ധന്വന്തരീ നമസ്തുഭ്യം … രചന: മീനാക്ഷി ഇതിൽ ധന്വന്തരി മന്ത്രവും ഓരോ ശ്ലോകത്തിനു ശേഷം ഉൾപ്പെടുത്തിയിട്ടുണ്ട് സംഗീതം, ആലാപനം : കാവാലം ശ്രീകുമാർ

Posted on: January 10, 2021

ധന്വന്തരീ നമസ്തുഭ്യം …

രചന: മീനാക്ഷി
ഇതിൽ ധന്വന്തരി മന്ത്രവും ഓരോ ശ്ലോകത്തിനു ശേഷം ഉൾപ്പെടുത്തിയിട്ടുണ്ട്
സംഗീതം, ആലാപനം : കാവാലം ശ്രീകുമാർ

“ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവ്വാമയവിനാശായ ത്രൈലോക്യനാഥായ ശ്രീമഹാവിഷ്ണവേ സ്വാഹാ “

ധന്വന്തരീ നമസ്തുഭ്യം
1.
നീലാഞ്ജനം, നീരദവർഷ്മ,മതുല്യരൂപം
ഫാലം, മാലേയക്കുറി ചാർത്തിടുമിന്ദ്രനീലം!
ധന്യം മഹാവൈഷ്ണവ,മാദിമവൈദ്യഭാവം
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ!
2.
പീതാംബരം, കൗസ്തുഭഹാരമണിഞ്ഞ ഗാത്രം
ഹസ്തങ്ങളാ,മംഹ്രി,യതംഹ്രിപതുല്യം നിരന്തം
മന്വന്തരേ മാനവകിൽബിഷമാറ്റിടുന്ന
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ!
3.
പീയൂഷകുംഭം, ബത! കംബുകമോഷധീനാം
കൈയാൽ സഹർഷം വ്രജിനങ്ങളൊടുക്കി,യേവം
നന്ദം വരുത്താനമൃതം ചൊരിയുന്ന ദേവാ
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ
4.
ശ്രീരംഗപുണ്യത്തമരുന്ന കൃപാനിധേ, നിൻ
ശ്രീരൂപദൃശ്യം ജര,മൃത്യുഭയാന്തതോഷം
വന്ദ്രം, സുധാമാരി ചൊരിഞ്ഞുലകം ഭരിക്കും
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ
5.
രുദ്രംസുധാപാണിയതായമരും ദയാലോ
ഭദ്രം മനോകാമനപൂർണ്ണമയം ഭജേഹം
മന്ദേതരം സർവ്വചരാചരദുഃഖമാറ്റും
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ
6.
വൈകുണ്ഠവാസാ! പലദേശമമർന്ന ദേവാ
ശോകാന്തഭവ്യം സദയം കരചക്രലേശ്യാൽ
ആനന്ദധാരാവരമായ് മനുജർക്കൊരുക്കും
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥാ
7.
ത്രൈലോക്യനാദാന്ത! സുരാസുരദീനബന്ധോ
മാലർക്കുമേകുന്നനുതാപസുധാംശുപുണ്യം
വന്ദിച്ചിടുന്നേൻ ഭവഭക്തിപുരസ്സരം, ഹൃത്
ധന്വന്തരീ, ശ്രീ ഗുരുവായുപുരേശനാഥം!

Leave a Reply

Your email address will not be published. Required fields are marked *