അഡ്മിഷൻ ഗൈഡൻസ് രംഗത്ത് തൊഴിലവസരങ്ങൾ ഏറെ | കരിയർ ദീപിക | 1997 May 2 | ഗ്ലോബൽ ടി വി
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044
കേരളമൊഴികയുള്ള സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളജുകളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ഓരോ വർഷവും പുതുതായി ആരംഭിക്കുന്ന കോള ജുകളിൽ നിലവാരവും അംഗീകാരവുമുള്ള കോളജുകൾ എണ്ണത്തിൽ കുറവാണ്.
വിദ്യാർഥികളെ ആകർഷിക്കുന്നതിനു പുതിയ കോളജുകൾ വിവിധ തന്ത്രങ്ങൾ ആവിഷ്കരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസരംഗം പരിപൂർണമായും മത്സരത്തിനു വേദിയാകുകയാണ്. കേരളത്തിനു വെളിയിലുള്ള കോളജുകളിൽ ആയിരക്കണക്കിനു മലയാളി വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറെപ്പേരും കോളജുകളുടെ നിലവാരത്തെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും കാര്യമായി അന്വേഷിക്കാതെ അഡ്മിഷൻ വാങ്ങുന്നവരാണ് വൻതുക ഡൊണേഷൻ നല്കി അഡ്മിഷൻ തരപ്പെടുത്തിയവർ കാര്യങ്ങൾ മനസിലാക്കി വരുമ്പോഴേയ്ക്കും സമയം വൈകിയിരിക്കും എന്നതാണവസ്ഥ ഉന്നതവിദ്യാഭ്യാസത്തിന്റെ മാർഗനിർദേശം നല്കുന്ന നൂറോളം ഏജൻസികൾ കേരളത്തിലുണ്ട്. ഇവയിൽ പലതിയും വിശ്വാസതയ്ക്ക് കാര്യമായ മങ്ങലേറ്റിരിക്കുകയാണ്.
ഏജൻസികളെ സ്വാധീനിക്കുന്ന നിലവാരമില്ലാത്ത കോളജുകൾക്ക് വിദ്യാർഥികളെ ലഭിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോളജുകൾ വൻതുകകൾ വാഗ്ദാനം ചെയ്യുന്നതോടെ ഏജൻസികൾ അവരുടെ വലയിലാകുന്നു. ഏജൻസികൾ വഴി വിവിധ കോളജുകളിൽ അഡ്മിഷൻ ലഭ്യമാക്കിയവർ അധികം താമസിയാതെ നാട്ടിലേക്ക് മടങ്ങുന്ന സംഭവങ്ങളും കുറവല്ല.
മംഗലാപുരത്തെ ഒരു കോളജ് കഴിഞ്ഞവർഷം വിദ്യാർഥികളെയാണ് ഏജന്റുമാരാക്കിയത്. കേരളത്തിൽനിന്നും മംഗലാപുരത്ത് അഡ്മിഷനുവേണ്ടിയെത്തുന്നവരെ മറയിൽവേ സ്റ്റേഷനിൽവച്ച് ക്യാൻവാസ് ചെയ്യുകയായിരുന്നു ഈ വിദ്യാർഥികളുടെ ലക്ഷ്യം. ഓരോ അഡ്മിഷനും പ്രത്യേക കമ്മീഷനും ക്ലാസിൽ കയറാതെ അറ്റൻഡൻസും നല്കിയാണ് കോളജധികൃതർ പുതിയബാച്ചിലേക്ക് വിദ്യാർഥികളെ സംഘടിപ്പിച്ചത്.
പണം ലഭിക്കുന്നതിനുവേണ്ടി ബന്ധുക്കളിൽനിന്നും നാട്ടുകാ രിൽനിന്നും കോളജിന് കൂടുതൽ ഡൊണേഷൻ വാങ്ങിക്കൊടുക്കുക യായിരുന്നു ഈ മിടുക്കന്മാർ ചെയ്തത്. ഡോണേഷൻ്റെ വലുപ്പമനുസരിച്ച് കമ്മീഷൻ തുകയിലും വർധനവുണ്ടായി. ഫലത്തിൽ സഹായിക്കേണ്ടവർ ഉപദ്രവകാരി കളാകുകയാണുണ്ടായത്.
നേരിട്ട് കോളജുകളിൽ അഡ്മിഷനെത്തുന്നവരെയും ഈ കോളജുകൾ വെറുതെ വിടില്ല. മതിയായ അറിവില്ലാതെ എത്തുന്നരിൽനിന്ന് കൂടുതൽ തുക കൈക്കലാക്കാൻ ഇവർക്ക് മടിയില്ല. യാതൊരു രേഖയും ലഭിക്കാതെ കോളജിൽ പണമടയ്ക്കുന്നവർക്ക് നിയമനടപടികൾ സ്വീകരിക്കാനും കഴിയില്ല.
ഓരോ വർഷവും കേരളത്തിൽനിന്നും ഉന്നതവിദ്യാഭ്യാസം തേടി പോകുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ വർധനവിനനുസരിച്ച് അഡ്മിഷൻ ഗൈഡൻസ് രംഗത്ത് തൊഴിലവസരങ്ങൾ വർധിക്കു ന്നുണ്ട്.
‘വിശ്വസ്തതയും വിശ്വാസ്യതയുമുള്ളവർക്ക് ഈ രംഗത്ത് ഏറെ തിളങ്ങാൻ കഴിയും കഴിവിനനുസരിച്ച് പ്രതിഫലവും ലഭിക്കും.
നിലവാരവും അംഗീകാരവുമുള്ള കോളജുകൾ കണ്ടെത്തി മാർഗനിർദേശം ചെയ്യുകയാണ് അഡ്മിഷൻ ഗൈഡ്ഡ്ലൈൻസിൻ്റെ ദൗത്യം. ഏറെ യാത്ര ചെയ്യാനും കുറഞ്ഞതോതിലെങ്കിലും പണം മുടക്കാനും സന്നദ്ധതവേണം.
കഴിവും താത്പര്യവുമുള്ളവർക്ക് മംഗലാപുരത്തെ ശീതൾ ഗൈഡ്ലൈൻസ് ഒരു വർഷത്തെ പരിശീലനം നല്കും. പരിശീലനത്തിനുശേഷം തൃപ്തികരമെങ്കിൽ ശീതളുമായി ചേർന്നു പ്രവർത്തിക്കുന്നതിന് അവസരം ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സ്വഭാവസർട്ടിഫിക്കറ്റുമടക്കം ചീഫ് എക്സിക്യൂട്ടീവ്, ശീതൾ ഗൈഡ് ലൈൻസ്, ടോപാസ് കോംപ്ലക്സ്, കെ.എസ്.റാവു റോഡ്, മംഗലാപുരം-1 എന്ന വിലാസത്തിൽ അപേക്ഷിക്കാം.