ആകാശത്തുനിന്നും വാർത്തകൾ സൃഷ്ടിക്കുന്നു | മാധ്യമ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ആകാശത്തേക്ക് വെടിവച്ചു | ഗ്ലോബൽ ടി വി

Posted on: August 11, 2026

ഏത് വാർത്ത? | ആർക്കെതിരെ? | എപ്പോൾ? | എന്തിന്? | ഏത് മാധ്യമം? | ഏത് മാധ്യമ പ്രവർത്തകൻ? | ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ

എൻ വി പൗലോസ് ചെയർമാൻ ഗ്ലോബൽ ടി വി +91 98441 82044

മാധ്യമ പ്രവർത്തകർ ആകാശത്തുനിന്നും വാർത്തകൾ സൃഷ്ടിക്കുന്നു എന്ന പരാമർശം കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ വളരെ മൃദുവായതെന്ന് തോന്നും വിധം അവതരിപ്പിച്ചെങ്കിലും ഇത് വളരെ ഗൗരവമേറിയ ആരോപണം ആണെന്ന് സീനിയർ ജേണലിസ്റ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ എൻ. പി. ചെക്കുട്ടി.

എന്താണ് മാധ്യമ രംഗത്ത് സംഭവിക്കുന്നത്?

ഇത് എന്തായാലും പുതു തലമുറയിലെ പത്രപ്രവർത്തകരുടെ മൂല്യബോധത്തിൽ ഉണ്ടായിരിക്കുന്ന അപചയമല്ല. എക്കാലത്തും ഭൂരിപക്ഷം പത്രപ്രവർത്തകരും മാധ്യമ ധർമത്തെ മുറുകെ പിടിക്കുന്നവരായിരുന്നു. ഇപ്പോഴും ആ നിലയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ പലപ്പോഴും മൂല്യാധിഷ്ഠിത പത്രപ്രവർത്തകർക്ക് മൂക്ക് പൊത്തി പണിയെടുക്കേണ്ട അവസ്ഥയാണുള്ളതെന്നും ശ്രീ ചെക്കുട്ടി പറയുകയുണ്ടായി.

പ്രതിസന്ധിയും പ്രതിവിധിയും

മാധ്യമരംഗം രാജ്യത്തിൻ്റെ നീതിബോധത്തിനുള്ള ഇൻഷുറൻസ് ആയിരുന്നെകിൽ മാധ്യമ തൊഴിൽ സംസ്കാരത്തിലെ മാറ്റം അതിൻ്റെ അടിത്തറ ഇളക്കിയിരിക്കുകയാണ്.

ഗ്ലോബൽ ടി വി ക്ക് പറയാനുള്ളത്

മാധ്യമരംഗം കടന്നുപോയിട്ടുള്ള തകർച്ചകൾ ചർച്ചകളിൽ പങ്കെടുത്ത പ്രമുഖർ അക്കമിട്ട് നിരത്തുകയുണ്ടായി. അതിനെക്കുറിച്ചുള്ള എപ്പിസോഡുകൾ ചെയ്യേണ്ടതുണ്ട്. അതിന് സീനിയർ ജേര്ണലിസ്റ്റുകളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.

മാധ്യമരംഗം നേരിടുന്ന വെല്ലുവിളികൾ വിവരിക്കുന്നതിനുള്ള എളുപ്പവഴി ഇതിനെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുക എന്നതാണ്.

യന്ത്രത്തിനിടയിൽ ഒരാളുടെ കാൽ കുടുങ്ങിയാൽ എന്ത് ചെയ്യും എന്നതാണ് ചോദ്യം. യന്ത്രം ഓഫാക്കും എന്ന് ഉത്തരം. യന്ത്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരും ഉണ്ടാകാം. ആകാശത്തേക്കുള്ള വെടി പക്ഷെ ഒന്നിനും പരിഹാരമല്ല. നമ്മുക്ക് മാധ്യമങ്ങളിലെയും മാധ്യമ പ്രവർത്തകരിലെയും കള്ള നാണയങ്ങളെ തിരിച്ചറിയാൻ കഴിയില്ല എന്നാണോ? ഒരിക്കലുമല്ല.

അൽഗോരിതം എന്ന യന്ത്രമനുഷ്യൻ ആണ് നമ്മുടെ മാധ്യമ രംഗത്തെ ഇന്ന് നിയന്ത്രിക്കുന്നത്. ആര് എന്ത് കാണണം എന്ത് കേൾക്കണം എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് അവനാണ്. അവൻ എന്ന് പറയുന്നത് തെറ്റാണ്. അത് അവനോ അവളോ അല്ല. അന്തസ്സും ആഭ്യജാത്യവുമില്ലാത്ത കശ്‌മലരുടെ ഒരു സംഘം മൂഡശിരോമണികൾ; ലോകത്തെ നിയന്ത്രിക്കാമെന്ന അവരുടെ മൂഡവിചാരം. ഇതെല്ലാമാണ് ഇന്ന് നാം കാണുന്ന ഈ താൽക്കാലിക പ്രതിസന്ധികൾക്ക് കാരണഭൂതർ.

മൂട് പോയ ബക്കറ്റുകൾ നിറക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഈ സംഘത്തിലെ എല്ലാവർക്കുമുള്ളത്. അവർ നിറക്കട്ടെ എന്നെ നമ്മുക്ക് പറയാൻ പറ്റൂ…

യന്ത്ര മനുഷ്യൻ പടച്ചുവിടുന്ന കള്ളക്കഥകൾ കേട്ട് ആവേശം കൊള്ളുന്ന സാധാരണ മനുഷ്യരെ ബോധവൽക്കരിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഇതിനായി നമ്മുക്ക് പലതും ചെയ്യാൻ കഴിയും. ആദ്യം മാംഗല്യം. പിന്നെ തന്തുനാനേന…

Leave a Reply

Your email address will not be published. Required fields are marked *