വായന വലിയ പ്രചോദനമാണ്. ഏതു പ്രായത്തിലും ഏതവസ്ഥയിലും ജീവിതത്തെ താങ്ങിനിര്‍ത്തുന്ന ഊന്നുവടിയാണ് പുസ്തകങ്ങള്‍. എന്റെ ജീവിതത്തില്‍ അത്തരം അനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വായനയില്ലാത്ത ജീവിതം ആലോചിക്കാന്‍പോലും കഴിയാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ സേവേറിയോസുമായി മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍ നടത്തിയ കൂടിക്കാഴ്ചയുടെ രണ്ടാംഭാഗം.