Welcome to St. Joseph’s College Pilathara

Posted on: September 29, 2026

സെയ്ൻ്റ് ജോസഫ്സ് കോളേജ് മാനേജറായി മോൺ. ഡോ.ക്ലാരൻസ് പാലിയത്ത് ചുമതലയേറ്റു.

NV Paulose, Chairman, Global TV +91 98441 82044

സെയ്ൻ്റ് ജോസഫ് സ് കോളേജ് മാനേജറായി മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് ചുമതലയേറ്റു. ഉച്ചയ്ക്കു നടന്ന ലളിതമായ ചടങ്ങിൽ കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ ഡോ അലക്സ് വടക്കുംതലയുടെ സാന്നിധ്യത്തിലായിരുന്നു മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് സത്യപ്രതിജ്ഞാ വാചകം ചൊല്ലി ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്. നിലവിലുള്ള മാനേജർ ഫാദർ രാജൻ ഫൗസ്തോ രൂപത പ്രൊക്യുറേറ്ററായപ്പോൾ വന്ന ഒഴിവിലേക്കാണ് മോൺ ഡോ.ക്ലാരൻസ് പാലിയത്ത് ചാർജെടുത്തിരിക്കുന്നത്.

ചടങ്ങിൽ കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ ഡോ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രൊക്യുറേറ്റർ റവ. ഫാദർ രാജൻ ഫൗസ്തോ അദ്ധ്യക്ഷത വഹിച്ചു.

സഹായ മെത്രാൻ റൈറ്റ് റവ ഡോ. ഡെന്നിസ് കുറുപ്പശേരി, വികാർ ജനറൽ മോൺ. ഡോ ജോയ് പൈനാടത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ ഷാജിമോൻ ടി.ജെ , കോളേജ് ബർസാർ ഫാദർ തോംസൺ കൊറ്റിയത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. സുഭാഷ് ജോൺ ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി സജിത കെ. ടി. എൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *