All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം, മലപ്പുറം ഇസ്‌ലാമിക് പബ്ലിക് സ്‌കൂളിലെ വൽസ ടീച്ചറുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് കോളുകളുടെ പ്രവാഹം ആയിരുന്നു…

അഭിമാനം,, മനുഷ്യസ്നേഹിയായ നമ്മുടെ കളക്‌ടർ.. !!

ദിവ്യ എസ് അയ്യർ (IAS) (Divya S Iyer I A S) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണെന്ന് അവരു ഒരിക്കലും അറിഞ്ഞിരുന്നില്ല.. ദിവസങ്ങളായി അലക്കാത്ത വസ്ത്രങ്ങൾ ധരിച്ച് പോളിത്തീൻ സഞ്ചികൾ പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധയെ അവൾ അവിടെ കണ്ടു.. ദിവ്യ അവരെ പിന്തുടർന്നു പോയി, വൃദ്ധ ഒരു മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നത് കണ്ടു.. വിദ്യ ചോദിച്ചു, വിശക്കുന്നുണ്ടോ? “ഇല്ല” വൃദ്ധയുടെ മറുപടി വന്നു.. എന്നിട്ടും ദിവ്യ അവർക്കായി ഒരു ഇഡ്ഡലിയും വടയും വാങ്ങി..

പ്രായമായ സ്ത്രീ ഭക്ഷണം കഴിക്കുമ്പോൾ, ദിവ്യ അവരോട് അവരെക്കുറിച്ച് ചോദിച്ചറിഞ്ഞു.. ദിവ്യ അവരോട് നിങ്ങൾ എവിടെ ഉള്ളതാണെന്ന് ചോദിച്ചപ്പോൾ അവർ വിരമിച്ച അദ്ധ്യാപികയാണെന്ന് അറിയിച്ചു.. പേര് വത്സ… വിരമിച്ചതിന് ശേഷം എന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് പോയി, അവരുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് അവർ പറഞ്ഞു.. അതിനാൽ അവർ റെയിൽവേ സ്റ്റേഷന് മുന്നിൽ യാചിക്കാൻ തുടങ്ങി..
തുടർന്ന് ദിവ്യ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല വസ്ത്രവും ഭക്ഷണവും നൽകി.. വത്സ ടീച്ചറുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ചുള്ള ഒരു ഹ്രസ്വ കുറിപ്പോടെ അവൾ അവരുടെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു.. അവരെ അറിയുന്ന ഒരാളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം, മലപ്പുറം ഇസ്‌ലാമിക് പബ്ലിക് സ്‌കൂളിലെ വൽസ ടീച്ചറുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് കോളുകളുടെ പ്രവാഹം ആയിരുന്നു..

“ഞാൻ അവരുടെ ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷം എന്റെ ഫോൺ റിംഗ് ചെയ്യുന്നത് നിന്നിട്ടില്ല.. അവരുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് നിരവധി കോളുകൾ ലഭിച്ചു.. അവരിൽ പലരും ഇപ്പോൾ അബുദാബിയിലും മലേഷ്യയിലുമാണ് താമസിക്കുന്നത്.. മലപ്പുറത്തുള്ള അവരുടെ കുറച്ച് വിദ്യാർത്ഥികൾ തിരുവനന്തപുരത്തേക്ക് എടുക്കാൻ പോകുന്നുവെന്ന് പോലും പറഞ്ഞു.. അവരുടെ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മികച്ച അദ്ധ്യാപികയായിരുന്നു എന്നാണ്.. എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്,” ദിവ്യ… സ്വന്തം മക്കൾ അവരെ ഉപേക്ഷിച്ചു പോയെങ്കിലും അവർ പഠിപ്പിച്ച കുട്ടികൾ അവരെ ഉപേക്ഷിച്ചില്ല.. അതാണ് ഗുരു ശിഷ്യപരമ്പരയുടെ മഹത്വം.. !!
(നാട്ട് കുട്ടം)

അച്ഛന്റെ ഗുരുനാഥ ആയിരുന്നു ഹെഡ് മിസ്ട്രസ് . “രാമചന്ദ്രൻ പിള്ള ഇരിക്ക് ” എന്ന് അച്ഛനോട് ആജ്ഞാപിച്ചു. ഡി ബി കോളജിൽ ‘കടുവ’യെന്നും ‘മീശ’യെന്നും ഇരട്ടപ്പേരുകളുള്ള കൊമ്പൻമീശക്കാരനായ അച്ഛൻ പരവശനായി, ഇരിക്കുന്നതായി അഭിനയിച്ചു.

കെ.ആർ.മീര K R Meera എഴുതിയ ഓർമ്മക്കുറിപ്പ്

അച്ഛനാണ് എനിക്കു ‘മീര’യെന്നും അനിയത്തിക്കു ‘താര’യെന്നും പേരിട്ടത്. അമ്മ കുറച്ചുകൂടി പരിഷ്കാരി ആയിരുന്നതിനാൽ ‘റോഷ്നി’, ‘ചാന്ദ്നി’ എന്ന പേരുകളാണു കണ്ടുവച്ചത്. വീട്ടിൽ മീരയെന്നും റെക്കോർഡിൽ റോഷ്നിയെന്നും പേരു വയ്ക്കാനായിരുന്നു തീരുമാനം. ആദ്യം പഠിച്ച നഴ്സറി സ്കൂളിലും പിന്നീടു മൂന്നാം ക്ലാസ് വരെ പഠിച്ച എം.എം.സി. പബ്ലിക് സ്കൂളിലും നാലാം ക്ലാസിൽ പഠിച്ച ശാസ്താംകോട്ട ഗവൺമെന്റ് സ്കൂളിലും റോഷ്നി ചന്ദ്രൻ, റോഷ്നി രാമചന്ദ്രൻ, മീര ചന്ദ്രൻ, മീര രാമചന്ദ്രൻ എന്നിങ്ങനെ പല ആവിഷ്കാരങ്ങളും പരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അഞ്ചാം ക്ലാസിൽ കടമ്പനാട് ഗേൾസ് ഹൈസ്കൂളിൽ ( ഇന്നത്തെ വിവേകാനന്ദ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ) ചേരാൻ അന്നത്തെ ഹെഡ് മിസ്ട്രസിന്റെ മുമ്പിൽ നിൽക്കുമ്പോൾ എന്റെ പേരും ഇനീഷ്യലും തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു.

അച്ഛന്റെ ഗുരുനാഥ ആയിരുന്നു ഹെഡ് മിസ്ട്രസ് . “രാമചന്ദ്രൻ പിള്ള ഇരിക്ക് ” എന്ന് അച്ഛനോട് ആജ്ഞാപിച്ചു. ഡി ബി കോളജിൽ ‘കടുവ’യെന്നും ‘മീശ’യെന്നും ഇരട്ടപ്പേരുകളുള്ള കൊമ്പൻമീശക്കാരനായ അച്ഛൻ പരവശനായി, ഇരിക്കുന്നതായി അഭിനയിച്ചു.

“മീരയെന്നാണു പേര്, അല്ലേ?”

ശാസ്താംകോട്ട സ്കൂളിൽനിന്നു കിട്ടിയ ടിസിയിൽ നോക്കി ഹെഡ് മിസ്ട്രസ് ചോദിച്ചു.

“അതു വീട്ടിൽ വിളിക്കുന്ന പേരാണ്. റോഷ്നി എന്നു മതിയെന്ന് ഇവളുടെ അമ്മ പറയുന്നു. “

അച്ഛൻ വിനയാന്വിതനായി മന്ത്രിച്ചു. ഹെഡ് മിസ്ട്രസ് എന്നെ ഒന്നു നോക്കി.

“മീര എന്ന പേരിനെന്താ കുഴപ്പം ? മീര എന്നുതന്നെ മതി. ഇനീഷ്യൽ എന്തു വേണം ?”

“ടീച്ചർ തന്നെ തീരുമാനിച്ചാട്ടെ. “

“കൊപ്പാറയുടെ കെ, രാമചന്ദ്രൻപിള്ളയുടെ ആർ – കെ.ആർ. എന്നു മതി.”

ഹെഡ് മിസ്ട്രസ് നിർദ്ദേശിച്ചു. അങ്ങനെ ഞാൻ ‘കെ.ആർ.മീര’ ആയിത്തീർന്നു.

ആ ഹെഡ് മിസ്ട്രസിന്റെ പേരു കെ. എൻ. ചെല്ലമ്മ എന്നായിരുന്നു.

മുണ്ടും നേര്യതുമാണു പതിവു വേഷം. ചുരുണ്ട് ഇടതൂർന്ന മുടി ചിലപ്പോൾ അഴിച്ചിട്ടു തുമ്പു കെട്ടിയിട്ടിരിക്കും. ചിലപ്പോഴൊക്കെ പിന്നിൽ പുട്ടപ് ചെയ്തു വയ്ക്കും. കയ്യിൽ ഒരു ഭീകരൻ ചൂരൽ ഉണ്ടായിരിക്കും. അക്ഷരങ്ങൾ കടിച്ചു പൊട്ടിക്കുംവിധമാണു സംസാരം. മോണിങ് അസംബ്ലിക്കു മുമ്പു സ്കൂൾ വളപ്പിൽ ഉയരുന്ന വലിയൊരു കലപിലാരവമുണ്ട്. ചെല്ലമ്മ ടീച്ചർ വരാന്തയിൽ ഇറങ്ങേണ്ട താമസം, സ്വിച്ച് ഓഫാക്കിയതുപോലെയാണ്- പിൻ ഡ്രോപ് സൈലൻസ്.

സ്കൂളിനു വേണ്ടി സമ്മാനങ്ങൾ നേടുമ്പോൾ അസംബ്ലിയിൽ വച്ച് ടീച്ചർ അഭിനന്ദിക്കും. പക്ഷേ, കടുപ്പത്തിനു കുറവില്ല. ഒരു ലോഹ്യവും പ്രതീക്ഷിക്കണ്ട. കാർക്കശ്യവും ഗൌരവവും ഗാംഭീര്യവും ഒഴികെ ഒരു വികാരവും ആ മുഖത്ത് ഉണ്ടാവില്ല. ടീച്ചറുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മിനിച്ചേച്ചി എന്റെ സീനിയർ ആയി അവിടെ പഠിച്ചിരുന്നു. മൂത്തയാൾ ചന്ദ്രിക ചേച്ചി അന്ന് എൻജിനീയറിങ്ങിനും രണ്ടാമത്തെയാൾ ബീനച്ചേച്ചി മെഡിസിനും പഠിക്കുകയായിരുന്നു. വീട്ടിലും ചെല്ലമ്മ ടീച്ചർ ചൂരലുമായാണു നടക്കുന്നതെന്നും മിനിച്ചേച്ചിയും ചന്ദ്രിക ചേച്ചിയും ബീനച്ചേച്ചിയും ‘അമ്മേ’ എന്നല്ല, ‘സാറേ’ എന്നാണു വിളിക്കുന്നതെന്നും ഞങ്ങൾക്ക് ഉറപ്പായിരുന്നു. (ചന്ദ്രിക ചേച്ചി വാട്ടർ അതോറിറ്റിയിൽ ചീഫ് എൻജിനീയർ ആയും ബീനച്ചേച്ചി ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടറായും റിട്ടയർ ചെയ്തു. മിനിച്ചേച്ചി കടമ്പനാട് കെ.ആർ.കെ.പി.എം. ബി.എച്ച്.എസ്. & വി.എച്ച്.എസ്.എസ്. സ്കൂളിൽ അധ്യാപികയാണ്. )

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണു ചെല്ലമ്മ ടീച്ചർ റിട്ടയർ ചെയ്തത്. അക്കൊല്ലം ആനിവേഴ്സറിക്കു സ്കൂളിലെ മുഴുവൻ കുട്ടികളെയും നാലു ഹൌസുകളായി തിരിച്ചുള്ള മൽസരം നടന്നു. അതിൽ ഒരു ഹൌസിന്റെ ചുമതല അന്നു സ്കൂൾ ലീഡർ കൂടിയായിരുന്ന എനിക്കായി. വാശിയേറിയ മൽസരമാണ്. വ്യക്തിഗത ഇനങ്ങളിലെല്ലാം സമ്മാനം നേടിയാലും ഗ്രൂപ്പ് ഇനങ്ങളിൽ പിന്നിലായാൽ ഹൌസ് ഒന്നാമത് എത്തുകയില്ല. നാടകമാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടാവുന്ന ഇനം. ഞാനാണെങ്കിൽ അന്നോളം കർട്ടൻ വലിക്കാരിയായി പോലും ഒരു നാടകത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ, ഇത് ഹൌസിന്റെയും സ്കൂൾ ലീഡറുടെയും അഭിമാന പ്രശ്നമാണ്. പണ്ടെന്നോ ഏതോ ബാലപ്രസിദ്ധീകരണത്തിൽ വായിച്ച ഒരു നാടകം ഓർമയിലുണ്ടായിരുന്നു. പ്രധാന കഥാപാത്രം ഒരു സ്കൂൾ അധ്യാപികയാണ്. ക്ലാസിലെ ഒരു കുട്ടിയുടെ കയ്യിലെ പൊള്ളിയ പാട് അധ്യാപിക ശ്രദ്ധിക്കുന്നു. അവർ കുട്ടിയോടു വിവരങ്ങൾ അന്വേഷിക്കുന്നു. അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച സ്ത്രീ തന്നെ ദ്രോഹിക്കുകയാണെന്നും കുട്ടി വെളിപ്പെടുത്തുന്നു. അധ്യാപിക വളർത്തമ്മയെ വിളിച്ചു വരുത്തി സംസാരിച്ചു പ്രശ്നം പരിഹരിക്കുന്നു.

അതു മനസ്സിൽ വച്ചു ഞാൻ ഒരു നാടകം എഴുതി. എന്റെ നാടകത്തിൽ ഞാൻ അധ്യാപികയെ ഹെഡ് മിസ്ട്രസ് ആക്കി. ആ റോളിൽ ഞാൻ തന്നെ അഭിനയിച്ചു. വല്യമ്മൂമ്മയുടെ ഒരു മുണ്ടും നേര്യതും ഉടുത്തു മുടി നരപ്പിച്ചു കണ്ണട വച്ച് ചൂരലുമായി സ്റ്റേജിലേക്ക് ചാടിക്കയറി ചെന്ന് ഇടുപ്പിൽ കൈ കുത്തി നിന്ന് “ആരാടോ അവിടെ ബഹളമുണ്ടാക്കുന്നത് ” എന്ന് ഒരലർച്ച അലറിയതും ഒരു നിമിഷം പന്തൽ നിശ്ശബ്ദമാകുകയും തുടർന്ന് നീണ്ടു നിന്ന കയ്യടി ഉയരുകയും ചെയ്തു. മാർക്ക് ഇടാനിരുന്നവരും നാടകം കാണാനിരുന്നവരുമായ അധ്യാപകർ പോലും ആസ്വദിച്ചു ചിരിച്ചു. എന്റെ കോൺഫിഡൻസ് കുതിച്ചുയർന്നു. വളർത്തമ്മയെ സ്കൂളിൽ വിളിപ്പിച്ചു വിരട്ടി കുട്ടിയെ സ്വന്തം മകളായി സ്നേഹിച്ചു വളർത്തിക്കോളാം എന്ന് ഉറപ്പു വാങ്ങുന്നതാണു നാടകത്തിന്റെ ക്ലൈമാക്സ്. ദുഷ്ടയായ വളർത്തമ്മയായി അഭിനയിച്ചത് അനില വർഗീസ് എന്ന കുട്ടിയായിരുന്നു. ഹെഡ് മിസ്ട്രസും വളർത്തമ്മയും തമ്മിൽ വലിയ വാക്പോരുണ്ട്. അവസാനം വളർത്തമ്മ ഹെഡ്മിസ്ട്രസിന്റെ കാൽക്കൽ വീണു മാപ്പിരന്നു. കുട്ടികൾ ആർത്തു വിളിച്ചു കയ്യടിച്ചു. തികഞ്ഞ ചാരിതാർത്ഥ്യത്തോടെ കൈകൾ ഇടുപ്പിൽ കുത്തി നിന്നു ഞാൻ വിജിഗീഷുവായി ലോകത്തെ ഒന്നു നോക്കി. അപ്പോഴാണ് പന്തലിന്റെ ഏറ്റവും പിന്നിൽ രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ തുറിച്ചു നോക്കുന്ന ആൾ കണ്ണിൽപ്പെട്ടത്.

  • ചെല്ലമ്മ ടീച്ചർ!

സകല ശക്തിയും കോൺഫിഡൻസും വാർന്ന് എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.

ഞാൻ വെപ്രാളത്തോടെ ഒന്നു കൂടി നോക്കി. ചുണ്ടുകൾ കടിച്ചുപിടിച്ചു ചിരി മറച്ചു പിടിക്കാൻ പ്രയത്നിക്കുകയായിരുന്നു, ടീച്ചർ.

ടീച്ചറിന്റെ ചിരിക്ക് അപാര ഭംഗിയാണെന്ന് അന്ന് ആ വേദിയിൽ നിൽക്കെ ഞാൻ മനസ്സിലാക്കി.

മേയ്ക്കപ്പു തുടച്ചു കളഞ്ഞു കോസ്റ്റ്യൂമും വാരിക്കെട്ടി വീട്ടിലേക്കുള്ള പ്രൈവറ്റ്ബസിൽ ഇടിച്ചു കയറി കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ നാടക മൽസര ഫലത്തിന്റെ അനൌൺസ്മെന്റ് മൈക്കിലൂടെ കേട്ടു- മികച്ച നാടകം, മികച്ച രചന, മികച്ച സംവിധാനം, മികച്ച അഭിനയം- കെ ആർ മീര.

എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചെല്ലമ്മ ടീച്ചറിന്റെ മറച്ചു പിടിക്കാൻ പണിപ്പെട്ട ആ ചിരിക്കപ്പുറം എന്തു സമ്മാനമാണു ബാക്കിയുണ്ടായിരുന്നത് ?

-ചെല്ലമ്മ ടീച്ചർ ഇന്നു യാത്രയായി. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു.

ചുണ്ടുകൾ കടിച്ചു പിടിച്ചു മറയ്ക്കാൻ ശ്രമിച്ച ഭംഗിയുള്ള ആ ചിരി മാത്രം കണ്ണിൽനിന്നു മായുന്നില്ല.

അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.

Introspect and Respond – +91 98441 82044

നാടു വിടുന്ന നമ്മുടെ യുവതലമുറ
പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany,Newsealand,US,UAE,ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!
നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല.കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ!

  1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.
  2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.
  3. ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു
  4. മൂക്കു പൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.
    നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ട്.
  5. അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.
    6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ.സുരക്ഷ എന്നത് പൂജ്യം ഇവിടെ.പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.
  6. റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
  7. ഡ്രൈവിംഗ് സ്കൂളുകാർ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!
  8. Insurance എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
  9. ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ.
    ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവനങ്ങൾ ഒരുപാട്,അവർക്ക്!!
    ഇവയേക്കാൾ എന്തുകൊണ്ടും മികച്ച ഒരു life വിദേശ രാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന respect, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച insurance coverage, നടപ്പാകുന്ന, ജനങ്ങൾ പാലിക്കുന്ന,നല്ല നിയമങ്ങൾ, കൊള്ളപ്പലിശ ഇല്ലാത്ത ലോൺ സൗകര്യം…. ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ..!
    യുവാക്കൾ നാടു വിടുകയാണ്. ഇത് നമ്മുടെ നാട്ടിൽ, വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!
    ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ ചെറുപ്പക്കാർ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. PR കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവർക്ക് സാധിക്കുന്നു. ഇപ്പോൾ തന്നെ അടഞ്ഞു കിടക്കുന്ന വീടുകൾ ആയിരക്കണക്കിന് കാണാം നാട്ടിൽ.വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ?
    നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ?
    അവരെ ഇങ്ങനെ നാടുകടത്തണോ???
    കവി പാടി “”” ഇതിൽ പൊരുൾ…
    നിനക്കേതും അറിയില്ലല്ലോ….🥰🥰
    തല്ലരുത് പാപ്പായിയെ കടപ്പാടോടെ 👏👏

Who is milking the Cow? Who is harvesting Social Media?

Is social media a milking cow? Who are then milking the cow today?

NV PAULOSE +91 9844182044

Global TV is the first Internet TV from India. In fact, it is the first in the world. Global TV is a slow runner when we consider it’s worth in terms of revenue equations. Why slow runner? It is because of it’s approach towards the equations. Global TV has an indifferent approach regarding capital theories and financial philosophies.

Media is known as a correcting force in the country. Media is the guiding light for the world. But it is no more a guiding light in the world today. Media is also influenced by the buying power in the market. What is the point when the judge and judgement can be bought in the auction desk? This is the point.

Media freedom is the fundamental of democracy in a nation. A nation that is respectful towards true journalism only can remain a democratic nation. Things turn upside down when an editor is bought at a price tag in the market.

Social media belongs to Internet. Internet belongs to everyone in the world. Internet is not just the cable that provides the bandwidth. It has various elements including our trust between one another. Democracy may collapse if money is able to buy internet entirely.

Nation may go to dogs when RED-STREET regulate the equations. Where then there is hope in the world? Money is not bothered to choose between right and wrong. Money is ready to run brothels and bandwagons. Money has a single intention. It should keep itself growing at evey time. Values and value compromises are not a concern for money.

Money is everything is a wrong notion. In fact, the majority of population will reject money when they are asked to compromise on their principles. Even criminals will not compromise beyond a point. There is goodness in everyone and everything.

Let us think further in this foundation!

We can create economic equations when we are able to pool resources to a certain level of visibility. We may not be hero’s but we are also not zeros. We can make things moving when we are able to size up our projects. There is Break Even for every economic activity. Beyond break even everything move in a cycle and circle.

Harvesting is just a Distance between Employment and Engagement!

Seeds kept in the store room will never fetch a harvest on its own. Someone needs to be engaged in the process. There are chances for a bumper crop or for a total drop. Risk is yours when you engage someone to do it in terms of employment. Trusted employees bring joy to their masters. End to end approaches make it viable and desirable. Mutual respect make employment a rewarding experience for both the sides. Upper hand by one end can make the ecosystem to collapse in total. Capitalism and communism are the two extremes.

Self governance is the highest form of governments. A person who is contented by self and inspired with a purpose is the trendsetter in the society. Such people are able to provide justice to everyone who come across. Justice is the foundation of success.

We can create Self growing systems when we are governed by principles. Harvesting together and sharing equally is a miraculous equation.