Sir Joseph Kattakayam | Great Editor and a Wonderful Human being | Global TV

Posted on: March 14, 2026

കട്ടക്കയം സാറിനെ | ഷാജി ജേക്കബ് അനുസ്മരിക്കുന്നു | Global TV

ഇന്ന് പ്രിയപ്പെട്ട കട്ടക്കയം സാറിന്റെ ഒന്നാം ചരമവാർഷിക ദിനമായിരുന്നു… അപ്പന്റെ ചരമവാർഷികം… ഞങ്ങൾ ക്രൈസ്തവർക്ക് ഈ ചടങ്ങ് ചാത്തം ആണ്‌… ഇതു പണ്ട് മുതലേ ഉള്ള ഒരു ചടങ്ങാണ്…. കട്ടക്കയം സാറിന്റെ ഇടവകയായ തെള്ളകം പുഷ്പഗിരി പള്ളിയിൽ എത്ര ഗംഭീരമായാണ് മക്കൾ ആ ചടങ്ങ് സംഘടിപ്പിച്ചതെന്നോ… രാവിലെ 11ന് വിശുദ്ധ കുർബാന…

കുർബാനയുടെ ഇടവേളയിൽ മാണി അച്ചന്റെ വക അനുസ്മരണ പ്രഭാഷണം… ശേഷം സെമിത്തേരിയിൽ ഒപ്പീസ്…. പള്ളി ഓഡിറ്റോറിയത്തിൽ തന്നെ സ്വാദൂറുന്ന ചാത്ത സദ്യ…. സാറിന്റെ സഹപ്രവർത്തകർ, സതീർഥ്യർ, അയൽക്കാർ… എന്നു വേണ്ട സാറുമായി ബന്ധം ഉള്ള എല്ലാവരും ഉണ്ടായിരുന്നു…ഒരു അപ്പനെ എങ്ങനെ അനുസ്മരിക്കണം എന്നതിന്റെ പാഠമാണിത്…. ചുമ്മാ അവാർഡും ട്രസ്റ്റും ഒക്കെ ഒണ്ടാക്കി ചീപ് പബ്ലിസിറ്റിക്കു പോകാതെ ഇതുപോലെ പരമ്പരാഗത ചടങ്ങ് നടത്തുക… പുണ്യം കിട്ടും…

കട്ടക്കയം ടച്ച്…. സാറ് എന്നോട് പലയാവർത്തി പറഞ്ഞിട്ടുള്ള ഒരു സംഭവം ഇവിടെ പറയാം… സാറ് പാലാ സെന്റ് തോമസ് കോളജിൽ പഠിക്കുന്ന കാലം… ഒരു ദിവസം ഇടവേളയിലെ വിനോദ സമയത്ത് കട്ടക്കയം മീനച്ചിലാറ്റിൽ വീണു… മുങ്ങിത്താഴുന്ന അവസ്ഥ… അപ്പോൾ അതാ സഹപാഠി ഒരു ഓലക്കീർ ഇട്ടു കൊടുക്കുന്നു… അതിൽ പിടിച്ചു കയറി കട്ടക്കയം ജീവിതത്തിലേക്കു തിരിച്ചു വരുന്നു…. പിൽക്കാലത്ത് ഉണ്ണീശോ എന്ന വിളിപ്പേരിൽ പ്രശസ്തനായ സെന്റ് തോമസ് കോളജ് പ്രഫസറായ കക്ഷി ആണ് ഈ രക്ഷകൻ… ഈ ഉണ്ണീശോയെ ഞാൻ ഇന്ന് തെള്ളകം പള്ളിയിൽ കണ്ടു…. ഇങ്ങനെ സാറുമായി ബന്ധപ്പെട്ട എത്രയോ പേർ…. മക്കളേ അപ്പന് ഉചിതമായ ചാത്തം ഒരുക്കിയതിന് നൂറു നന്ദി….!!!

ഷാജി ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations

BINDU JEWELLERY | ಮಂಗಳೂರಿನಲ್ಲಿ ‘ಬಿಂದು’ ಜ್ಯುವೆಲ್ಲರಿ ನೂತನ ಮಳಿಗೆ ಶುಭಾರಂಭ | GLOBAL TV:

ಬಿಂದು ಕರ್ನಾಟಕದ ಎರಡನೇ ಶೋರೂಂ; ಸುಳ್ಯದ ಬಳಿಕ ಮಂಗಳೂರಿನ ಬೆಂದೂರ್‌ನಲ್ಲಿ ಮಂಗಳೂರು...



LIKE US ON FACEBOOK