Fourum | സീനിയർ ജേണലിസ്റ്റ്സ് ഫോറം | കോഴിക്കോട് | കേരളം | ഗ്ലോബൽ ടി വി |

Posted on: May 12, 2026

ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

NV Paulose, Chairman, Global TV +91 98441 82044

കോഴിക്കോട് : സീനിയർ ജേണലിസ്റ്റ്സ് ഫോറം – കേരള യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സീനിയർ ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് സന്ദീപ് ദീക്ഷിത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നഗര ഹൃദയത്തിൽ ടൗൺ ഹാൾ റോഡിലുള്ള മഹാത്മജി മെമ്മോറിയൽ ട്രസ്റ്റിൻ്റെ കെട്ടിടത്തിലാണു ഓഫീസ് തുടങ്ങിയത്. ചടങ്ങിൽ ഫോറം രക്ഷാധികാരി സി. എം കൃഷ്ണപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിദാസൻ പാലയിൽ സന്ദീപ് ദീക്ഷിതിനെ ഷോൾ അണിയിച്ചു.

ഫോറം രക്ഷാധികാരി എ മാധവൻ, സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി ചെക്കുട്ടി, ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഹരിദാസൻ പാലയിൽ, സണ്ണി ജോസഫ് സെക്രട്ടറിമാരായ പി അജയകുമാർ, ഫ്രാങ്കോ ലൂയീസ്, സി.കെ. ഹസ്സൻ കോയ , പി ബാലകൃഷ്ണൻ ട്രഷറർ സി അബ്ദുറഹിമാൻ എന്നിവരും അഡ്വ. കെ. സി. രാജഗോപാൽ , പി ബാലകൃഷ്ണൻ, കെ .നീനി, എം.പി. രാമചന്ദ്രൻ , വി . എൻ ജയ ഗോപാൽ , സി. പി. എം സെയ്ദ് അഹമ്മദ്, എം.പി. മുരളി കൃഷ്ണൻ, കുന്നത്തൂർ രാധാകൃഷ്ണൻ, പി. ഭുവനദാസ് എന്നിവരും ആശംസകൾ നേർന്നു.

ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി എം സുധീന്ദ്രകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *