Headline

പലപ്പോഴും തിരക്കിനിടയിൽ നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കിട്ടി എന്ന് വരുകയില്ല. അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക വഴി. കൂട്ടായ പ്രവർത്തനങ്ങൾ എപ്പോഴും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

Posted on: November 20, 2023

പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതും നന്മ ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പുണ്യ പ്രവർത്തികളാണ്. ആഴ്ച്ചയിൽ ഒരു മണിക്കൂർ നമ്മുക്ക് ഇതിനായി മാറ്റിവയ്ക്കാം. എല്ലാ ബുധനാഴ്ചയും നാല് മണി മുതൽ അഞ്ച് മണി വരെ നമ്മുക്ക് ഒരുമിച്ച് ഇടവക ദേവാലയത്തിൽ ഒത്തുചേരാം.

പാവപ്പെട്ടവരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും ജീവിതങ്ങളിൽ ഇടപെടുകയും അവരോടു ചേർന്ന് നിൽക്കുകയും ചെയ്യുന്നവർ അനുഗ്രഹീതരാണ്. സങ്കടങ്ങളിൽ ആശ്വാസം ലഭിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ ദൈവത്തെ ദർശിക്കുന്നവർ ഭാഗ്യം ചെയ്തവർ. സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം വിശക്കുന്നവരോടും കഷ്ടത അനുഭവിക്കുന്നവരോടും ചേർന്ന് നിന്ന് കൊണ്ടുള്ളതാണ്.

പലപ്പോഴും തിരക്കിനിടയിൽ നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കിട്ടി എന്ന് വരുകയില്ല. അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക വഴി. കൂട്ടായ പ്രവർത്തനങ്ങൾ എപ്പോഴും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

സെൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റി, സെൻറ് അൽഫോൻസാ ഫൊറോനാ കോൺഫറൻസ് പാവങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ചെറുപ്പക്കാരെയും മുതിർന്നവരെയും പങ്കെടുപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മൾ നമ്മുടെ നന്മയാണ് ഉറപ്പാക്കുന്നത്. ദൈവം നമ്മുടെ നേർക്ക് വലിയ കൃപകൾ ചൊരിയുന്നതിന് നമ്മുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വഴിയൊരുക്കും.

പരസ്പര ബഹുമാനവും പ്രവർത്തന സ്വാതന്ത്ര്യവും ആണ് ഏതൊരു സംഘടനയുടെ പ്രവർത്തനത്തെയും ശക്തി പെടുത്തുന്നത്. എല്ലാവർക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും സാധുക്കൾക്ക് നന്മ ചെയ്യുന്നതിനും സെൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റിയിലൂടെ സാധിക്കും. ഏവരുടെയും സഹായ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.

സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ:

പ്രസിഡൻറ് – എൻ വി പൗലോസ്, വലൻസിയ
സെക്രട്ടറി – മാത്യു മുക്കുഴി,
ട്രെഷറർ – പൗലോസ് രാജൻ, മേരി ഹിൽ

ടീം ലീഡേഴ്‌സ്:

വാർഡ് കോ-ഓർഡിനേഷൻ – കെ ജെ ജോൺ
റീഡേഴ്സ് ഫോറം – ജോയ് പറമ്പിൽ
പ്രെയർ ബാങ്ക് – ഷൈജമ്മ ജോൺ
ക്യാമ്പസ് ഫോറം – സെബാസ്റ്റ്യൻ കെ കെ

One thought on “പലപ്പോഴും തിരക്കിനിടയിൽ നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കിട്ടി എന്ന് വരുകയില്ല. അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക വഴി. കൂട്ടായ പ്രവർത്തനങ്ങൾ എപ്പോഴും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK