Deepika | Value based Media House | Learn from the YouTube Model | Global TV

Posted on: August 11, 2026

Co Publishing and Timeless Vision Editions | Are you ready to innovate | Think Simple | Take small steps Massive and Collective

NV Paulose, Chairman, Global TV +91 98441 82044

ലക്ഷക്കണക്കിന് മാധ്യമ പ്രവർത്തകരെ ശമ്പളം കൊടുക്കാതെ പണിയെടുപ്പിക്കുന്ന യൂട്യൂബ് രീതി, മൂല്യാധിഷ്ഠിത മാധ്യമങ്ങളും പത്ര മുത്തശ്ശിമാരുമായ ദീപിക പോലുള്ള മാധ്യമങ്ങൾ ഉപയോഗപ്പെടുത്തണം.

അകത്ത് കത്തിയും പുറത്ത് പത്തിയും എന്ന കോർപ്പറേറ്റ് മാതൃകകൾക്ക് പകരം ക്രിയാത്മകമായ പരസ്പര സഹകരണ പദ്ധതികൾ ആവിഷ്കരിക്കപ്പെടുകയും വേണം. ഒരു തേനീച്ചക്കൂടുപോലെ വേണം ഒരു സംസ്ഥാനം പ്രവർത്തിക്കാൻ. എല്ലാവരും വികസന പ്രക്രിയയിൽ പങ്കെടുക്കണം. എനിക്കുവേണ്ടി മുഖ്യമന്ത്രിയ്ക്ക് എന്തുചെയ്യാൻ കഴിയും എന്നതിന് പകരം നാടിനുവേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും എന്ന് നമ്മൾ ചിന്തിക്കണം. നാട്ടിൽ എവിടെയെങ്കിലും നടക്കുന്ന അനുകരണനീയമായ കാര്യങ്ങൾ നാട്ടിലെങ്ങും പാട്ടാക്കുകയാണ് മാധ്യമ ധർമ്മം. ആ നിലയ്ക്ക് വികസന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കേണ്ടത് മാധ്യമങ്ങളാണ്.

മണ്ണും ചാരി നിൽക്കുന്നവൻ പെണ്ണും കൊണ്ട് പോകുന്ന യൂട്യൂബ് കാഴ്ച

യൂട്യൂബ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. 2025-ൽ യൂട്യൂബിൻ്റെ ആഗോള വാർഷിക വരുമാനം പരസ്യങ്ങളും സബ്സ്ക്രിപ്ഷൻ സേവനങ്ങളും ഉൾപ്പെടെ 60 ബില്യൺ യുഎസ് ഡോളറിലധികമായിരുന്നു. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം ₹5 ലക്ഷം കോടിയിലധികം വരും. പരസ്യ വരുമാനമാണ് യൂട്യൂബിൻ്റെ പ്രധാന വരുമാന സ്രോതസ്സ്. കൂടാതെ YouTube Premium, YouTube Music, YouTube TV, ചാനൽ മെമ്പർഷിപ്പുകൾ, Super Chat, Shopping തുടങ്ങിയവയും വരുമാനം സൃഷ്ടിക്കുന്നു.

യൂട്യൂബിൻ്റെ ആഗോള വരുമാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവന അതിൻ്റെ വൻ പ്രേക്ഷകശേഷിയും ശക്തമായ Creator Economy-യുമാണ്. 2025-ൽ ഇന്ത്യയിൽ പ്രതിമാസം 65 കോടിയിലധികം logged-in Shorts viewers ഉണ്ടായിരുന്നുവെന്ന് യൂട്യൂബ് റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ Content സൃഷ്ടിക്കുകയും ആയിരക്കണക്കിന് ചാനലുകൾക്ക് ഒരു മില്യണിലധികം subscribers ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ യൂട്യൂബിൻ്റെ ഒരു വലിയ viewership market, advertisers, brands, digital businesses എന്നിവ ഉൾപ്പെടുന്ന വലിയൊരു സാമ്പത്തിക ecosystem ആണ്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു view-ന് ലഭിക്കുന്ന പരസ്യ വരുമാനം സാധാരണയായി കൂടുതലായിരിക്കുമ്പോഴും, ഇന്ത്യയുടെ വലിയ ജനസംഖ്യയും viewing hours-ഉം creator base-ഉം യൂട്യൂബിന് ദീർഘകാലത്തിൽ വലിയ വാണിജ്യ സാധ്യത നൽകുന്നു.

Work From Home to Work @ Home | Our Home will work for Us when we learn the Value of Housekeeping and Hospitality.

കാലത്തിനൊത്ത് നമ്മൾ മാറേണ്ടിയിരിക്കുന്നു. വർക് ഫ്രം ഹോം എന്ന ആശയത്തെ വർക് അറ്റ് ഹോം ആക്കിയാൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നമ്മുക്ക് കഴിയും. നമ്മുടെ വീടുകൾ നമ്മുക്ക് വേണ്ടി പണിയെടുക്കുന്ന നല്ല നാളെ നമ്മുക്ക് സ്വപ്നം കാണാം. നമ്മൾ മനുഷ്യരാണ് ( Human Beings ) ജോലിക്കാരല്ല (Human Doings). ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക എന്നതിൽ നിന്നും ജീവിത മാതൃകകൾ സൃഷ്ടിക്കാൻ നമ്മുക്ക് കഴിയണം.

ബ്രൂസ് ലീയുടെ മാസ്റ്റർ അദ്ദേഹത്തിന് ഏറ്റവും വലിയ ടെക്‌നിക് പഠിപ്പിച്ചുകൊടുക്കുന്ന രംഗം സിനിമയിലുണ്ട്. ബെസ്ററ് ടെക്ക്നിക് പഠിക്കാൻ എത്തിയ ബ്രൂസ് ലീ യോട് മാസ്റ്റർ പറഞ്ഞു. The best technique is to have no technique.

ഇതാണ് നമ്മൾ യൂട്യൂബിനെ കണ്ടുപഠിക്കണം എന്ന് നമ്മൾ ആദ്യം പറഞ്ഞത്. വാതിലുകൾ തുറന്ന് ക്രിയാത്മക പത്രപ്രവർത്തനം ചെയ്യുന്നവരെ സ്വാഗതം ചെയ്യുകയാണ് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും അടച്ചു പൂട്ടുന്നതിനു പകരം നമ്മൾ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *