നിനക്ക് നൽകാൻ ഒരുഭൂപടം മാത്രം | പിണറായി വിജയൻ | ചിറയിൻകീഴ് രാധാകൃഷ്ണൻ | കാവാലം ശ്രീകുമാർ |

Posted on: May 24, 2021

നിനക്കു നൽകാൻ ഒരുഭൂപടം മാത്രം

രചന: ചിറയിൻകീഴ് രാധാകൃഷ്ണൻ

മാരിവില്ലൊളിമന്ത്രകോടിപ്പുടവ

വലിച്ചെറിഞ് വിരഹത്തിൻ

താപാഗ്നിയശ്രുവർഷമായ്

പൊഴിച്ചപ്പോൾ മിത്രമേ ,
നീയൊരഭയ നൗകയായ്

തുഴഞ്ഞെത്തി !
കാളകൂടം കുടിച്ച

മരണക്കൊടുങ്കാറ്റ്

നരകത്തുറുങ്കുകൾ ഭേദിച്ച് ,

സഹസ്രകരങ്ങളും

കരിംകൊക്കുമായ് ഭൂമി

കന്യയെകിടിലം ഞെരിച്ചപ്പോൾ

മിത്രമേ , നീയൊരുകച്ചോല

വിശറിയായ്മാറി !
പേരറിയാത്തൊരദൃശ്യാണുരൂപി

വന്നെന്നഖിലം തുരന്നപ്പോൾ

മിത്രമേ , നീയേഴുഭൂഖണ്ഡങ്ങൾക്കു പ്രജാപതി .

കഷ്ടനഷ്ടങ്ങൾതൻസർപ്പനേത്രങ്ങൾ

അഗ്നിക്കളംവരച്ചതിൽയജ്ഞംചമ

ച്ചപ്പോൾ ഭാരം ചുമക്കുന്ന

ശാപമൃഗങ്ങൾക്ക് –

മിത്രമേ , നീയൊരു

നിയതിതൻവൃക്ഷം .

കണ്ണീരിൻ കനൽകട്ടിലിനോരത്ത്

ചിത്തം തകർന്നുപിടയും

മഷ്യർക്കും
കഷ്ടകാലം തിന്നോരിയിടുന്നൊരു

നായ്ക്കൾക്കുമിത്തിരിയന്നം

കരുതിയ മിത്രമേ നീയൊരു

മിന്നൽപിണറായി മാറി

മർത്ത്യകൂലമാകെയാകുലമായ

പ്പോൾ മിത്രമേ ,

നീയൊരുപേരാലിന്നിതൾനിഴലാ

യി . നീ സ്നേഹത്തിൻ

വിത്തുപകർന്നവൻ ,

ത്യാഗത്തിന്നഗ്നി കടവൻ , നീ ,

കാലത്തിൻ കനി ! – മിത്രമേ നീ

കരുതലിൻ കരുണാനിധി .

തകരപ്പാത്രങ്ങൾപോൽതകരും

മനസ്സിന്നുതാലപ്പൊലി .

നിനക്കുസ്വസ്ഥി ! നിനക്കു നൽകാ

നാകാശപ്പട്ടിൽപ്പൊതി

ഞ്ഞൊരു ഭൂപടം മാത്രം .

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK