സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ മാറ്റങ്ങൾ കാലഘട്ടത്തിന്റെ സംഭവനകളെക്കാൾ വ്യക്തികളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്. ചരിത്രം എക്കാലവും അവരുടെ ഓർമ്മകൾ സൂക്ഷിച്ചുവെക്കും.

Posted on: October 21, 2024

കോതമംഗലത്തെ സാംസ്‌കാരിക മുന്നേറ്റങ്ങൾ മാതൃകാപരവും വളരെ അധികം അഭിനന്ദനാർഹവുമാണ്.

ഗ്ലോബൽ ടി വി

പ്രധാനമായും കോതമംഗലത്ത്, സുമംഗല ഫിലിം സൊസൈറ്റി, സ്മൃതി, എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കപ്പെട്ട സാംസ്കാരിക പരിപാടികൾ സംബന്ധിച്ച, കൃത്യമായ ഒരു രേഖപ്പെടുത്തലാണ് കഴിഞ്ഞ 21 മാസങ്ങളായി ഈ FB യിലൂടെ തുടർന്നു വരുന്നത്. മികച്ച സിനിമയ്ക്കു വേണ്ടിയും, പഴയ കാല ചലച്ചിത്ര – നാടക ഗാനങ്ങളുടെ പ്രചാരണത്തിനു വേണ്ടിയും , എന്തു സംഭാവനകൾ നൽകുവാനായി എന്നത് അഞ്ച് സചിത്ര ലേഖനങ്ങളിലായി രേഖപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്, ഒപ്പം മഹാമാരി കാലത്ത് സാംസ്കാരികമായ നിരവധി കാര്യങ്ങളിൽ സജീവമായ ഒരു ഇടപെടലിനും സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.

പോസ്റ്റുകൾ വായിക്കുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തവരോടെല്ലാം നന്ദിയുണ്ട്. അഞ്ഞൂറ് നിശബ്ദരായ സുഹൃത്തുക്കളേക്കാൾ , അഭിപ്രായം എഴുതുന്ന സജീവമായ 50 പേരെയാണ് നമുക്കാവശ്യം. അതു കൊണ്ടു തന്നെ, അടുത്ത കാലത്ത് വന്ന ഫ്രണ്ട് റിക്വസ്റ്റുകൾ പലതും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.

തൽക്കാലം FB യ്ക്ക് ഒരു ഇടവേള നൽകുകയാണ്. ഇതോടൊപ്പമുള്ള ലേഖനങ്ങൾ തയ്യാറാക്കിയ യുവ സുഹൃത്തുക്കൾ, ജിജോ വർഗ്ഗീസ്, എൻ.ടി. സെബാസ്റ്റ്യൻ എന്നിവരേയും, അഞ്ച് ലേഖനങ്ങളും ആദ്യമായി പ്രസിദ്ധീകരിച്ച ‘ഡിവൈൻ സ്മരണിക’ എഡിറ്റർ, പി.ടി. ജോണി, ലേ ഔട്ട് ആർട്ടിസ്റ്റുകൾ, പി.എസ്. സനീഷ്, ബാബു പൗലോസ് എന്നിവരേയും നന്ദിയോടെ സ്മരിയ്ക്കുന്നു.

ചരിത്രം ഉണരുന്ന ഫെയ്‌സ് ബുക്ക് പേജിലേക്ക് ഇവിടെ ക്ലിക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK