്രെയിൻ ബ്രെഡ്
- 500 gm അണ്ടിപരിപ്പ്
- 2 ജാർ സ്ട്രോബെറി ജാം
- 2 കിലോ ഉണക്കമുന്തിരി
- 1 ജാർ മയോണൈസ്
വെറും 500 രൂപ കൊണ്ട് ജീവിതത്തിൽ ഒരിക്കലും ഇത്രയും സാധനങ്ങൾ ഞാൻ വാങ്ങിയിട്ടില്ല! ഇപ്പോൾ ഞാൻ ഇതെഴുതിക്കൊണ്ട് ആ അണ്ടിപരിപ്പ് കൊറിക്കുകയാണ്. ഞാൻ ചെയ്തത് ശരിയായോ എന്നാലോചിക്കുകയുമാണ്….
നിങ്ങൾ ഇതുവരെ ഇത് വായിച്ചോ?
സത്യത്തിൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല…!!! വായനാശീലം പ്രോത്സാഹിപ്പി ക്കുന്നതിനുള്ള ഒരു ചെറിയ കാമ്പെയ്ൻ മാത്രമാണിത്.
വായന നമ്മുടെ മനസ്സിനെയും ഭാവനയെയും ഉണർത്തുന്നു, നമ്മെ പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നു, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ ആഗ്രഹി ക്കുന്നുണ്ടെങ്കിൽ ഇത് അവർക്കും അയച്ചു കൊടുക്കൂ.
വായനയെ പ്രോത്സാഹിപ്പിക്കൂ.
