All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

സൈബർ സ്‌പേസിൽ ക്രിസ്തുവല്ലാത്ത യേശുവിന്റെ വരവോടെ സ്ത്രീപുരുഷതുല്യതയുടെ പുതുയുഗം പിറക്കുന്നു. *കുരിശും യുദ്ധവും സമാധാനവും*

ജോസ് ടി തോമസ്

പ്രകൃതിയിലെ ജീവന്റെ ഉന്മത്തനൃത്തം മനുഷ്യരിൽ വളർത്തിയ വിസ്മയാദരങ്ങളിൽനിന്നു മതചരിത്രം തുടങ്ങുന്നു. ജീവൻ വരുന്നതു സ്ത്രീയിൽനിന്നാണ് എന്ന ബോധം, പ്രകൃതിയിലെ സ്‌ത്രൈണദിവ്യതയോടുള്ള വണക്കമായി. അങ്ങനെ അമ്മദൈവ ആരാധനയുണ്ടായി. സ്ത്രീയിലെ ജീവന്റെ ഉല്പത്തിയുടെ കലണ്ടർ ചന്ദ്രികയുടെ വൃദ്ധിക്ഷയങ്ങളുമായി താളത്തിലാണെന്നു കണ്ടപ്പോൾ, ചന്ദ്രിക ദിവ്യപ്രതീകമായി. 🌔ആറായിരത്തോളം വർഷംമുമ്പ് കാർഷികസമൂഹങ്ങളിൽ ചിലതു പുരുഷമേൽക്കോയ്മയിലേക്കു കടന്നു. അതു സ്ത്രീകേന്ദ്രിത ആരാധനയെയും സമൂഹത്തിലെ സ്ത്രീനായകത്വത്തെയും തകർത്തു. 🌅സൂര്യൻ പുരുഷപ്രതീകമായ ആരാധനാമൂർത്തിയാവുന്നു.. ദേവീദേവ സങ്കല്പങ്ങൾ ഇടകലരുന്നു.

കോപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പുരുഷദൈവത്തെക്കുറിച്ചുള്ള ഭയം ആരാധനയിൽ നിറയുന്നു. ✝️രണ്ടായിരത്തോളം വർഷം മുമ്പ് ക്രിസ്ത്യൻ ബ്രാഹ്മണ്യം ദൈവത്തെ പുരുഷത്രിത്വമായി പ്രതിഷ്ഠിക്കുകയും ആ ദൈവസങ്കല്പത്തെ ക്രമേണ ആഗോളവത്കരിക്കുകയും ചെയ്തു. അതോടെ, ആദിവാസിത്തുരുത്തുകളൊഴിച്ചു ഭൂമിമുഴുവൻ പുരുഷാധിപത്യത്തിന്റെ വീടായി. 👁️‍🗨️സൈബർ സ്‌പേസിൽ ക്രിസ്തുവല്ലാത്ത യേശുവിന്റെ വരവോടെ സ്ത്രീപുരുഷതുല്യതയുടെ പുതുയുഗം പിറക്കുന്നു. *കുരിശും യുദ്ധവും സമാധാനവും* muziristimes.com