All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

മോൺസൻ്റെ പുരാവസ്തു തട്ടിപ്പ് പ്രവചിച്ച കഥ വൈറലായി

വാല്മീകിയുടെ അസ്ഥികൂടം പുരാവസ്തു വകുപ്പിന്

ഡോ.ദിനേശൻ കരിപ്പള്ളിയുടെ കഥ പ്രസിദ്ധീകരിച്ചത് 2006ൽ

മോൺസൻ്റെ പുരാവസ്തു തട്ടിപ്പ് പ്രവചിച്ച കഥ വൈറലായി

കണ്ണൂർ:

മോൺസൻ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് വാർത്തകൾക്കിടയിൽ
15 വർഷം മുമ്പ് പ്രശസ്ത കഥാകൃത്ത് ഡോ.ദിനേശൻ കരിപ്പള്ളി എഴുതിയ കഥ സോഷ്യൽ മീഡിയ കളിൽ
വൈറലായി.

പുരാവസ്തു ശേഖര തട്ടിപ്പുകളെ
ഹാസ്യാത്മകമായി ചിത്രീകരിച്ച് 15 വർഷം മുമ്പുള്ള കഥാകൃത്തിൻ്റെ പ്രവചനാത്മക മുന്നറിയിപ്പ് ഇപ്പോൾ യാഥാർത്ഥ്യമായെന്നു പറഞ്ഞാണ് കഥ വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

ഒരാൾ സ്വയം മൈതാനത്തിലെ കോണിൽ ചമ്രം പടിഞ്ഞിരുന്ന് വാല്മീകിയായി മാറുന്നതാണ് കഥ.

ഒടുവിൽ കൂട്ടുകാർ അസ്ഥികൂടം പുരാവസ്തു അധികൃതർക്ക് കൈമാറുന്നു.

വാല്മീകിയുടെ അസ്ഥികൂടം എന്ന പേരിലാണ് അത് കൈമാറിയത്.

പുരാവസ്തു ശേഖരത്തിൻ്റെ മറവിൽ നാട്ടിൽ നടക്കുന്ന തട്ടിപ്പുകളാണ് കഥാകാരൻ ആവിഷ്കരിച്ചത്.

അസ്ഥികൂടം പുരാവസ്തു വകുപ്പിന് കൈമാറുന്നു എന്നു പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്.

പുരാവസ്തുവാണോ അല്ലയോ, എന്ന് നിശ്ചയിക്കേണ്ടത് പുരാവസ്തു വകുപ്പ് അധികൃതരാണെന്ന് കഥാകാരൻ വായനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്.

1972 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം ഉൾക്കൊണ്ട പരാമർശമാണത്.

കവി ഡി.വിനയചന്ദ്രനൊപ്പംപ്പം ദിനേശൻ കരിപ്പള്ളി

പുരാവസ്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത ശേഷമേ അവ സൂക്ഷിക്കാനോ വില്പന നടത്താനോ പാടുള്ളൂ എന്നാണ്
നിയമം
ഈ നിയമത്തെക്കുറിച്ചുള്ള പലരുടെയു അജ്ഞതയാണ് ഇത്തരം തട്ടിപ്പുകാർക്ക് കൂട്ടായത്.

എന്തായാലും സാഹിത്യകാരൻ പ്രവാചകനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവമാണ് 2006 മാർച്ച് 12ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ജെ.ആർ.പ്രസാദിൻ്റെ ചിത്രസാക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച പുരാവസ്തു എന്ന കഥ.

കഥയുടെ പൂർണ രൂപം:

കഥ

പുരാവസ്തു

ഡോ.ദിനേശൻ കരിപ്പള്ളി

സായാഹ്നത്തിലെ സൊറ പറച്ചിലിനിടയിൽ അവൻ ഞങ്ങളോടു പറഞ്ഞു ഞാൻ വാല്മീകിയാവുകയാണ്.

അനന്തരം ഉത്ക്കണ്ഠയുടെയും വിസ്മയത്തിൻ്റെയും ക്ലാവു പുരണ്ട ഞങ്ങളുടെ കണ്ണുകൾക്കു മുമ്പാകെ മൈതാനത്തിൻ്റെ വിജനമായ കോണിൽ അവൻ ചമ്രം പടിഞ്ഞിരുന്നു.

പിന്നെ കണ്ണുകൾ പൂട്ടി. കൈകൾ നീട്ടി.
ചുണ്ടിൽ നിഗൂഢമായ പ്രാർഥനയോടെ ധ്യാന ലീനനായി….
ആഴ്ചകളും മാസങ്ങളും പറന്നു പറന്നു പോയി.

പുനത്തിൽ കുഞ്ഞബ്ദുള്ളയും ദിനേശൻ കരിപ്പള്ളിയും

അവൻ്റെ മെലിഞ്ഞ മുഖത്ത് താടിരോമങ്ങൾ കിളിർത്തു
തലയിൽ ജടവളർന്നു
വിരലുകളിൽ നഖം നീണ്ടു.
ചുറ്റും മൺപുറ്റ്.
വളർന്നു തിടം വച്ച മൺപുറ്റിനകത്ത് പതിയെ അവൻ അദൃശ്യനായി. മഞ്ഞും മഴയും വെയിലുമേറ്റ് മൺപുറ്റ്.

എം.ടി.വാസുദേവൻ നായർക്കൊപ്പം ദിനേശൻ കരിപ്പള്ളി

ആകാംക്ഷ പെരുത്ത് അടക്കാൻ വയ്യാതായ ഒരു നാൾ കുന്തവും വടിയുമേന്തി ഞങ്ങളാ മൺപുറ്റ് അടിച്ചു തകർത്തു അകത്ത് ഏതാനും അസ്ഥിക്കഷണങ്ങൾ മാത്രം

ദ്രവിച്ചു തുടങ്ങിയ അവ ഭക്ത്യാദരപൂർവം ഞങ്ങൾ പട്ടുതുണിയിൽ പൊതിഞ്ഞെടുത്ത് ഒരു കുംഭത്തിലടച്ച് സുരക്ഷിതമാക്കി. തുടർന്ന് തലസ്ഥാന നഗരിയിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ മന്ത്രി പുംഗവന്മാരുടെയും പൗരപ്രമുഖരുടെയും മഹനീയ സാന്നിധ്യത്തിൽ അസ്ഥിക്കഷണങ്ങളടങ്ങിയ കുംഭം ഞങ്ങൾ പുരാവസ്തു’ അധികൃതർക്ക് കൈമാറി

അവ വാല്മീകിയുടെതാണെന്ന്ത ദവസരത്തിൽ അവരെ പ്രത്യേകം തൈര്യപ്പെടുത്തി.