തോറ്റിട്ടും ജയിക്കുന്നവർ

Posted on: May 17, 2021

തോൽപ്പിച്ച നാടിനുവേണ്ടി പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്ന് ചോദിക്കുമ്പോൾ “നമ്മുടെ നാടല്ലേ മാഷേ.. പിന്നെ ഇതിനൊക്കെയല്ലേ നമ്മുടെ ജീവിതവും..” എന്നായിരുന്നു മറുപടി…

ആൻസൻ കുറുമ്പത്തുരുത്ത്

ഈ കോവിഡ് കാലത്ത്… പ്രകൃതിയും നമുക്കുനേരെ തിരിയുമ്പോൾ ചിലരുടെയൊക്കെ നേതൃത്വവും പ്രവർത്തനങ്ങളും കാണുമ്പോൾ സത്യത്തിൽ അഭിമാനവും സന്തോഷവും തോന്നും…ഒപ്പം അത്ഭുതവും..കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച് വളരെ കുറച്ച് വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട നാട്ടുകാരനായ ഒരു ചങ്ങാതി എനിക്കുണ്ട്….പക്ഷേ, ഒരു നാട്ടിലെ സുമനസ്സുകളെ ഒരേലക്ഷ്യത്തിലേക്ക് കൊണ്ടുവന്ന് കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അവനെ കാണുമ്പോൾ അത്ഭുതമാണ്… അന്നത്തെ ആ പരാജയം അവനെ ഒരുപാട് തളർത്തിയിരുന്നു…’ഒരുപാട് സ്വപ് നങ്ങളുണ്ടായിരുന്നു മാഷേ’എന്ന് അന്ന് വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു….എങ്കിലും ഉള്ളിൽ ലയിച്ചു ചേർന്ന സാമൂഹ്യപ്രതിബദ്ധതയും, അർപ്പണബോധവുമായിരിക്കാം ഒരുപക്ഷേ പരാജയപ്പെടുത്തിയ വാർഡും.. കൂടാതെ സമീപപ്രദേശങ്ങളും ഭയത്തോടെ,ദുഖത്തോടെ ആയിരിക്കുമ്പോൾ അവരുടെ ഭയമകറ്റി അവരുടെ ഏതാവശ്യങ്ങളിലും കൂടെയുണ്ട് എന്ന കരുത്ത് നൽകാൻ പ്രചോദനമായത്… മത്സരത്തിൽ പരാജയപ്പെട്ടിട്ടും ഹൃദയങ്ങളിൽ പ്രവർത്തനങ്ങളിലൂടെ വിജയിക്കുന്ന ഇതുപോലുള്ളവർ അല്ലേ നാട്ടിലെ ഹീറോസ് ….
തോറ്റിട്ടും ജയിക്കുന്നവർ…

തോൽപ്പിച്ച നാടിനുവേണ്ടി പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്ന് ചോദിക്കുമ്പോൾ “നമ്മുടെ നാടല്ലേ മാഷേ.. പിന്നെ ഇതിനൊക്കെയല്ലേ നമ്മുടെ ജീവിതവും..” എന്നായിരുന്നു മറുപടി…ഒപ്പം ‘സംസാരിക്കാൻ സമയമില്ല മാഷേ..ഒരു കോവിഡ് രോഗിയുടെ വീട്ടിൽ കറന്റ് ഇല്ല.. അതൊന്ന് വേഗം ശരിയാക്കിക്കൊടുക്കാൻ ശ്രമിക്കട്ടെ ‘എന്ന് പറഞ്ഞുകൊണ്ട് അവൻ പോയി…വഴിയറിഞ്ഞു.. വഴിയേനടന്ന് വഴികാണിച്ച് കൂടെ നടക്കാൻ ചിലരുണ്ടെങ്കിൽ നാം അതിജീവിക്കും ഈ സാഹചര്യവും….

കാരണം ഈ നാട്ടിൽ കുറെ നന്മമരങ്ങളുണ്ട്…. ഒരുകാറ്റിലും ആടിയുലയാത്ത കുറെ നന്മമരങ്ങൾ….

PREVIOUS POST

May 15

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK