ആദ്യമായിട്ടാണ് അഛന്റെ താളനിബദ്ധമായ ഒരു കവിത നേരിട്ട് ഓഡിയോയും വീഡിയോയും കൂടി ചേർന്ന് എടുക്കുന്നത്. മറ്റ് എല്ലാ കവികളുടെയും അങ്ങനെ എടുക്കാറുണ്ട്. ചൊല്ലുമ്പോൾ തന്നെ ഈണമിടുന്ന ഒരു പ്രക്രിയ ആയതിനാലും അഛന്റെ കവിതയിൽ ചില നാടൻ പദപ്രയോഗങ്ങൾ വരാറുള്ളതു കൊണ്ടും അതിനു വേണ്ടി തുനിഞ്ഞിരുന്നില്ല. ഓഡിയോ റിക്കാർഡ് ചെയ്തിട്ട് പിന്നിടുള്ള ചുണ്ടനക്കൽ ആണുണ്ടായിരുന്നത്. ഈ കവിത കുറച്ച് ദൈർഗ്ഘ്യമുള്ളതു കൂടിയാണ്. ഒരു ബീഹാറി നാടൻ കഥയാണ് ഈ കവിതക്ക് അവലംബം. കവിയും അവതാരകനുമായ ബീയാർ പ്രസാദിന്റെ ആമുഖത്തോടു കൂടി ഈ കവിത യൂറ്റ്യൂബിൽ പങ്കു വെക്കുന്നു.