ബാലി അഖിലലോക സമ്മേളനത്തിന് കിസാൻ സർവീസ് സൊസൈറ്റി പ്രതിനിധി സംഘം യാത്ര തിരിച്ചു

Posted on: September 23, 2026

തിരുവനന്തപുരം: രാജ്യത്തെ കാർഷിക മുന്നേറ്റത്തിന് നേതൃത്വം വഹിക്കുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ ഭാഗമായി ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന അഖിലലോക സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച വൈകുന്നേരം യാത്രയയപ്പ് നൽകി.


തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് പഠന യാത്ര ക്ക്‌ പുറപ്പെടുന്ന ഏഴംഗ കർഷക പ്രതിനിധി സംഘത്തിന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നേതൃത്വത്തിൽ യാത്രയപ്പ് നൽകിയപ്പോൾ മന്ത്രി സണ്ണി ജോസഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

“കിസാൻ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്. കർഷകരുടെ അറിവും സാങ്കേതികവിദ്യയും ആഗോളതലത്തിൽ പങ്കുവെക്കുന്നതിനുള്ള ഇത്തരം അന്താരാഷ്ട്ര വേദികൾ കേരളത്തിന്റെ കാർഷിക പുരോഗതിക്കും ഏറെ പ്രയോജനകരമാണ്.” യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ, ട്രഷറർ ഡി. പി. ജോസ്, വൈസ് ചെയർമാൻ സുനിൽകുമാർ, ജനറൽ സെക്രട്ടറി സുരേഷ്, സെക്രട്ടറി തങ്കച്ചൻ, കോ-ഓർഡിനേറ്റർ അഡ്വ. മനോജ് മാത്യു തുടങ്ങിയവരടങ്ങുന്ന 76 പേരുടെ സംഘമാണ് ബാലിയിലേക്ക് പോകുന്നത്.

ബാലി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പഠനങ്ങളിലും ക്ലാസുകളിലും പങ്കെടുത്ത ശേഷം സംഘം 29-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തിന് പുറമേ കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *