ഒരു ചിറകടി ശബ്ദം പോലും ഉയർത്താതെ സന്തോഷപൂർവ്വം ഒരു ജീവിതപർവ്വം.
NV Paulose, Chairman, Global TV +91 98441 82044
ജോസഫ് ചേട്ടനെ വീട്ടിൽ സന്ദർശിച്ചു മടങ്ങും വഴി ആലീസ് ഡോക്ടറാണ് മാടപ്രാവ് എന്ന പേരിനെക്കുറിച്ച് പറഞ്ഞത്. ചെറുമകൾ സാഞ്ചിയ തൻ്റെ വളർത്തമ്മ കൂടിയായ വല്യമ്മയെ വിശഷിപ്പിച്ചത് അങ്ങനെ ആയിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം വളർത്തി. ചെറുമക്കളെയും വളർത്തി. സഹോദരിയുടെ മൂന്ന് മക്കളെയും നോക്കി വളർത്തി. എപ്പോഴും ചിരിയും സന്തോഷവും നിലനിർത്തി. ശാന്തമായ ജീവിതം. അത്രയേറെ ശാന്തമായ പറന്നുയരലും.

നിറയെ ഓർമ്മകൾ എല്ലാവർക്കും സമ്മാനിച്ച്. സ്നേഹം സൗഹൃദം സഹൃദയശീലം എന്നീ വാക്കുകൾക്ക് വെണ്മ പകർന്ന് സ്നേഹശീലയായ ഒരമ്മ അകന്നു പോകുമ്പോൾ സത്യത്തിൽ അവർ നമ്മുടെ ഹൃദയത്തിൽ കുടിയേറുകയല്ലേ ചെയ്യുക? ഇത് നമ്മുടെ സ്വത്വത്തെ കുഴക്കുന്ന ചോദ്യമാണ്.
ജോസഫ് ചേട്ടനും കുടുംബവും എല്ലാവർക്കും പ്രിയങ്കരരാണ്. വ്യക്തിബന്ധങ്ങളുടെ ആഴവും പരപ്പും അറിയുന്ന അപൂർവ്വം മനുഷ്യസ്നേഹികൾ എന്ന് പറഞ്ഞാൽ നിങ്ങൾ അതിനെ വല്ലാതെ വ്യാഖ്യാനിക്കും. തിരക്കിനിടയിൽ ജീവിക്കാൻ മറക്കുന്ന നമ്മുക്കെവിടെ വ്യക്തിബന്ധങ്ങളെക്കുറിച്ചോർക്കാൻ സമയം.
നമ്മിൽ ആരാണ് വലിയവർ എന്ന് സ്ഥാപിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. അല്ലെങ്കിൽ നമ്മിൽ പലരും. കുടുംബം, സമൂഹം, പരസ്പര ബഹുമാനം എന്നിവയൊക്കെ നമ്മുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സൗഹൃദങ്ങൾ പലപ്പോഴും യന്ത്രികമാകുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിക്കാൻ ബാക്കി നിൽക്കുക ഈ ചിരുടെയും സ്നേഹത്തിൻ്റെയും ഓർമ്മകൾ മാത്രമാകും.
വലിയവരും ചെറിയവരും ഒത്തുചേർന്ന് എന്നാണ് നമ്മുടെ പ്രാർത്ഥനകളിൽ പോലും ഉള്ളത്. ആരാണ് നമ്മിൽ വലിയവർ. നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച് ആരോടും പരിഭവം പറയാതെ ചിരിച്ചുകൊണ്ട് പറന്നുയരുന്ന ഈ അമ്മയേക്കാൾ വലിയവർ ആരാണ്?
We Are Human Beings, Not Human Doings
We live in a world that often measures us by what we do, our achievements, responsibilities, positions, and the many roles we perform in our daily lives. Yet, when someone we deeply love leaves us, we realize how incomplete that measure truly is. What remains is not their accomplishments or the things they possessed, but the warmth they shared, the friendships they nurtured, the kindness they showed, and the memories they quietly planted in our hearts. A loving mother who fills the lives of others with affection, compassion, and humanity may physically move away from us, but in a deeper sense, she comes closer. She becomes part of our memories, our values, and the very way we understand love. This is perhaps the profound truth of being human: our real presence is not defined by what we accomplish, but by what we mean to one another.
To be a human being is to recognize that our worth exists beyond productivity and achievement. We are not machines created merely to perform, produce, succeed, and accumulate. We are people who are meant to love, feel, connect, care, forgive, remember, and leave behind a little more goodness than we found. When a person touches our lives with genuine love and grace, they become a part of our identity, even after they are no longer physically beside us. Perhaps that is why separation is such a confusing question for the heart. When someone we love goes away, are they really leaving us, or are they simply taking up a permanent residence within us? In the end, what makes a life meaningful is not how much we have done, but how deeply we have been, and how beautifully our presence has lived on in the hearts of others.
