All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

Senior Citizens and to those who are eligible may get themself vaccinated as early as possible to stop the COVID Pandemic.

COVID VACCINATION
Mangaluru 5th March, Mr Lal Goel Chairman Organ Donation India Foundation & GYAN along with his wife Mrs Rajni Goel today vaccinated at Unity Hospital, Mangaluru on the very first day of vaccination in private hospitals at Mangaluru. He was administered Covishield by Sr Sheela CK & Sr Jayamma Samuel.
Dr CP Habeeb Rahman, Chairman and Medical Director of Unity Health Complex along with Dr Mohammed Ismail Hejamady, FRCP, Head of Infernal Medicine Unity Hospital welcomed this initiative of Mr Goel.
Mr Lal Goel in a message appealed to all the fellow Senior Citizens and to those who are eligible to get themself vaccinated as early as possible to stop the COVID Pandemic.
Dr CP Habeeb Rahman, Chairman and Medical Director of Unity Health Complex, Mr N V Paulose Chairman Global TV & Mr Dev Raj General Manager Unity Hospital were present amongst others..

സ്കൂൾ തുറക്കുമ്പോൾ പച്ച LP സ്കൂളിലെ കുട്ടികളോട് എന്താണ് നാം പറയുക? മഹേഷ് മേനോൻ

മഴമരം പറഞ്ഞ കഥ


നിങ്ങൾക്ക് കഥകൾ കേൾക്കാനിഷ്ടമാണോ?

‘കുഞ്ഞേടത്തി’യെപ്പോലെ മടിയിലിരുത്തീട്ടു മാറോട് ചേർത്തിട്ടു മണി മണി പോലെ, ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥ പറയാനൊന്നും എനിക്കറിയില്ല. പക്ഷേ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ ‘പച്ച’ എന്ന ഗ്രാമത്തിൽ നടന്നൊരു കഥയുണ്ട്. അന്നാട്ടുകാരനായ സുഹൃത്ത് Shibu Kumar എന്നോട് പറഞ്ഞ ആ കഥ ഞാനിന്നു നിങ്ങളോടും പറയാം.

നമ്മൾ കേട്ടിട്ടുള്ള എല്ലാ കഥകളേയും പോലെ ഈ കഥയും തുടങ്ങുന്നത് പണ്ട് പണ്ട് പണ്ടാണ്. ഏതാണ്ടൊരു ഒന്നേകാൽ നൂറ്റാണ്ടു മുൻപ്, പച്ച എന്ന ഗ്രാമത്തിൽ ഒരു LP സ്കൂൾ സ്ഥാപിതമായി. അവിടെ കിന്നാരം ചൊല്ലി, കൂട്ടുകൂടി, കുറുമ്പുകാട്ടി ഒരുപാടു കുട്ടികൾ വന്നു. അവരുടെ കൊഞ്ചലുകളും, കുസൃതികളും കണ്ടുരസിച്ച്, പച്ചയും, പച്ചയിലെ സ്കൂളും, അവിടത്തെ ആളുകളും അങ്ങനെ കാലത്തിന്റെ ഒഴുക്കിൽ അലിഞ്ഞുചേർന്നു. ഒരിക്കൽ ആ നാടിനോടും, കുട്ടികളോടും കൂട്ടുകൂടാൻ ഒരാൾകൂടി വന്നു – കാറ്റിൽ പാറിയോ, മഴയിൽ ഒലിച്ചോ വന്ന ഒരു വിത്ത്. പച്ചയുടെ മണ്ണും, മഴത്തുള്ളികളും ചേർന്ന് ആ വിത്തിൽ ഒരു ജീവന്റെ തുടിപ്പുനൽകി. മാറിവന്ന ഋതുക്കൾ ആ കുഞ്ഞുജീവനെ മാനത്തോളം ഉയരമുള്ള ഒരു വൻമരമാക്കി. പച്ചിലകൾ തോരണം ചാർത്തി ആയിരം കൈകൾ വിടർത്തിനിൽക്കുന്ന ആ തണൽമരത്തെ എല്ലാവരും സ്നേഹത്തോടെ ‘മഴമരം’ എന്നുവിളിച്ചു. പിന്നെ ആ ചില്ലകളിൽ ചേക്കേറാൻ പാട്ടുകാരായ ഒരായിരം കിളികൾ വന്നു. അങ്ങനെ മഴമരം ഒരു കിളിവീടായി, ആ വീടുകളിൽ ഒരുപാട് കിളിക്കുഞ്ഞുങ്ങൾ പിറന്നു. അവരെ പേടിപ്പിക്കാൻ വെയിലും മഴയും, കാറ്റും വന്നു. പക്ഷേ പൊതിഞ്ഞുപിടിച്ച മഴമരത്തിന്റെ മുത്തശ്ശിച്ചൂടിൽ അവർ ശാന്തമായുറങ്ങി. ചിറകു മുളച്ചവർ പുതിയ ആകാശങ്ങൾ തേടിപ്പറന്നെങ്കിലും മഴമരത്തിൽ എന്നും പുതിയ അതിഥികൾ വന്നുകൊണ്ടേയിരുന്നു.

താഴെ ഭൂമിയിൽ ആ മഴമരത്തണലിൽ പച്ചയിലെ കുട്ടികൾ കണ്ണുപൊത്തിക്കളിച്ചു, മുതിർന്നവർ ആ ശീതളിമയിൽ ചൂടുള്ള ചർച്ചകൾ നടത്തി, ആരോരുമറിയാതെ ചില പ്രണയങ്ങൾ അവിടെ മൊട്ടിട്ടു, മറ്റു ചിലതു കരിഞ്ഞു, തെരുവിന്റെ മക്കൾ മഴമരത്തിന്റെ മടിയിൽ തല ചായ്ച്ചുറങ്ങി. പയ്യെപ്പയ്യെ മഴമരം, പച്ചയുടെ ആത്മാവായി. ഒരുപാടു വേനലുകൾ വന്നു, വസന്തങ്ങൾ വന്നു, ശിശിരങ്ങൾ വന്നു. പിന്നീടൊരിക്കൽ ആകാശം ഭ്രാന്തമായി പെയ്തു. ആ മഴപ്പെയ്ത്തിൽ നാടും, നഗരവും മുങ്ങി. അപ്പോഴും തന്റെ ചില്ലകളിൽ ചേക്കേറിയവരെ നെഞ്ചോട് ചേർത്തുകൊണ്ട് മഴമരം തലയുയർത്തി നിന്നു.

ഒരിക്കൽ ആ നാട്ടിൽ ഒരു രാജാവ് വന്നു – കിരീടവും ചെങ്കോലും ഇല്ലാതെ. പക്ഷേ ആ രാജാവിന്റെ നിലവറ നിറയെ പണമുണ്ടായിരുന്നു – ആരെയും വാങ്ങാൻ കെൽപ്പുള്ള പുത്തൻപണം. പച്ചയെ തന്റെ രാജധാനിയാക്കാൻ രാജാവ് തീരുമാനിച്ചു. ആദ്യമായി ഒരു കൊട്ടാരം പണിതു, മഴമരത്തിനോട് ചേർന്ന് വ്യാപാരസ്ഥാപനങ്ങളും പണിതു. മഴമരം ചിരിച്ചു; തണലിന്റെ കുടനിവർത്തി എല്ലാവർക്കും സ്വാഗതമേകി. രാജാവ് പരിവാരങ്ങളുമായി എഴുന്നള്ളുമ്പോൾ മഴമരത്തെ കണ്ടു. മരം ഇലകൾ പൊഴിച്ചത് രാജാവിനെ കോപിപ്പിച്ചു. കിളികളുടെ പാട്ട് രാജാവിന് അരോചകമായിത്തോന്നി. രാജാവ് കൽപ്പിച്ചു

“ഈ മരം അപകടമാണ്. അതിനാൽ മുറിച്ചുതള്ളുക”

രാജാവിന്റെ വിദൂഷകവൃന്ദം അതേറ്റുപാടി;

“രാജശാസനം കല്ലേപ്പിളർക്കും എന്നറിയില്ലേ? എത്രയും വേഗം കട ചേർത്തു വെട്ടിയരിയുക. പച്ചയിൽ ഈ മഴമരം ഇനി വേണ്ട”.

മഴമരത്തിന്റെ കുറ്റങ്ങൾ പാണന്മാരെക്കൊണ്ട് നാടൊട്ടുക്ക് പാടിച്ചു. പാണന്റെ പാട്ടിൽ പച്ചക്കള്ളങ്ങൾ അർദ്ധസത്യങ്ങളായി, അർദ്ധസത്യങ്ങൾ പൂർണ്ണസത്യങ്ങളായി. പ്രജകളും പറഞ്ഞു – “ശരിയാണ് മഴമരം മുറിക്കാതെ വേറെ വഴിയില്ല”. രാജശാസനം നടപ്പാക്കാൻ എഴുത്തുകുത്തുകളുമായി വിദൂഷകർ കച്ചകെട്ടിയിറങ്ങി.

പക്ഷേ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ മഴമരത്തെ സ്നേഹിക്കുന്ന ബുദ്ധി നശിക്കാത്ത കുറച്ചു പ്രജകൾ മുന്നോട്ടുവന്നു. അതിൽ ആണും, പെണ്ണും, കുഞ്ഞുങ്ങളും, വൃദ്ധരും ഉണ്ടായിരുന്നു, അവർ പല ജാതിയിൽ പെട്ടവരായിരുന്നു, പല രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു; പക്ഷെ തങ്ങളുടെ ഓർമ്മകളിൽ തണൽ വിരിച്ച ആ മരത്തിന്റെ മരണം കാണാൻ ത്രാണിയില്ലാത്തവരായിരുന്നു. അവരൊരു കാലാൾപ്പടയായി രാജാവിന്റെ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മുട്ടാവുന്ന വാതിലുകളിൽ മുഴുവൻ മുട്ടിനോക്കി. മന്ത്രിയും, കളക്ടറും അടക്കമുള്ളവരുടെ പക്കൽ നിവേദനങ്ങളുമായി അവരെത്തി. അവരെ അധികാരികൾ അനുകമ്പയോടെ കേട്ടു. ഓരോ ദിവസവും മഴമരത്തിന്റെ ആയുസ്സു കൂട്ടി കിട്ടുന്നതിൽ അവർ അകംനിറഞ്ഞ് സന്തോഷിച്ചു.

പക്ഷേ രാജാവിന്റെ കൈകളുടെ നീളം കാലാൾപ്പടയുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. രാജാവ് നേരിട്ടിറങ്ങി, രാജാവിന് കൂട്ടായി പണം ഇറങ്ങി, അധികാരം ഇറങ്ങി, രാജാവിന്റെ പടയിൽ ആളുകൂടി. രാജാവിന്റെ പണത്തിന്റെയും, പകിട്ടിന്റെയും ശോഭയിൽ മയങ്ങിയവർ പലരും ചേരി മാറി. അപ്പോഴും മനസ്സിലെ നന്മയുടെ ചാലിൽ ഉറവ വറ്റാത്ത ചിലർ തോൽക്കുമെന്നുറപ്പായിട്ടും ആ മഴമരത്തെ തങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ച് നിർത്താതെ പടപൊരുതി. ഒടുവിൽ ആ ദിവസം വന്നെത്തി; രാജാവിന്റെ പതിനെട്ട് അക്ഷൗഹിണിപ്പടയും ഒരുമിച്ച് പടക്കിറങ്ങി. അവർ തീർത്ത ചക്രവ്യൂഹം ഭേദിക്കാനാകാതെ ശേഷിച്ച കാലാൾപ്പടയും പരാജയം ഏറ്റുവാങ്ങി.

പിന്നീട് കുറ്റവിചാരണയായിരുന്നു. മഴമരം ചെയ്ത കുറ്റങ്ങൾ ന്യായാധിപർ അക്കമിട്ടുനിരത്തി – കിളികൾക്കു കൂടൊരുക്കി, ഭൂമിക്കു കുടയൊരുക്കി, മണ്ണിനു കവചമൊരുക്കി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകുറ്റങ്ങൾ ആ തണലിൽ നിന്നുകൊണ്ട് തന്നെ അവർ പറഞ്ഞു. മഴമരം എല്ലാം കേട്ടു മൂകമായി നിന്നു. രാജാവിന്റെ ആരാച്ചാർ വാളുമായെത്തി. വാളിന്റെ മുരൾച്ച കേട്ട കിളികൾ കൂടുവിട്ട് എങ്ങോട്ടെന്നറിയാതെ പറന്നുപോയി. പാട്ടുനിലച്ച കിളിവീട്, മരണവീട് പോലായി. ഒടുവിൽ തലമുറകൾ നീണ്ട ഒരുപാടു കാഴ്ചകളുടെ കർമ്മസാക്ഷിയായി നിന്ന ആ മഴമരം കഴിഞ്ഞ ആഴ്ച ഞെട്ടറ്റ പുഷ്പംപോലെ തന്റെ അമ്മയുടെ മടിയിൽ മരിച്ചുവീണു. മകന്റെ മരണം കണ്ട ഭൂമി തലതല്ലിക്കരഞ്ഞു. തന്നെ ഇപ്പോഴും ‘പച്ച’ എന്നുവിളിക്കുന്ന നാട്ടുകാരെ ആ ഗ്രാമത്തിന്റെ ആത്മാവ് തെല്ലു പുച്ഛത്തോടെ നോക്കി.

സ്കൂൾ തുറക്കുമ്പോൾ പച്ച LP സ്കൂളിലെ കുട്ടികളോട് എന്താണ് നാം പറയുക? മഴമരത്തിനു ചുറ്റും ഓടിക്കളിച്ച ഓർമ്മകളെ നിങ്ങൾ ആഴത്തിൽ ഒരു കുഴിയെടുത്തു അതിൽ മൂടണമെന്നോ? അതോ ‘മരം ഒരു വരം’എന്ന് പഠിപ്പിച്ചതെല്ലാം വെറും കള്ളമായിരുന്നുവെന്നോ? ഒരുപക്ഷെ അങ്ങനെയെല്ലാം വിശ്വസിക്കാൻ കഴിഞ്ഞാൽ അവർക്ക് സന്തോഷമായിരിക്കാം അല്ലേ?

അവർക്കതിനു കഴിഞ്ഞില്ലെങ്കിലോ?

അപ്പോൾ ആ കുട്ടികൾ നമ്മളെപ്പോലാകും. മഴമരം വീണപ്പോൾ നമ്മളാരും കരഞ്ഞില്ലല്ലോ; കാരണം നമ്മൾ അതിനുമുൻപേ മരിച്ചിരുന്നു. ഇനി നമുക്കൊന്നും ചെയ്യാനില്ല. വേണമെങ്കിൽ ഈ കുട്ടികളോട് നമ്മുടെ കുഴിമാടങ്ങളിൽ ഹൃദയഭാഗത്തായി ഒരു തൈ നടാൻ പറയാം. മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളിൽ വേരാഴ്ത്തി ആ തൈ ഒരു മരമായി വളരും, ആ മരങ്ങൾ ഒരിക്കൽ ഭ്രാന്തമായി പൂക്കും, അതിലെ ഓരോ പൂവിലും നമ്മുടെ പുഞ്ചിരി അവർ കാണും.

കഥ ഇവിടെ അവസാനിക്കുകയാണ്.

രാജാവ് ഇപ്പോഴും ഉറക്കെ ചിരിക്കുന്നുണ്ടാകും……..

Evidence-based Traditional Asian Medicine (ETAM) Conference, March 4th to March 6th, hosted virtually over Zoom

മാർച്ച് 4,5,6 തീയതികളിൽ സ്റ്റാൻഫോർഡ് സർവകലാശാല നടത്തുന്ന മെഡിക്കൽ കോൺഫറൻസിൽ ഡോ. ജയരാജൻ കൊടികണ്ണത്ത്, ഡോ. അനുപമ കിഴക്കേവീട്ടിൽ, ഡോ.കെ.എസ്. ദിനേശ് എന്നീ മലയാളികൾ അടക്കം ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള തദ്ദേശീയചികിത്സാ വിദഗ്ധർ നടുവേദന, റൂമാറ്റിക് ആർത്രോയിഡ്, ഓട്ടിസം, അൽഷിമേഴ്സ് തുടങ്ങിയവയ്ക്കുള്ള ഫലപ്രദമായ ആരോഗ്യമുറകൾ അവതരിപ്പിക്കുന്നു.

Evidence-based Traditional Asian Medicine (ETAM) Conference, March 4th to March 6th, hosted virtually over Zoom by The Center for Asian Health Research and Education at The Stanford University School of Medicine. 

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

https://med.stanford.edu/care/events/evidence-based-traditional-asian-medicine-conference-2021.html

ആയുർവേദ വിഷയാവതരണങ്ങളും സമയക്രമവും:
1 – Thursday, March 4th, 4:30 – 7:30 PM PST: Nutrition for preventing and controlling chronic diseases
Namyata Pathak, BAMS, MD (Ayu), AD, VS: ”Integrative Ayurveda Nutrition : Premise and Promise”
2 – Friday, March 5th, 4:30 -7:30 PM PST: Pain management, particularly low back pain
Jayarajan Kodikannath, BSc, BAMS: “Ayurvedic Management of Backpain”
Anupama Kizhakkeveettil, BAMS, MAOM, LAc, CMT, PhD: “Ayurveda for Management of Rheumatoid Arthritis : An Evidence Based Report”
3 – Saturday, March 6th, 4:30 -7:30 PM PST: Mental health, especially depression
Dinesh K.S., BAMS, MD:“Agastya-a non-linear comprehensive multi model approach of Ayurveda for management of children with autism spectrum disorders”
Rammohan V Rao, PhD, AP: “Clearing the Fog: Ayurvedic Management of Alzheimer’s Disease”

in the name of democracy, let us all unite!

I’m sorry, but I don’t want to be an emperor. That’s not my business. I don’t want to rule or conquer anyone. I should like to help everyone – if possible – Jew, Gentile – black man – white. We all want to help one another. Human beings are like that. We want to live by each other’s happiness – not by each other’s misery. We don’t want to hate and despise one another. In this world there is room for everyone. And the good earth is rich and can provide for everyone. The way of life can be free and beautiful, but we have lost the way.

Greed has poisoned men’s souls, has barricaded the world with hate, has goose-stepped us into misery and bloodshed. We have developed speed, but we have shut ourselves in. Machinery that gives abundance has left us in want. Our knowledge has made us cynical. Our cleverness, hard and unkind. We think too much and feel too little. More than machinery we need humanity. More than cleverness we need kindness and gentleness. Without these qualities, life will be violent and all will be lost….

The aeroplane and the radio have brought us closer together. The very nature of these inventions cries out for the goodness in men – cries out for universal brotherhood – for the unity of us all. Even now my voice is reaching millions throughout the world – millions of despairing men, women, and little children – victims of a system that makes men torture and imprison innocent people.

To those who can hear me, I say – do not despair. The misery that is now upon us is but the passing of greed – the bitterness of men who fear the way of human progress. The hate of men will pass, and dictators die, and the power they took from the people will return to the people. And so long as men die, liberty will never perish. …..

Soldiers! don’t give yourselves to brutes – men who despise you – enslave you – who regiment your lives – tell you what to do – what to think and what to feel! Who drill you – diet you – treat you like cattle, use you as cannon fodder. Don’t give yourselves to these unnatural men – machine men with machine minds and machine hearts! You are not machines! You are not cattle! You are men! You have the love of humanity in your hearts! You don’t hate! Only the unloved hate – the unloved and the unnatural! Soldiers! Don’t fight for slavery! Fight for liberty!

In the 17th Chapter of St Luke it is written: “the Kingdom of God is within man” – not one man nor a group of men, but in all men! In you! You, the people have the power – the power to create machines. The power to create happiness! You, the people, have the power to make this life free and beautiful, to make this life a wonderful adventure.

Then – in the name of democracy – let us use that power – let us all unite. Let us fight for a new world – a decent world that will give men a chance to work – that will give youth a future and old age a security. By the promise of these things, brutes have risen to power. But they lie! They do not fulfil that promise. They never will!

Dictators free themselves but they enslave the people! Now let us fight to fulfil that promise! Let us fight to free the world – to do away with national barriers – to do away with greed, with hate and intolerance. Let us fight for a world of reason, a world where science and progress will lead to all men’s happiness. Soldiers! in the name of democracy, let us all unite!